Thursday, February 23, 2012

ആത്മ രോദനം

പ്രാണന്‍ പോകുന്ന വേദന, ശ്വാസോച്ഛ്വാസത്തിന്‍റെ ഗതി നിയന്ത്രണാതീതം ആകുന്നതു ഞാന്‍ അറിഞ്ഞു. എന്‍റെ കാതുകളില്‍ അവളുടെ രോദനം അലയടിച്ചു. കണ്ണുകള്‍ തുറക്കാന്‍ ഞാന്‍ ശ്രെമിച്ചു പക്ഷെ പരാജയപെട്ടു. എന്‍റെ കണ്ണിമകള്‍ അടഞ്ഞതും ഇരുട്ടെങ്ങും വ്യാപിക്കുന്നതും, അവളുടെ കരച്ചില്‍ എന്‍റെ ചെവികളില്‍ നിന്ന് അലിഞ്ഞില്ലതെ ആവുന്നതും ഞാന്‍ അറിയുന്നു. എന്‍റെ നിമിഷങ്ങള്‍ അടുത്തെത്തുന്നു. അവസാനം ആയി അവനെ കാണണമെന്ന് ആത്മാവ് മന്ത്രിക്കുന്നു;എന്നാല്‍ ശരീരം അതിന് കൂട്ടാക്കുന്നില്ല. കണ്ണില്‍ മൂടിയിരിക്കുന്ന ഇരുട്ടില്‍ അവ്യക്തമായ രൂപങ്ങളുടെ പെരുംങ്കളിയാട്ടം.

ആ രൂപങ്ങളില്‍ ഒന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. എന്‍റെ പൊന്നുമോന്‍., ജനിച്ചു വീണ നിമിഷത്തില്‍ എന്‍റെ കൈകളില്‍ കിടന്നെന്നെ നോക്കിക്കരയുന്ന എന്‍റെ പൊന്നുമോന്‍.... ആ കരച്ചില്‍ കണ്ടെനിക്കൊപ്പം ചിരിക്കുന്ന ബന്ധുക്കളും നേഴ്സും. എല്ലാം ആത്മാവില്‍ മിന്നി മറയുന്നു.
അവന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ഞാനാസ്വദിക്കുകയായിരുന്നു. ആദ്യമായി അവനെന്നില്‍ ഉണ്ണി മൂത്രം തളിച്ച് ശുദ്ധി വരുത്തിയതും, പകല്‍ ഉറങ്ങിയും രാത്രി എന്നെ ഉറക്കതെയും അവന്‍ കളിച്ചതും ചിരിച്ചതും ഞാന്‍ ആസ്വദിച്ചു.

"അത്ത" എന്നെന്നെ വിളിച്ചുകൊണ്ട് കുഞ്ഞി പല്ലുകള്‍ കാട്ടി അവന്‍ ചിരിച്ചപ്പോള്‍ ഈ ലോകത്തെ എല്ലാ സ്വര്‍ഗീയ സുഖങ്ങളും ഞാന്‍ അറിഞ്ഞു. നെഞ്ചോടു ചേര്‍ന്ന് കിടന്ന് കളിച്ച്, കൗതുകത്തോടെ അവന്‍ രോമങ്ങള്‍ നുള്ളി എടുത്തപ്പോള്‍ ഞാന്‍ അറിഞ്ഞത് വേദന അല്ല, മറിച്ച് ഒരു അച്ഛന്‍റെ ആത്മനിര്‍വൃതി ആയിരുന്നു. പിച്ച വെച്ച് നടക്കുന്ന അവന്‍റെ കാലുകള്‍ക്ക് ശക്തി പകരാന്‍ എന്നും എന്‍റെ കൈകള്‍. എത്തി. എങ്കിലും അവന്‍ വീഴുമ്പോള്‍ രക്തം എന്‍റെ നെഞ്ചില്‍ കിനിഞ്ഞു. കുസൃതികള്‍ കാട്ടി അവന്‍ ഓടി നടന്നപ്പോള്‍, അവനെ മറ്റുള്ളവര്‍ പറയുന്ന കുറ്റങ്ങള്‍ സഹിക്കാന്‍ ശക്തി ഇല്ലാഞ്ഞതിനാല്‍ എന്‍റെ കൈയില്‍ ഞാന്‍ അറിയാതെ ഒരു പുളി വടി കയറി. അവനെ അടിച്ചപ്പോള്‍ നീറിയത് എന്‍റെ ആത്മവായിരുന്നു, കരഞ്ഞത് എന്‍റെ മനസും. അടി കൊള്ളുമ്പോള്‍ 'അച്ഛാ' എന്ന് വിളിച്ചെന്‍റെ അരയില്‍ ചുറ്റികെട്ടി എന്നോട് കൂടുതല്‍ ചേര്‍ന്ന് അവന്‍ നിന്നു, അകലാന്‍ അവന് അറിയില്ലായിരുന്നു കാരണം അന്ന് അവന്‍റെ ലോകം ഈ അച്ഛന്‍ മാത്രമായിരുന്നു.

