"എന്റെ കൊച്ചനേ, ഇപ്പോള്‍ നീ ഒരു കിളവന്‍ ആയല്ലോ? വെള്ളത്തിന്‍റെ ആണോ? എന്ത് പറ്റിയതാ? എണ്ണ ഒന്നും പുരട്ടുന്നില്ലെ? പെണ്ണ് കിട്ടുകേല പറഞ്ഞേക്കാം"
ഒരു വര്‍ഷത്തിന് ശേഷം കണ്ട അനന്തരവനോട് ഒറ്റ ശ്വാസത്തില്‍ അമ്മായി ഇത്രയും ചോദിച്ചു നിര്‍ത്തി; അതും സുഖവിവരങ്ങള്‍ പോലും തിരക്കാതെ. ഈ അമ്മായിക്ക് ഒരു പണിയും ഇല്ലേ എന്ന് മനസ്സില്‍ ആലോചിച്ചുവെങ്കിലും അത് അങ്ങ് തുറന്ന് പറയാന്‍ ഒരു കുഞ്ഞി മടി തോന്നി. വന്നുകയറുമ്പോള്‍ തന്നെ ആളുകളെ വെറുപ്പിക്കുന്നത് മോശമല്ലെ!
"അമ്മായി, അമ്മായിക്ക് ഞങ്ങള്‍ ദുബായില്‍ നിന്ന് ഒരു വാച്ച് മേടിച്ചു . ചേട്ടന്‍റെ ബാഗില്‍ ആണ് സാധനം. ഇപ്പോള്‍ എടുത്തുതരാം" പന്ത് നേരെ ചേട്ടന്‍റെ കോര്‍ട്ടിലേക്ക് തിരിച്ച് വിടാനായി ദുബായ് വാച്ച് എടുത്തങ്ങ് തൊടുത്തു.
"ഗള്‍ഫ് വാച്ച് മേടിച്ചതിന് പകരം നിനക്കൊരു ഗള്‍ഫ് ഗേറ്റ് വാങ്ങാമായിരുന്നു." അമ്മായി വിടാന്‍ ഭാവമില്ല. ഇനി നിന്നാല്‍ എന്‍റെ ചരമഗീതം അവിടെ എഴുതപ്പെടുമെന്ന് ഉറപ്പായതിനാല്‍ ഓടി റൂമില്‍ കയറി, കതക് കുറ്റിയിട്ട് അശരീരി മുഴക്കി.
"ഞാന്‍ കുളിക്കാന്‍ പോവ. അമ്മേ, ഞാന്‍ കുളിച്ചിട്ട് വന്നിട്ട് ഒന്നിച്ച് അമ്പലം പോകാം. ഭഗവതിയെ കണ്ടിട്ട് കുറെ നാള്‍ ആയില്ലേ"
കുളിമുറിയില്‍ കയറി കതകടച്ച് കുതിച്ചുപായുന്ന വെള്ളച്ചാട്ടത്തിന്‍റെ അടിയില്‍ തല കാട്ടിയപ്പോള്‍ മാത്രമാണ് തലയെ പറ്റി തല പൊതിക്കുന്ന ചിന്തകള്‍ ഉയര്‍ന്നത്. ഭിത്തിയിലെ കണ്ണാടിയില്‍ തല കണ്ടപ്പോള്‍ ഉള്ളില്‍ ഒരു ചെറിയ അമ്പരപ്പ് പടര്‍ന്നു. 25 വയസ്സില്‍ 35 ന്‍റെ പ്രകൃതം. തലയില്‍ മുടി ഇല്ലെങ്കില്‍ ഇത്ര വല്യ കുഴപ്പമുണ്ടാകും എന്ന് സ്വപനത്തില്‍ വിചാരിച്ചതല്ല. മുടിയില്ലാത്ത എനിക്കില്ലാത്ത ആധി ആണല്ലോ കണ്ട് നിക്കുന്നവര്‍ക്ക്. ഇനി ഈ കഷണ്ടി എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ക്ക് എതിരെ പ്രസംഗം ഉടന്‍ തയ്യാര്‍ ആക്കണം, എന്നിട്ട് ആക്ഷേപം തുടങ്ങുമ്പോള്‍ സുരേഷ്ഗോപി സ്റ്റൈല്‍ അത് മുഖത്ത് നോക്കി അങ്ങ് കാച്ചണം. കുളിക്കിടയില്‍ ധീരമായ തീരുമാനം എടുത്ത സന്തോഷത്തില്‍ കുളി മതിയാക്കി പുറത്തിറങ്ങി.
അമ്പലത്തിലേക്ക് ഇറങ്ങിയപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം അലയടിച്ചു. ഒരു വര്‍ഷത്തിന് ശേഷം അമ്മക്ക് ഒപ്പം ഉള്ള ഈ അമ്പല ദര്‍ശനം വല്ലാത്ത സന്തോഷം തരുന്നു. ശ്രീകോവിലില്‍ തൊഴുത് പ്രദക്ഷിണം തുടങ്ങിയപ്പോള്‍ തലയില്‍ അടിച്ച് പ്രതിഫലിച്ച സൂര്യ രശ്മികളുടെ ചൂട് വീണ്ടും തലയില്‍ കഷണ്ടി ചിന്തകള്‍ ഉയര്‍ത്തി. മുടിയില്ലെങ്കില്‍ ചൂട് കൂടും എന്ന നഗ്ന സത്യം പ്രദക്ഷിണം എന്നെ ബോധ്യപ്പെടുത്തി. പക്ഷെ അതിന് ഒരു മറുവശം ഉണ്ടല്ലോ. മുടി ഉള്ളപ്പോള്‍ വിയര്‍പ്പ് തലയില്‍ താഴും; എന്നാല്‍ മുടി ഇല്ലെങ്കില്‍ ആ പ്രശ്നമില്ല. പനി പിടിക്കാനുള്ള സാധ്യത മുടി ഇല്ലെങ്കില്‍ കുറക്കാം. ബലെ ഭേഷ് ! മുടി ഇല്ലെങ്കില്‍ പനിയില്ല. ബാര്‍ബര്‍ക്ക് കാശും കൊടുക്കണ്ട. ഹോ ലാഭം തന്നെ.