വീട് എന്ന ലോകത്ത് നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് അവനെ കൈപിടിച്ച് കൊണ്ടുപോയതും ഞാന്‍... പിന്നീട് എന്‍റെ ഓരോ വിയര്‍പ്പ് തുള്ളികളും തുടിച്ചത് അവനെന്ത് നല്‍കണമെന്നതിന് വേണ്ടിയായിരുന്നു. അവന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും നേടാന്‍ എന്‍റെ ആശകള്‍ ഞാന്‍ പണയം വെച്ചു. കുസൃതികള്‍ കുരുത്തക്കേടുകള്‍ ആയി മാറാന്‍ തുടങ്ങിയപ്പോള്‍, കരച്ചില്‍ തര്‍ക്കുതരങ്ങള്‍ക്ക് വഴി മാറി. അടിക്കാന്‍ കൈ ഓങ്ങിയപ്പോള്‍ അത്താഴം വലിച്ച് എറിഞ്ഞവന്‍ പ്രതിഷേധിച്ചു. അമ്മയുടെ കണ്ണീരില്‍ അവനലിഞ്ഞു, പക്ഷെ അച്ഛന്‍റെ ഉള്ളിലെ കണ്ണീര്‍ അവന്‍ കണ്ടില്ല. എല്ലാ യുദ്ധവും അവന്‍ വിജയിച്ച് തുടങ്ങി.ഞാന്‍ ഇന്നവന് കണ്ണിലെ കരടാണ്. അവന് അച്ഛനുള്ള ലോകം സങ്കല്‍പ്പിക്കാനാവുന്നില്ല; നീ ഇല്ലാത്ത ലോകമെന്‍റെ ജീവിതത്തില്‍ ഇല്ലായെന്ന് പലവുരു പറഞ്ഞത് അവന്‍ കേട്ടില്ല. അവനെ കണ്‍കുളിര്‍ക്കെ കാണാന്‍ ഇന്നവനുറങ്ങും വരെ കാത്തിരിക്കണം. അന്നും അവന്‍ ഉറങ്ങാന്‍ ഞാന്‍ കാത്തിരുന്നു, ഇന്നും ഞാന്‍ കാത്തിരിക്കുന്നു.

കലാലയങ്ങള്‍ അവനെ എത്തിച്ചത് മദ്യം വിളമ്പുന്ന മേശകളിലും, ഉടുതുണി ഇല്ലാതെ നൃത്തം വെക്കുന്ന സുന്ദരികളുടെ കോട്ടകളിലും ആണെന്നറിയാന്‍ ഞാന്‍ വൈകിപ്പോയി. മദ്യവും മയക്കുമരുന്നും അവന്‍റെ പ്രജ്ഞയെ മറച്ചിരിക്കുന്നു. കുടിച്ച് കൂത്താടിയെത്തുന്ന ദിവസങ്ങളില്‍ അച്ഛന്‍ അവന് വെറും 'എടോ' യും 'താനും' ആയതിനൊപ്പം  കണ്ണീര്‍ മാത്രം വാര്‍ക്കുന്ന അമ്മ 'തള്ള' യും ആയി. അന്ന് അവന്‍റെ കരച്ചില്‍ എന്നില്‍ ചിരി പടര്‍ത്തി; ഇന്ന് എന്‍റെ കരച്ചില്‍ അവന് ചിരിയും അവന്‍റെ ചിരി എനിക്ക് കരച്ചിലും സമ്മാനിക്കുന്നു.