"ഇത് ആങ്ങള ആണോ?" മുന്നില്‍ നിന്നും ഉള്ള ചോദ്യം എന്‍റെ തലയിലെ ചിന്തകളെ തട്ടി മറിച്ചു. അമ്മക്ക് ഒപ്പം നടന്ന പ്രായം ആയ സ്ത്രീ സ്നേഹത്തോടെ അമ്മയുടെ കയ്യില്‍ നിന്നും പായസം വാങ്ങി കുശലം അന്വേഷിച്ച ചതിയായിരുന്നു എന്‍റെ കാതുകളില്‍ മുഴങ്ങിയത്.
ഒരു ഞെട്ടലോടെ ഞാന്‍ അമ്മയെ നോക്കി. ഒരു കുഞ്ഞി പുഞ്ചിരി എനിക്ക് സമ്മാനിച്ചുകൊണ്ട് അമ്മ അവര്‍ക്ക് മറുപടി നല്‍കി.
"അല്ല, എന്‍റെ ഇളയ മകന്‍ ആണ്."
മുഖത്ത് നിറഞ്ഞ ചമ്മല്‍ മറക്കാന്‍ ഒരു പുഞ്ചിരി നല്‍കി ആ ഭക്ത പായസം വാങ്ങി വേഗം സ്ഥലം വിട്ടു. അവരുടെ ഓട്ടം കണ്ട് ഹരം പിടിച്ച അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഡാ, കൊച്ചുമോനെ എന്നെ കണ്ടാല്‍ പ്രായം പറയുകേയില്ല, അല്ലേ?"
"അമ്മേ കണ്ടാല്‍ പ്രായം പറയും. പക്ഷെ, എന്നെ കണ്ടപ്പോള്‍ അവര്‍ക്ക് എന്‍റെ പ്രായം പറയാന്‍ പറ്റിയില്ല; അതാ അങ്ങനെ പറഞ്ഞത്."
അമ്പലത്തിന്‍റെ പുറത്ത് എത്തി ഷര്‍ട്ട് ധരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ദൈവത്തിന് ഞാന്‍ നന്ദി പറഞ്ഞു. "ആങ്ങള അല്ലേ ആക്കിയത്! അത് അങ്ങ് സഹിക്കാം. അമ്മയുടെ കെട്ടിയോന്‍ ആക്കഞ്ഞത് നിന്‍റെ കൃപ ദേവി........"
"ഡാ, നീ ഒന്ന് എന്‍റെ കൂടെ വാ. നമുക്ക് അനിലിന്‍റെ വീട് വരെ ഒന്ന് പോയിട്ട് ഓടി വരാം." വീട്ടിലെത്തിയ ഉടന്‍ ചേട്ടന്‍റെ ക്ഷണമെത്തി. അനിലിന്‍റെ വീട് എങ്കില്‍ വീട്. എങ്ങോട്ടെങ്കിലും ഒന്ന് മാറിയാല്‍ തല്കാലത്തേക്ക് തല തകര്‍ക്കുന്ന കഷണ്ടി ചിന്തകളില്‍ നിന്ന് ഒന്ന് രക്ഷപെടാം. ചേട്ടനൊപ്പം ബൈക്കില്‍ കയറി അനിലിന്‍റെ വീട് ലക്ഷ്യമാക്കി പാഞ്ഞു. പാതി വഴിയില്‍ ചേട്ടന്‍ വണ്ടി നിര്‍ത്തി.
"എന്താ ചേട്ടാ?"
"ഈ കട ലക്ഷ്മിയുടെ അമ്മാവന്‍റെ അല്ലേ. അവിടെ ഒന്ന് കയറിയാല്‍ ആ പണി അങ്ങ് തീരും. പിന്നെ ഇതിനായി മാത്രംഇവിടെ വരണ്ടല്ലോ."
"ശരി എങ്കില്‍ വണ്ടി അങ്ങോട്ട് കേറ്റ്."
"ആഹാ, ആരൊക്കെയാ ഇത്. വരണം വരണം. എപ്പോള്‍ വന്നു?"
ബൈക്ക് അകത്തേക്ക് കയറിയപ്പോള്‍ തന്നെ അമ്മാവന്‍ കുശലച്ചോദ്യം തുടങ്ങി. ബൈക്കില്‍ നിന്ന് ഇറങ്ങാതെ തന്നെ ചേട്ടന്‍ മറുപടി നല്‍കി.
"ഞങള്‍ ഒന്നിച്ചാണ് വന്നത്. ഇന്ന് വെളുപ്പിനെ വീട്ടില്‍ എത്തി."
"ലക്ഷിമി എവിടെ?" ബൈക്ക് ഓടിക്കുന്ന ലക്ഷ്മിയുടെ ഭര്‍ത്താവിന്‍റെ മുഖത്ത് നോക്കി ചോദിക്കാതെ ആ വൃദ്ധനമ്മാവന്‍ എന്‍റെ മുഖത്ത് നോക്കി ചോദ്യം തൊടുത്തു. ചേട്ടത്തിയെ പറ്റിയുള്ള ചോദ്യത്തിന് ഞാന്‍ എന്തിനാ മറുപടി നല്‍കുന്നതെന്ന ചിന്തയില്‍ ഞാന്‍ മിണ്ടാതെ നിന്നു. അതിന് മറുപടിയും ചേട്ടന്‍ തന്നെ നല്‍കി.
"അവിടെ ഉണ്ട്. ഞങ്ങള്‍ ചുമ്മാ കൂട്ടുകാരന്‍റെ വീട്ടിലേക്ക് ഇറങ്ങിയതാ"
"കുഞ്ഞിന് സുഖം അല്ലേ? അച്ഛനെ കണ്ടിട്ട് കുഞ്ഞിന് മനസ്സിലായോ? കയ്യില്‍ വന്നോ?" മൂപ്പിലാന്‍ വീണ്ടും ചോദ്യങ്ങള്‍ എന്‍റെ മുഖത്ത് തന്നെ നോക്കി ആവര്‍ത്തിച്ചു.
അതിന്‍റെ മറുപടിയും ചേട്ടന്‍ തന്നെ നല്‍കി. "പിന്നെ അവള്‍ക്കും സുഖം. എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ ചാടി കയ്യില്‍ വന്നു"
"ലക്ഷ്മിയെ ഇത്തവണ കൊണ്ടുപോകുന്നോ കൂടെ?" ആ ചോദ്യവും എന്നോട് തന്നെ ആയപ്പോളെനിക്ക് കാര്യം മണത്തു. മൂപ്പീന്‍എന്‍റെ ഈ ചൊട്ട തല കണ്ട് ഞാന്‍ ആണ് ജേഷ്ഠന്‍ എന്ന് ധരിച്ചിരിക്കുന്നു.
ഇത്തവണയും മറുപടി വന്നത് ചേട്ടന്‍റെ വായില്‍ നിന്ന്. ഇത് കൂടി ആയപ്പോള്‍ മൂപ്പിന്‍റെ നിയന്ത്രണം നഷ്ടമായി. "അല്ല എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം അനിയന് മാത്രമെ ഉള്ളോ? അത്രയ്ക്ക് നാണം ആണോ? പെണ്ണുമ്പിള്ളയെ പറ്റി ചോദിച്ചാലും ഉത്തരം അനിയന്‍ ആണല്ലോ തരുന്നത്."
ഇത്തവണ വെള്ളിടി ചേട്ടന് തന്നെ വെട്ടി. "അമ്മാവ. ഞാന്‍ തന്നെ ആണ് എന്‍റെ ഭാര്യയുടെ ഭര്‍ത്താവ്. ഇത് എന്‍റെ അനിയനാ. അവന്‍റെ മുടി പോയ കാരണം ഇപ്പോള്‍ എന്നെ കണ്ടാല്‍ അവന്‍റെ അനിയന്‍ ആണെന്ന് പറയും."
മൂപ്പിലാന്‍റെ ചമ്മിയ മുഖം കണ്ടിട്ട് എനിക്ക് കലിപ്പ് കൂടി. ദേഷ്യ ച്ചൂടില്‍ ബാക്കി ഉള്ള മുടി കൂടി പോകുമോ എന്ന് വെച്ച് ചേട്ടനോട് വണ്ടി വിടെന്ന് ആഗ്യം കാട്ടി. ബൈക്ക് പറക്കുമ്പോള്‍ മനസ്സിനും കഷണ്ടി ആകുന്നോ എന്ന് ഒരു സംശയം തോന്നാതെ ഇരുന്നില്ല.
അനിലിന്‍റെ ഭവനം സന്ദര്‍ശിച്ച ശേഷം വിയര്‍പ്പ് പൊടിയുന്ന തലയും ആയി വീട്ടില്‍ വന്നു കയറിയപ്പോള്‍ ഒരു പരിചിത മുഖം പുഞ്ചിരിയോടെ എതിരേറ്റു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ മനസ്സിലായി. ചേട്ടന്‍റെ കല്യാണം നടത്തിയ മൂന്നാന്‍; ചന്ദ്രക്കല തോല്‍ക്കുന്ന പുഞ്ചിരിയുമായി അടിമുടി കീറിമുറിച്ച് നോക്കുന്നു. സമീപം ഒരു ഗൂഡസ്മിതവും ആയി അമ്മയും
"സോമന്‍ മാമന്‍ എപ്പോള്‍ വന്നു? എന്തൊക്കെ ഉണ്ട് വിശേഷം?"
"വിശേഷങ്ങള്‍ ഉണ്ടാക്കല്‍ അല്ലെ നമ്മുടെ പണി. ഒരു വിശേഷം ഒപ്പിക്കാന്‍ വന്നതാ ഇവിടെ. ഒരു പെങ്കൊച്ച് ഉണ്ട്. ഡോക്ടര്‍ ആണ്. ഇട്ടുമൂടാന്‍ ഉള്ള പണം ഉണ്ട്. ആ കേസ് കയ്യില്‍ കിട്ടിയപ്പോള്‍ മോനെ പറ്റി ആലോചിച്ചു. അത് അമ്മയോട് പറയുവരുന്നു. ആലോചിക്കട്ടെ???"