അവന്‍റെ ജനനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഇന്നും അവന്‍ വരുന്നതും കാത്ത് ഉറക്കം ഇല്ലാതെ ഞാന്‍ ഇരുന്നു. ബംഗാളി പെണ്ണിന്‍റെ തോളില്‍ കൈയിട്ട്‌ കയറി വരുന്ന എന്‍റെ പൊന്നുമോന്‍... രണ്ട് പേരും ഈ വീടിന്‍റെ പടികടക്കരുത് എന്ന് പറഞ്ഞതവന്‍ എന്‍റെ ശത്രു ആയിട്ടാണോ? അവനെ വെച്ച് ഞാന്‍ കണ്ട സ്വപ്നങ്ങള്‍ ഒഴുകി ഒലിച്ച് പോകുന്നത് കാണാനുള്ള ശക്തി ഈ മനസിനില്ലത്തതിനാല്‍ അല്ലെ! അതെന്തേ എന്‍റെ പൊന്നുമോന്‍ മനസിലാക്കിയില്ല? അച്ഛന്‍റെ കഴുത്തില്‍ പിടിക്കുമ്പോള്‍ അവന്‍റെ മനസ്സില്‍ തോന്നിയത് എന്തായിരുന്നു? ശക്തിയോടെ അവനെ അടിച്ചപ്പോളും മനസ്സിലവന് നോവരുതെയെന്നായിരുന്നില്ലെ ഞാന്‍ പ്രാര്‍ത്ഥിച്ചത്. അവന്‍റെ വേദനിക്കുന്ന മുഖം കാണാന്‍ ശക്തി ഇല്ലാതെ പിന്തിരഞ്ഞു നടക്കുമ്പോള്‍; അവന്‍ കയറി ഇരുന്ന് ആന കളിച്ച ഈ മുതുകില്‍ ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കയറ്റാന്‍ അവന്‍റെ കൈകള്‍ വിറച്ചിരുന്നില്ലെ?? രക്തം വാര്‍ന്നു പോകുമ്പോളും തിരിഞ്ഞ് നിന്ന് പൊന്നുമോന്‍ വിഷമിക്കണ്ട എന്ന് പറയാന്‍ തുടങ്ങിയ അച്ഛനെ വീണ്ടും കുത്താന്‍ നിനക്ക് സാധിച്ചല്ലോ എന്നതിലും കൂടുതല്‍ എന്നെ മുറിപെടുത്തിയത് എനിക്കെന്തെങ്കിലും പറ്റിയാല്‍ എന്‍റെ കുഞ്ഞിന്‍റെ ജീവിതം ഇരുട്ടറയില്‍ ആകുമല്ലോ എന്ന ചിന്ത ആയിരുന്നു. ഈ ചിന്തകള്‍ക്കിയില്‍ കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞു. അവസാനം ആയി അവനെ കാണാന്‍ ആഗ്രഹിച്ചിട്ടും ശരീരം കൂട്ടാക്കുന്നില്ല.

ഇപ്പോള്‍ എനിക്ക് ചുറ്റും പ്രകാശം ആണ്. അലമുറയിടുന്ന എന്‍റെ ഭാര്യയെ കാണാം. ചുറ്റും കൂടിനിക്കുന്ന നാട്ടുകാരെ കാണാം. ഇതിനെല്ലാം ഉപരിയായി വെള്ള തുണിയില്‍ പൊതിഞ്ഞ എന്നെയും എനിക്ക് കാണാം. ഞാന്‍ തിരയുന്ന മുഖം മാത്രമെനിക്ക് കാണാന്‍ പറ്റുന്നില്ല. എവിടെ എന്‍റെ ജീവന്‍റെ ജീവന്‍ ആയ എന്‍റെ പിന്‍ഗാമി? ആ വരുന്നത് അവന്‍ ആണ് പക്ഷെ ഇങ്ങനെ കൈയാമം വെച്ച നിലയില്‍ ആണോ ഞാന്‍ അവനെ കാണാന്‍ ആഗ്രഹിച്ചത്‌? എനിക്ക് ഈശ്വര സന്നിധിയിലേക്ക് പോയെ പറ്റു, പക്ഷെ മകനെ ഇരുട്ടറയില്‍ തള്ളിയിട്ട് ഏത്‌ അച്ഛനാണ് പോകാന്‍ സാധിക്കുക്ക?