"എന്‍റെ സമാധാനം കൂടി നശിച്ചു കാണാന്‍ നല്ല താല്പര്യം ആണ് അല്ലേ മാമന്? ഇപ്പോള്‍ ആലോചിക്കണ്ട. കുറച്ചൂടെ ഒക്കെ ഇങ്ങനെ പോട്ടെ."
"കുറച്ചൂടെ കഴിയാന്‍ നിക്കണ്ട. നിന്നാല്‍ തലയില്‍ ഒരു മുടി പോലും നിക്കില്ല. വേഗം പെണ്ണ് കെട്ട്. ഇല്ലെങ്കില്‍ പിന്നെ പെണ്ണ് കിട്ടില്ല. "
നാട്ടില്‍ എത്തി 6 മണിക്കൂര്‍ തികയും മുന്‍പ് ഇത് അറുപതാം വട്ടം കേള്‍ക്കുകയാണ് ഈ കഷണ്ടി ആക്ഷേപം. നെല്ലിപലക എന്ന പലക കണ്ടു, ഇനിയും അയാള്‍ ഇത് തന്നെ പറഞ്ഞാല്‍ ആ പലക എടുത്ത് ഞാന്‍ ഈ മണ്ട പോളിച്ചേക്കും എന്ന് സ്വയം തോന്നാതെ ഇരുന്നില്ല. ഇനി ആരെങ്കിലും ഈ മണ്ടയെ പറ്റി പറഞ്ഞാല്‍ ഒരുപക്ഷേ എനിക്ക് സഹിക്കാന്‍ ആവും എന്ന് ഞാന്‍ കരുതുന്നില്ല.
തിരിഞ്ഞ് മുറിയിലേക്ക് കയറാം എന്ന് ഉറപ്പിച്ച എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് വീണ്ടും വന്നു ഒരു കൂട്ട കമെന്റ്റ്.;
"ഇനി ഇവനെ ഏതെങ്കിലും പെണ്ണിന് ഇഷ്ടം ആകും എന്ന് എനിക്ക് തോന്നുന്നില്ല." പരിഹാസത്തിന് ഒപ്പം ഒരു കൂട്ടച്ചിരിയുയര്‍ന്നു. ക്രോധാഗ്നി മനസ്സില്‍ ആളിയതിനാല്‍ ആരാണ് ആ ശബ്ദരേഖയുടെ ഉടമ എന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും എന്‍റെ ദേഷ്യം മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലെന്ന പോലെ പുറത്തേക്കു കുതിച്ചു.
"ഒന്ന് നിര്‍ത്തുന്നുണ്ടോ എല്ലാരുടേം കിണി." ചിരികള്‍ക്ക് ഇടയില്‍ മുഴങ്ങിയ എന്‍റെ ആക്രോശം ആ ചിരിമേളത്തിന്‍റെ അന്ത്യകൂദാശ നടത്തി. എന്‍റെ ഭാവമാറ്റത്തിന്‍റെ അലയൊലികള്‍ ആ മുഖങ്ങളിലെ പുഞ്ചിരിയെ നിമിഷാര്‍ദ്ധത്തില്‍ മായിച്ചു.
"വന്ന് കയറിയ നിമിഷം മുതല്‍ പറയാന്‍ തുടങ്ങിയതാ നാട്ടുകാരും വീട്ടുകാരും മുടിയില്ലാ മുടിയില്ലാ മുടിയില്ലാ എന്ന്. എന്‍റെ തലയില്‍ മുടിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താ? ഞാന്‍ മുടി ചീകുവോ, ചീകാതെ ഇരിക്കുവോ ചെയ്യും.അതും അല്ലെങ്കില്‍ പറിച്ചു കളയും. അതില്‍ ആര്‍ക്കാ ഖേദം?
ശരീരത്തെ മറ്റു ഭാഗങ്ങളില്‍ രോമം വളര്‍ന്നാല്‍ അത് വൃത്തികേടെന്ന് മുദ്രകുത്തി രേസറും ക്രീമും എന്ന് വേണ്ട നൂല്‍ വരെ ഉപയോഗിച്ച് കളയാന്‍ മത്സരിക്കുന്ന ഒരു സമൂഹം തലയിലെ രോമം ഒരു ചിലവും ഇല്ലാതെ ശരീരം തന്നെ പൊഴിച്ച് കളയുന്നത് ഒരു വൈരൂപ്യമായി കാണുന്നതിലെ ബൌദ്ധികതലം എനിക്ക് മനസ്സിലാകുന്നില്ല. കഷണ്ടി ബുദ്ധിയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ തഴച്ചു വളരുന്ന മുടിയിലാണ് സൌന്ദര്യമെന്ന് മറുകൂട്ടര്‍. ; അപ്പോള്‍ സൗന്ദര്യവും ബുദ്ധിയും ഉള്ള ഒരു മനുഷ്യ ജീവി പോലും ഈ ലോകത്ത് ഇല്ലേ? ആണിന്‍റെ തലയില്‍ മുടിയില്ലെങ്കില്‍ പെണ്ണ് കിട്ടില്ല എന്ന് പറയുന്ന സകല അവന്മാരോടും കഷണ്ടി പയ്യനെ വേണ്ടാ എന്ന് പറയുന്ന സകല അവളുമാരോടും ഒന്ന് ചോദിച്ചോട്ടെ അവരുടെ ഒക്കെ തലയിലെ അലങ്കാരമായ ഈ പൂട അവിടുന്ന് കൊഴിഞ്ഞ് ചോറില്‍ വീണാല്‍ അവരൊക്കെ 'കേശാലങ്ക്രിത ഭോജനം' എന്ന് കരുതി രുചിയോടെ ആ ചോറു തിന്നുമോ? "
"പോരാത്തതിന് കുറെ പരസ്യങ്ങളും. ഇതെല്ലം 'ജനിടിക്' ആണെന്നറിയാതെ അതില്‍ പോയി വീഴുന്ന കുറെ മനുഷ്യരും. ഒരു മരുന്നായി ഇറക്കുന്ന ഈ ഉത്പന്നങ്ങള്‍ ശരിയ്ക്കും കഷണ്ടി മാറ്റുമെങ്കില്‍ പരസ്യത്തിന് താഴെ എന്തിന് ഉറുമ്പിനെക്കാള്‍ ചെറിയ അക്ഷരത്തില്‍ എഴുതി കാട്ടണം, ഈ പറയുന്നത് എല്ലാം പരസ്യ മോഡല്‍ ആക്ടര്‍സ് ആണെന്ന്? ഒരു ക്ലിനിക്കല്‍ ട്രയല്‍ പോലും ഇല്ലാതെ പരസ്യത്തിന്‍റെ മാത്രം പിന്‍ബലത്തില്‍ വരുന്ന ഇത്തരം ഉത്പന്നങ്ങളുടെ പരസ്യത്തില്‍ വീണ് വേഗം ആ എണ്ണ വാങ്ങിച്ചോളൂ എന്ന് ഉപദേശിക്കുന്ന കുറെ ബന്ധുക്കളും കൂടി ആകുമ്പോള്‍ ശുഭം."
"കെട്ടിയോന്‍റെ തലയില്‍ മുടി ഇരുന്നാല്‍ അലങ്കാരം, ചോറിലും തറയിലും വീണാല്‍ അത് അഴുക്കും അഹങ്കാരവും. ഈ ഇരട്ടത്താപ്പ് ശരിയാണോ?
കഷണ്ടി ആയാല്‍ പ്രായമായി എന്ന് പറയുന്ന പുന്നാര മക്കള്‍ ഒന്ന് മനസ്സിലാക്കിക്കോ. കേരളത്തില്‍ ഇങ്ങനെ ആണ് എന്ന് കരുതി ലോകത്തെല്ലാം ഇങ്ങനെ ആണെന്ന് കരുതരുത്. "
വായും പൊളിച്ച് നിക്കുന്ന സോമന് നേര്‍ക്ക് വെട്ടി തിരഞ്ഞ് തീപാറുന്ന നോട്ടത്തില്‍ തുടര്‍ന്നു.
"വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ കഷണ്ടിയെ പറ്റി എന്താ പറഞ്ഞത് എന്ന് അറിയോടോ തനിക്ക്?"
"ഇല്ല." ഞെട്ടിത്തരിച്ച സോമന്‍ തെല്ലൊരു അമ്പരപ്പോടെ തലയാട്ടി.
"Baldness can be a business advantage എന്ന്. കഷണ്ടി ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന്. എന്തും നേരിടാന്‍ ശക്തി തരുമെന്ന്. ഇപ്പോള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും കഷണ്ടി അല്ലാത്ത പല ബിസിനസ് പ്രമുഖരും ആത്മവിശ്വാസം കൂട്ടാന്‍ തല വടിച്ച് നടക്കുകയാണ് . അറിയാമോ തനിക്കൊക്കെ ഇത്? എവിടുന്ന് അറിയാന്‍? തനിക്ക് കേരളത്തിലെ മുടിയന്മാരുടെ കല്യാണം നടത്തിക്കഴിഞ്ഞ് സമയം കിട്ടിയാല്‍ ലോകത്തേക്ക് ഒക്കെ ഒന്ന് എത്തി നോക്ക്. അപ്പോള്‍ മനസ്സിലാകും ഞങ്ങള്‍ കഷണ്ടികളുടെ വില. എല്ലാരും കേക്കാന്‍ ആണ് ഈ പറഞ്ഞത്"
പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ഷാജി കൈലാസ് പടം അവസാനിച്ചിരുന്നു. ഇത്രയും വല്യ ഉപന്യാസം ഒറ്റശ്വാസത്തില്‍ പറഞ്ഞ് തീര്‍ത്ത ശേഷം ചുറ്റിനും ഒന്ന് കണ്ണോടിച്ചു. എല്ലാവരും എന്തോ മഹാസംഭവത്തിന് സാക്ഷ്യം വഹിച്ചപോലെ അന്തം വിട്ട് കുന്തം വിഴുങ്ങി നിക്കുന്നു. എല്ലാവരുടേയും മുഖത്ത് ഒരു ഭയവും ബഹുമാനവും നിറയുന്നത് ഞാന്‍ ആസ്വദിച്ചു. വിജയി ഭാവത്തില്‍ വെട്ടിത്തിരിഞ്ഞ് ഒരു സ്ലോ മോഷന്‍ വോക് മനസ്സില്‍ കണ്ട് കിടപ്പറ ലക്ഷ്യമായി ഞാന്‍ നടന്നു. അമ്മയടക്കം ഏവരും ശ്വാസം അടക്കി അത് നോക്കി നിന്നു.