"ഈശ്വര, 1000 ജന്മം ജനിക്കാനും മരിക്കാനും, പൂവാകാനും പുഴുവാകാനും, എന്തിന്, നരക തീയില്‍ വേവാനും ഞാന്‍ തയ്യാറാണ്. പക്ഷേ ഒരേ ഒരു തവണ ആ ശരീരത്തില്‍ കയറി പോലിസിനോടും കോടതിയോടും പറയാന്‍, എന്‍റെ മകന്‍ തെറ്റുകാരനല്ല എന്ന് ഒരേ ഒരു തവണ പറയാന്‍ നീ എന്നെ അനുവദിക്കേണമേ."

ഈ പ്രാര്‍ത്ഥന രോദനം ആയി അവശേഷിക്കുകയാണ്. മകനെ ഓര്‍ത്ത് കരഞ്ഞ് കൊണ്ട്, അവന് വേണ്ടി പ്രാര്‍ത്ഥിച്ച് കൊണ്ട്, എന്നും അവനെ താങ്ങിയിരുന്ന ഈ കൈകള്‍ക്ക് അവസാനമായി അവന്‍ വീണ കുഴിയില്‍ നിന്നുമവനെ രക്ഷിക്കാന്‍ ആവാത്ത ദുഃഖം സഹിച്ച് കൊണ്ട് പോവുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്.

46 comments:

  1. അച്ഛന്‍റെ ആത്മരോദനം ഭംഗിയായി
    അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. അവതരണ രീതി കൊണ്ട് നീ കലക്കി മുത്തെ.. എങ്ങനാ നന്നാവണ്ടിരിക്കുക. എന്റ്റെ ശിഷ്യന്‍ അല്ലെ.. ഇഹു ഇഹു.

    ReplyDelete
  3. ഒരു അച്ഛന്റെ വേദന ഗംഭീരമായി അവതരിപ്പിച്ചു. പക്ഷെ എനിക്കൊരു എതിരഭിപ്രായമുള്ളത്, അല പാരഗ്രാഫുകളിലും, അവൻ, അവൾ, ഞാൻ എന്നൊക്കെ ആരെ ഉദ്ദേശിച്ചാണെന്ന് മനസ്സിലാവുന്നില്ല. അതിനൊരു വ്യക്തത എഴുതുമ്പോൾ ഉണ്ടാക്കാൻ ശ്രദ്ധിക്കുക. നന്നായി വികാരങ്ങൾ പങ്കുവച്ചു. ആശംസകൾ.

    ReplyDelete
  4. മറിച്ചെന്തെങ്കിലും പറയാനോ ചെയ്യാനോ കഴിയാതെ എല്ലാം കണ്ടു നിസ്സംഗരാകുന്ന അല്ലെങ്കില്‍ കണ്ടുകൊണ്ട് മാത്രം ഇരിക്കുന്ന ഇന്നത്തെ മാതാപിതാക്കള്‍ അനുഭവിക്കേണ്ടി വരുന്നത്....

    ReplyDelete
  5. "ഒരു അച്ചന്‍റെ രോദനം" .... നന്നായിട്ടുണ്ട് ....

    ReplyDelete
  6. എഴുത്ത് നന്നായിട്ടുണ്ട്.. ഇരുത്തി വായിപ്പിച്ചു... തുടരുക..ആശംസകള്‍..

    ReplyDelete
  7. മോന് വല്ലതും പറ്റിയോ എന്ന് അമ്മയുടെ ഹൃദയം ചോദിക്കുന്ന ഒരു കഥയെ ഓര്‍മ്മിപ്പിച്ചു.