"കുഞ്ഞ് അവിടെ ഒന്ന് നിന്നേ." പിന്തിരിഞ്ഞ് നടന്ന എന്നെ സോമന്‍റെ ശബ്ദം പിടച്ച് നിര്‍ത്തി.
"എന്താടോ തന്‍റെ സംശയം ഇത് വരെ തീര്‍ന്നില്ലെ?"
"തീര്‍ന്നു കുഞ്ഞേ. പക്ഷേ, കുഞ്ഞേ... എനിക്ക് അമേരിക്കയിലേം ഇംഗ്ലണ്ടിലേം കാര്യങ്ങള്‍ അറിയില്ല, എങ്കിലും ഇവിടുത്തെ കാര്യം അറിയാം. അതെന്താന്ന് കുഞ്ഞിന് അറിയോ?"
"ഇല്ല"
"എങ്കില്‍ കേട്ടോളു. ഇവിടെ 'റോഡ് ഇല്ലാത്ത വസ്തുവും മുടിയില്ലാത്ത പയ്യനും ഒരു പോലെ ആണ്. വെറുതെ കൊടുത്താലും ഒരു പട്ടിക്കും വേണ്ട'"
ആ ഒരു നിമിഷത്തില്‍ കുറെ 'വായ്'കള്‍ ഒന്നിച്ച് തുറന്നു. ആദ്യത്തെ അമ്പരപ്പിന് ശേഷം പൊട്ടിത്തെറിക്കുന്ന ശക്തിയില്‍ ഒരു കൂട്ടപ്പൊട്ടിച്ചിരി അവിടെ ഒഴുകി നടന്നു. ഹിറ്റ് ആകും എന്ന് പ്രതീക്ഷിച്ച ഷാജികൈലാസ് പടം വീണ്ടും തകര്‍ന്ന അവസ്ഥയില്‍ ചമ്മിയ മുഖവും. കപ്പലുകയറിയ മാനവും, പട്ടിക്കുപോലും വേണ്ടാത്ത കഷണ്ടിയുമായി തിരകെ ഓടി റൂമില്‍ കയറുമ്പോള്‍ മനസ്സ് ഉരുവിട്ടു.
"കേരളമേ നിന്നേ ഭ്രാന്താലയമെന്നു വിളിച്ച വിവേകാനന്ദന്‍ തലമണ്ട മറച്ച് നടന്നതിന്‍റെ പൊരുള്‍ ഇന്ന് ഞാന്‍ അറിയുന്നു. തലയിലെ കഷണ്ടി കണ്ടാല്‍ മാത്രം ഭ്രാന്ത് ഇളകുന്ന ഭ്രാന്തന്മാര്‍ ഉള്ള നാട്ടില്‍ തലയല്ലാതെ പിന്നെന്ത് മറയ്ക്കാന്‍??"
പൊഴിയുന്ന തലമുടിയും, നരക്കുന്ന താടിമീശയും ഒരു പ്രശ്നമായി എനിക്കിത് വരെ തോന്നിയിട്ടില്ല. നമ്മളില്‍ വരുന്ന മാറ്റത്തെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ സ്വീകരിക്കുക എന്നതിലാണു കാര്യം. പക്ഷേ പ്രായമാകുന്നതിനു മുമ്പ് വരുന്ന കഷണ്ടി ചിലരില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെങ്കിലും, അതില്‍ നിന്ന് വിടുതല്‍ നേടുന്നവര്‍ക്ക് സ്മൂത്തായി പോകാന്‍ സാധിക്കും. എന്റെ അടുത്ത കൂട്ടുകാര്‍ക്കൊക്കെ കഷണ്ടിയുണ്ട്., ദേ ഞാനും കഷണ്ടിയായിത്തുടങ്ങിയിരിക്കുന്നു.. കഷണ്ടീകള്‍ ജയ്...
ReplyDeleteകീ ജയ്
Deletekee jai
Deleteമുടിയന്മാര്‍ക്ക് മാത്രമിവിടെ ജീവിച്ചാല്‍ മതിയോ? കഷണ്ടിയന്മാര്‍ക്കും ജീവിക്കണ്ടേ അല്ലേ? ഹ്മം.... കഷണ്ടിക്കാര്‍ക്കെന്താ ഈ നാട്ടില്‍ക്കാര്യമെന്ന് (ഇന്നസെന്റ് സ്റ്റൈലില്‍) ചോദിയ്ക്കുന്ന മുടിയന്മാരറിയുന്നുണ്ടോ കഷണ്ടിയുടെ വിലയും നിലയും. തമാശക്കുറിപ്പുപോലെയാണെഴുതിയിരിക്കുന്നതെങ്കിലും കഷണ്ടിയെന്നൊരു സ്വാഭാവികമായ ശാരീരികാവസ്ഥ സമീപനങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ചിന്തനീയമായ മാറ്റങ്ങള്‍ ഈ ബ്ലോഗില്‍ ഒളിപ്പിച്ച് കടത്തിയിട്ടുണ്ട്. കഷണ്ടിയന്മാരെ വിഷമിപ്പിച്ചുകൊണ്ട് പറയട്ടെ, ഉടനെയെങ്ങും ആ സമൂഹമന:സ്ഥിതി മാറുമെന്നും തോന്നുന്നില്ല. (യൌവനത്തില്‍ നരയ്ക്കുന്നവന്റെ വിഷമം ആരറിയുന്നു! :( )
ReplyDeleteസസ്നേഹം...
ഉരല് വന്നു മദ്ദളത്തോട്, യുവ കഷണ്ടിക്കാര്‍ യുവ നരയന്മാരോട് ഹി ഹി ഹി
Deleteനരക്കാര്‍ക്ക് ഞങ്ങള്‍ കഷണ്ടികള്‍ ഐക്യദാര്‍ട്യം പ്രകടിപ്പിക്കുന്നു
Deleteഹ ഹ ഹ അത് ഗലക്കി! "കേരളമേ നിന്നേ ഭ്രാന്താലയമെന്നു വിളിച്ച വിവേകാനന്ദന്‍ തലമണ്ട മറച്ച് നടന്നതിന്‍റെ പൊരുള്‍ ഇന്ന് ഞാന്‍ അറിയുന്നു. തലയിലെ കഷണ്ടി കണ്ടാല്‍ മാത്രം ഭ്രാന്ത് ഇളകുന്ന ഭ്രാന്തന്മാര്‍ ഉള്ള നാട്ടില്‍ തലയല്ലാതെ പിന്നെന്ത് മറയ്ക്കാന്‍??"
ReplyDeleteസര്‍വോപരി കഷണ്ടി കാരനായ ഒരു അവിവാഹിതന്റെ ദീനരോദനങ്ങള്‍....:) അപ്പോള്‍ എന്ത് തീരുമാനിച്ചു ...?ഗള്‍ഫ് ഗേറ്റ്-ല്‍ പോകുകയല്ലേ ..? കൊള്ളാം വിഗ്നേഷ് ....
ReplyDeleteഞാന്‍ എന്ത് വന്നാലും പോകില്ല... ഗള്‍ഫ് ഗേറ്റില്‍.....
Deleteകഷണ്ടി കഷണ്ടി എന്നൊക്കെ വെറുതെ ഓര്‍മ്മിപ്പിക്കല്ലേ. എന്നാലും നിനക്കൊരു ഗള്‍ഫ് ഗെറ്റ് വാരുന്നു ട്ടോ വിഗ്നേഷ്...
ReplyDeleteഅമ്പടാ... അപ്പൊ അതാണല്ലേ സ്വാമി വിവേകാനന്ദന്‍ തലമണ്ട മറച്ചു നടന്നതിന്റെ കാര്യം
കൊള്ളാം
ഞാന്‍ വാങ്ങില്ല വാങ്ങില ഒരു ഗേറ്റും വാങ്ങില്ല
Deleteഒരുപാട് പഠിക്കുമ്പോള്‍ പഠനത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെ തലയിലെ മുടി കൊഴിഞ്ഞു പോകുന്നതാ ,കുറെ ചിന്തിച്ചാലും വരും .അല്ലെങ്കില്‍ തന്നെ കുറെ മുടി ഉണ്ടായിട്ടിപ്പോ എന്താ കാര്യം .ഫഹദ് ഫാസിലിനു കഷണ്ടി ഉണ്ടല്ലോ .മുടിയില്‍ ഒന്നും വലിയ കാര്യമില്ല .
ReplyDeleteതലക്കകത്ത് ഒന്നും ഇല്ലാത്തതിനാല്‍ എന്‍റെ മുടികള്‍ക്ക് പിടിച്ചു വളരാന്‍ പറ്റുന്നില്ല. അതാ പൊഴിഞ്ഞു പോകുന്നത്
Deleteസംഗതി കലക്കി. കലിപ്പ് കേറി പറയാനുള്ള തെറി സോമാനോടെന്നപോലെ ഞങ്ങളോട് പറയുകയും അവസാനം ഓസിലൊരു സ്കൂട്ടിങ്ങും!!
ReplyDeleteകേക്കണ്ടത് കേട്ടപ്പോള്‍ തൃപ്തി ആയോ????
Delete'റോഡ് ഇല്ലാത്ത വസ്തുവും മുടിയില്ലാത്ത പയ്യനും ഒരു പോലെ ആണ്. വെറുതെ കൊടുത്താലും ഒരു പട്ടിക്കും വേണ്ട'"--------
ReplyDeleteചിരി നിര്‍ത്താന്‍ പറ്റുന്നില്ല. നല്ല രസകരമായ അവതരണം..
നന്ദി ചേച്ചി...
Deleteഹ ഹ ഹ, രസമായിട്ട് എഴുതി.......
ReplyDeleteകഷണ്ടി സാരമില്ലാന്നേയ്. എന്‍റെ ഒരു സുഹൃത്തിനു എന്തൊരു കേമന്‍ കഷണ്ടിയായിരുന്നു! പാവം കുറെ അനൂപ് തൈലോം എന്തരൊക്കേയോ വേറെ തൈലങ്ങളും ഒക്കെ പുരട്ടി, ലാടവൈദ്യവും ആദിവാസി മരുന്നും ഒക്കെ പരീക്ഷിച്ചു. മുടി വന്നില്ല...
എന്നാലും സുന്ദരിയും സ്നേഹമയിയും ആയ കൂട്ടുകാരിയെ കിട്ടി. സുഹൃത്ത് നട്ടപ്പാതിരക്ക് നട്ടുച്ചയാന്ന് പറഞ്ഞാലും കൂട്ടുകാരി സമ്മതിക്കും. രാജി വെയ്ക്ക് നിന്‍റെ ജോലി എന്ന് പറഞ്ഞ് നാവെടുക്കും മുന്പ് ജോലി രാജി വെക്കും.... പിന്നെ ഇടക്കിടെ പുന്നാര കഷണ്ടി എന്നു പറഞ്ഞ് കൊഞ്ചിക്കുകയും കഷണ്ടിയില്‍ ഉമ്മകൊടുക്കുകയും ചെയ്യും.... ഇതു സത്യം സത്യം.