    ReplyDelete
  8. da kalakkii... ninak ezhuthan ethrem kazhivundennu enikkariyillarunnu... anyway "athmarodanam" ugran..continue ur journy man

    ReplyDelete
  9. ഈ അച്ഛന്‌റെ രോദനം ഒാരോ അച്ഛനുമുണ്‌ടാകുന്നതാണ്‌. എന്‌റെ മോന്‌ ഇപ്പോള്‍ മൂന്ന് വയസ്സ്‌ അവന്‍ എന്‌റെ കൈ തണ്‌ടയാണ്‌ ഉറങ്ങാന്‍ തലയിണയായി ഉപയോഗിക്കുന്നത്‌. എങ്കിലേ ഉറങ്ങൂ... അവന്‍ ഭാവിയില്‍ ഈ അച്ഛനെ തള്ളിപ്പറയുമോ എന്ന ഒരു ഭയം ഇത്‌ വായിച്ചപ്പോഴുണ്‌ടായി. ആശംസകള്‍ ഏകദേശം സമാനമായ ഒരു കഥയാണ്‌ ഈ ലിങ്കില്‍ വായിച്ച്‌ നോക്കുമല്ലോ ?

    ReplyDelete
  10. നന്നായി എഴുതി...
    തിരിച്ചറിവുകള്‍ ഉണ്ടാവുമ്പോള്‍ ആണ് ഒരു വായനയില്‍ നിന്ന് നമുക്ക് എന്തെങ്കിലും ലഭിച്ചു എന്ന് പറയുക...
    വെറുതെ വായിച്ചു തള്ളുക മാത്രമല്ല .. മനസ്സില്‍ നൂറാവര്‍ത്തി അമ്മയോടും അച്ഛനോടും മാപ്പ് ഇരക്കകുകയും ചെയ്തു..

    ReplyDelete
  11. nannayirikunnu vignesh..vayanakkaarante aathmavil thodan kazhiyunnu thaniku..athaanu thante vijayavum.

    ReplyDelete
  12. "ഒരു ഇംഗ്ലീഷ് ബ്ലോഗ്ഗര്‍ ആയി ആരുന്നു തുടക്കം"
    മലയാളത്തിലേക്ക് മാറിയത് നന്നായി!
    ഇല്ലെങ്കില്‍ സായിപ്പന്മാര്‍ ഒരു കുപ്പീലാക്കി കടലില്‍ ഒഴുക്കിയെനേം.
    ഇനി പേടിയ്ക്കെണ്ടാ...നിര്‍ത്താതെ എഴുതിക്കോളൂ..
    എഴുതിത്തെളിയണം.
    അപ്പോള്‍ ഭാഷ ഒന്നുകൂടി നന്നാകും.
    'നിയന്ത്രണാതീതം ആകുന്നതു'
    'അല അടിച്ചു'
    'അലിഞ്ഞില്ലതെ ആവുന്നതും'
    -ഇങ്ങനെ മുറിച്ചു വായിയ്ക്കുമ്പോള്‍ ഒരു സുഖമില്ലായ്മ.
    അലയടിക്കുമ്പോളും അലിഞ്ഞില്ലാതാവുമ്പോളും അതിനൊരു സുഖമുണ്ട്.

    ReplyDelete
  13. പ്രിയപ്പെട്ട വിഗ്നേഷ്,
    വളരെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌. വായിച്ചു കഴിഞ്ഞിട്ടും മനസ്സില്‍ നൊമ്പരം ബാക്കിനില്‍ക്കുന്നു.
    എല്ലാ മക്കളും ഈ പോസ്റ്റ്‌ വായിച്ചിരുന്നുവെങ്കില്‍ എന്ന് മോഹിക്കുന്നു.
    ഈ ബോധവത്ക്കരണത്തിനു അഭിനന്ദനങ്ങള്‍!
    നേരും, നെറിയും,മൂല്യവും സത്യവും ആരും കൈവിടരുതേ എന്ന പ്രാര്‍ത്ഥനയോടെ,
    സസ്നേഹം,
    അനു

    ReplyDelete
  14. പുതിയ കഥയില്ലെ ഭായ്

    ReplyDelete
  15. ഉടന്‍ വരും. ഇപ്പോള്‍ പരീക്ഷ സമയം ആണ്. നല്ല ഒരു തീം കിട്ടുന്നും ഇല്ല. എങ്കിലും ഉടന്‍ വരും

    ReplyDelete
  16. Ugran kadha.. Flow of reading is simply superb!! Great job..

    ReplyDelete
  17. hridaya sparshi aayi...... blogil puthiya post..... PRIYAPPETTA ANJALI MENONU..... vaayikkane.....

    ReplyDelete
  18. പ്രിയ സുഹ്രത്തെ താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്...ഇനിയും ഇത് പോലുള്ള നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  19. ഒരു പക്ഷെ കുട്ടിക്കാലത്ത് അച്ഛന്‍ പുളിവാര്‍ കൊണ്ട് എന്നെ തല്ലുമ്പോഴും ഇതൊക്കെ തന്നെയാവും മനസ്സിലുണ്ടായിരുന്നത്. ചില അച്ചന്മാര്‍ മക്കളെ ഒരു പ്രായം കഴിഞ്ഞാല്‍ തല്ലില്ല. എന്നാല്‍ ഞാന്‍ കോളേജില്‍ പഠിക്കുമ്പോളും അച്ഛന്റെ തല്ലു വാങ്ങിയിട്ടുണ്ട്. ഇപ്പോഴും അരുതാത്തത് ചെയ്താല്‍ അടിക്കാന്‍ മടിക്കില്ല എന്നു പറയുന്നത് പോലെ തോന്നും അച്ഛന്റെ മുഖത്ത് നോക്കുമ്പോള്‍. അടി എന്ന ഡെമോക്ലിസിന്റെ വാള്‍ നിരന്തരം തലയ്ക്കു മുകളില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ നേരെയായി [എന്നാണെന്റെ വിശ്വാസം, നാട്ടുകാര്‍ക്ക് മറിച്ചാണെങ്കിലും :-)]. അന്ന് അതെല്ലാം മനസ്സിലാക്കാനുള്ള പക്വത ഇല്ലാത്തതുകൊണ്ട് ഒരു പാട് ചീത്തവിളിച്ചിട്ടുണ്ട് മനസ്സില്‍. അതെല്ലാം എനിക്കും തിരിച്ചു കിട്ടുമായിരിക്കും. ഒരു പടു വികൃതിയായ മകന്‍ വളര്‍ന്നു വരുന്നുണ്ട്. ഒരു പുളി നടാന്‍ നോക്കട്ടെ :-)

    ReplyDelete
  20. കൂട്ടുകാരാ, എഴുത്ത് ഇഷ്ട്ടായി.
    മനസ്സില്‍ നന്മയുടെ അംശമുള്ളവര്‍ക്ക് ദൈവം നല്ലതേ വരുത്തൂ എന്ന് ആശ്വസിക്കാം..!
    ആശംസകള്‍നേരുന്നു...പുലരി

    ReplyDelete
  21. കണ്ണീരിന്റെ നനവുള്ള ഹൃദയ ഹാരിയായ ഒരു നല്ല കഥ ...
    ഇതൊരു തെമ്മാടിയുടെ മനസ്സില്‍ നിന്ന് വന്നതല്ല....
    ആശംസകളോടെ....

    ReplyDelete
  22. "ഈശ്വര, 1000 ജന്മം ജനിക്കാനും മരിക്കാനും, പൂവാകാനും പുഴുവാകാനും, എന്തിന്, നരക തീയില്‍ വേവാനും ഞാന്‍ തയ്യാറാണ്. പക്ഷേ ഒരേ ഒരു തവണ ആ ശരീരത്തില്‍ കയറി പോലിസിനോടും കോടതിയോടും പറയാന്‍, എന്‍റെ മകന്‍ തെറ്റുകാരനല്ല എന്ന് ഒരേ ഒരു തവണ പറയാന്‍ നീ എന്നെ അനുവദിക്കേണമേ."

    ReplyDelete
  23. ഇടനെഞ്ചില്‍ ഒരു നൊമ്പരം ബാക്കി നില്‍ക്കുന്നു... നന്നായി അവതരിപ്പിച്ചുട്ടോ... ആശംസകള്‍

    ReplyDelete
  24. ഒരു കൊട്ടേഷന്‍ ആവാം ഇനി ,എന്താ ഒഴുക്ക് വാളുകള്‍ മിന്നി മറഞ്ഞപോലെ ഒരു അനുഭൂധി ......ആശംസകള്‍

    ReplyDelete
  25. ആദ്യം വായിച്ച പോസ്ടിനെക്കാള്‍ അവതരണ രീതി കൊണ്ട് ഇഷ്ടമായത് ഇതാണ്...ഒരച്ഛന്റെ ചിന്തകള്‍ നന്നായി എഴുതാന്‍ കഴിഞ്ഞു...ദിനവും പത്രങ്ങളില്‍ കാണുന്ന ഒരുപാട് അച്ഛന്‍ മാരുടെ ആത്മരോധനങ്ങള്‍...ഇഷ്ടമായ്‌ സുഹൃത്തേ....

    ReplyDelete
  26. അഛന്റെ വേദനകൾ , വളരെ നന്നായി എഴുതി
    വായിക്കുമ്പോൽ എഴുതിന്റെ അത്മാവ് അറിയാൻ കഴിയുന്ന തരത്തിൽ അവതരിപ്പിച്ചു

    ReplyDelete
  27. നിന്റെയീ പോസ്റ്റ്‌ മെയിലായി വന്നിരുന്നു.
    അതോ ആരേലും കോപ്പി ചെയ്തു വേറെ ബ്ലോഗില്‍ ഇട്ടതോ എന്നും ഓര്‍ക്കുന്നില്ല.
    അച്ഛന്റെ വേദനകള്‍ വായിച്ച ഓര്‍മ്മയുണ്ട്.

    എഴുതുമ്പോള്‍ വാക്യഘടന ശ്രദ്ധിക്കൂ. കുത്തും കോമയും ആവശ്യമുള്ളിടത്ത് ഇടണം
    അല്ലേല്‍ വായന ഒഴുക്കുണ്ടാവില്ല.
    ആറ്റിലൂടെ തൊണ്ട് ഒഴുകും പോലെ വായനകാരന്‍ പോസ്റ്റിലൂടെ ഒഴുകട്ടെ!

    ReplyDelete
  28. ആ അച്ഛനെ ഓർത്ത് മനസ്സ് വിങ്ങുന്നു......

    ReplyDelete
  29. മരണത്തിലും നന്മ കൈവിടാത്ത പിതാമഹാന്മാര്‍ !!

    ശ്വാസഗതി നിലക്കുമ്പോഴും മകന്റെ ആകുല ചിന്തകളില്‍ മുങ്ങി താഴുന്ന കഥയിലെ പിതാവിനെ മറക്കാന്‍ കഴിയില്ല. മക്കളുടെ ഇഷ്ടങ്ങള്‍ എന്ത് തന്നെയായാലും മൂകമായി അതിനെ പിന്തുണക്കുക എന്നത് മാത്രമായിരിക്കുന്നു ഇന്നത്തെ മാതാപിതാക്കളുടെ കര്‍ത്തവ്യം. മറിച്ചായാല്‍ സര്‍വ്വം തകര്‍ന്നു തരിപ്പണമാകും. ഇത് പോലെ ......

    ReplyDelete
  30. അതെ, പോവുകയാണ്, ഒരിക്കലും തിരിച്ചു വരാനാവാത്ത ലോകത്തിലേക്ക്... അതാണ്‌ ജീവിതം.

    ReplyDelete
  31. മനസ്സില്‍ സ്പര്‍ശിക്കുന്ന ഒരു കഥ. കുറഞ്ഞ വരികള്‍ കൊണ്ട് നല്ല രീതിയില്‍ പറഞ്ഞു. ഇത് പോലെ എത്രെയെത്ര അച്ഛനമ്മമാര്‍ , മക്കള്‍...,..എന്ത് ചെയ്യാം കാലത്തിനെ മാത്രം പഴിക്കാം നമുക്ക് അല്ലേ ?

    വിഗ്നേഷ് , ഇഷ്ടമായി ഈ കഥ. ആശംസകളോടെ

    ReplyDelete
  32. ഇങ്ങനെ എത്രയെത്ര അച്ഛനമ്മമാര്‍ ഉണ്ടായിരിക്കും ...
    അച്ഛനമ്മമാര്‍ സന്താനങ്ങള്‍ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിനു പോലും പ്രതിഫലം കൊടുക്കാന്‍ ഒരു മക്കള്‍ക്കും ഒരു നാളും സാധ്യമല്ല ...:(

    ReplyDelete
  33. മനസ്സില്‍ എഴുതിയിട്ട നൊമ്പരം. നല്ല വതരണം. ആശംസകള്‍

    ReplyDelete
  34. കലക്കന്‍ ..തുടക്കം മുതല്‍ ഒഴുക്കോടെ വായിച്ചു...ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

    ReplyDelete
    Replies
    1. എങ്ങനെയോ സാധിച്ചു.... എനിക്കും ഒരു പിടി ഇല്ലന്നേ

      Delete
  35. വിഗൂ... മനോഹരം എന്ന് മാത്രമേ പറയാന്‍ ഉള്ളൂ...
    ഒരു അച്ഛന്റെ അവസ്ഥ നന്നായി അവതരിപ്പിച്ചു....
    ഇന്നത്തെ സമൂഹം പല തിരുത്തലുകള്‍ക്കും തയ്യാറായില്ലെങ്കില്‍ നാളെ നമ്മുടെ അവസ്ഥ ഇതായിരിക്കും....

    സ്നേഹം ലഹരിയിലേക്ക് വഴിമാറുന്നു...
    ബന്ധങ്ങള്‍ മൂല്യങ്ങള്‍ ഇല്ലാതാവുന്നു....
    ഒടുവില്‍ ജന്മം കൊടുത്തുവന തന്നെ.............................................

    വളരെ വളരെ നന്നായി...

    ReplyDelete
  36. എന്നത്തന്നെ ഞാന്‍ ആദ്യം അച്ഛനായും അവസാനം മകനായും സങ്കല്‍പ്പിച്ചു പോയി വിഗ്നേഷ്.!!
    ആ രൂപാന്തരീകരണം സാധ്യമായത് ഈ എഴുത്തിന്റെ മാസ്മരികതയാലാണ്.
    ഒത്തിരി ഇഷ്ടമായി! ഇനിയും വരികളിലൂടെ ഒഴുകട്ടെ ഉള്ളിലെ നന്മയുടെ തെളിനീര്‍.,!!!!!!

    ReplyDelete
  37. കൊള്ളാം! അച്ഛനു മകനെ തള്ളികളയാന്‍ ആവില്ലലോ.... കാരണം അച്ഛനറിയാം താന്‍ തന്നെയാണ് മകന്‍ എന്ന്. നന്നായി എഴുതിയിട്ടുണ്ട്. മാഷേ..., ഒരു അഭിപ്രായം പറയട്ടെ.... വായിച്ചപ്പോള്‍ തോന്നിയതാണ് ചെയ്തു നോക്കു... ആശയ സംവേദനത്തിനു ഭംഗം വരാത്ത രീതിയില്‍ "ഞാന്‍", "എന്‍റെ" തുടങ്ങിയ വാക്കുകള്‍ കഴിയാവുന്നത്ര ഒഴിവാക്കി നോക്കു. വായനക്ക് കുറച്ചൂകൂടി നല്ലോരോഴുക്ക് കിട്ടും എന്ന് തോന്നുന്നു...

    ReplyDelete
  38. അച്ഛന്റെ ആത്മരോദനം എന്ത് ഭംഗിയായാണ് വിഗ്നേഷ് അവതരിപ്പിച്ചത്. വളരെ നല്ല പോസ്റ്റ്‌.
    ആശംസകള്‍.

    ReplyDelete
  39. വൃദ്ധസദങ്ങൾ നാട്ടിൽ പെരുകുന്നതിനു പ്രധാനകാരണം തന്നെ മക്കൾക്ക് മാതാപിതാക്കളോടുള്ള കടമകളും കടപ്പാടുകളും നഷ്ടമാകുന്നതാണു. "മക്കളേ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്" എന്നല്ലേ.. എഴുത്ത് നന്നായി, പക്ഷെ ചില ചെറിയ അക്ഷരതെറ്റുകൾ, കൂടാതെ വാക്കുകൾ വല്ലാണ്ടു പിരിച്ചെഴുതുന്ന രീതി..ഇതും കൂടെയൊന്നു ശരിയാക്കിയെടുക്കേണ്ടതുണ്ട്..
    ആശംസകൾ...

    ReplyDelete
    Replies
    1. ഇനി ഇക്ക പ്രൂഫ്‌ റീഡ് ചെയ്‌താല്‍ മതി

      Delete
  40. എഴുത്തിനു് ആശംസകൾ

    ReplyDelete