അതുകൊണ്ട് എല്ലാം ശുഭമാകും എന്ന പ്രതീക്ഷയോടെ .....
എഴുത്ത് ഉഷാറായിട്ടുണ്ട് കേട്ടോ
നന്ദി....ചേച്ചി ഇത് ഇപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ്. കഷണ്ടി ഉള്ളപ്പോള്‍ ആരും കെട്ടാന്‍ വരില്ലല്ലോ....
Deleteഒടുക്കത്തെ ചിരി ചിരിപ്പിച്ചു ട്ടോ.. സത്യം പറഞ്ഞാല്‍ തെമ്മാടിയുടെ ഫോട്ടോ കണ്ടപ്പോള്‍ ഞാനും മുന്‍പ് ..................... :P
ReplyDeleteനിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്....
Deleteടാ ഞാന്‍ നിന്റെ കഷണ്ടി കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചതോന്നും ഉള്‍പ്പെടുത്തിയില്ലല്ലോ. ഇനി ഞാനൊരു സത്യം പറയട്ടെ നിനക്ക് ആ കഷണ്ടി ഒരു അഴകാ.. ഒരു ക്യൂട്ട് ലുക്ക്. സത്യം. ഞാനും ഒക്കെ പതുക്കെ നിന്റെ കൂടെ കൂടിക്കൊണ്ടിരിക്കുകയാ. തലയ്ക്കു പുറത്തു എന്തെങ്കിലും ഉണ്ടോ എന്നതില്‍ അല്ലല്ലോ തലക്കകത്ത് വല്ലതും ഉണ്ടോ എന്നതിലല്ലേ കാര്യം അല്ലെ ??
ReplyDeleteഅപ്പോള്‍ പിന്നെ നിസാരനേം തെറിവിളിച്ചു എന്നാ ചീത്തപ്പേര്‍ ആകില്ലേ എനിക്ക്
Deletedaa....nanayittundeee.....kashandi group lakkee.....njanum..ondee....sahodaraa....
ReplyDeleteതാങ്ക്സ് ഡിയര്‍
Deleteഹാ ഹാ...വിഗ്നൂ...സംഭവം കലക്കി ...ചിരിപ്പിച്ചു...പണ്ടത്തേക്കാള്‍ മനോഹരമായി ഈ എഴുത്തില്‍ നല്ല അടുക്കും ചിട്ടയും ഉള്ളതായി തോന്നി. പറയാനുള്ള വിഷയത്തെ രസകരമായി തന്നെ പറയുകയും ചെയ്തു. അതിനടിയിലെ ഡയലോഗ് കലക്കി കേട്ടോ...അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്...ആ ആത്മവിശ്വാസം എപ്പോഴും മനസ്സില്‍ ഉണ്ടായിരിക്കണം ...ആശംസകളോടെ
ReplyDeleteനന്ദി പ്രവിയേട്ടാ
Deleteവിഷമത്തോടെ വായിച്ചു,കഷണ്ടിക്ക് യോഗ നല്ലതാണ്
ReplyDeleteഡാ ചിരിക്കട..
Deleteഹ.. ഹ.. ഹാ.
ReplyDeleteതകര്‍ത്ത് തെമ്മാടി.. എഴുത്ത് ഗംഭീരം
ആ സോമനെ കണ്ടാല്‍ ഒരു ബിരിയാണിയും വാങ്ങി കഴിപ്പിച്ചു ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ തോന്നുന്നു..
റോഡ് ഇല്ലാത്ത വസ്തുവും ... മുടിയില്ലാത്ത പയ്യനും
സോമന്‍ കലക്കി... നിന്റെ വാള്‍സ്ട്രീറ്റും ആത്മവിശ്വാസോം കൊള്ളാം. പക്ഷെ പെണ്ണ് കിട്ടേണ്ടേ കഷണ്ടി :)
എനിക്ക് കല്യാണം വേണ്ടായെ
Deleteഅസൂയക്കും കഷണ്ടിക്കും മരുന്നില്ല്ല..:-)
ReplyDeleteകഷണ്ടി ഒരു പ്രശ്നം തന്നാണു ചങ്ങാതീ. ആളിന്റെ രൂപം തന്നെ മാറിപ്പോകുമെന്നേ..എന്റെ തലമുടി ആകെ വെളുത്തതും പോരാഞ്ഞിട്ട് പൊഴിഞ്ഞു പണ്ടാരമടങ്ങിക്കൊണ്ടിരിക്കുന്നു. മിക്കവാറും ഒരു വര്‍ഷത്തിനുള്ളില്‍ തരിശുനിലം പോലാകണ ലക്ഷണമാണ്. പക്ഷേ നാലുകൊല്ലം മുമ്പേ കെട്ടിയാര്‍ന്നു. അതുകൊണ്ട് ആ പേടീല്ല..ഹ..ഹാ
ReplyDeleteഎനിക്ക് കെട്ടണ്ട..... നന്ദിയെട്ടാ വായനക്ക്
Deleteഒരു കഷണ്ടിക്കാരന്റെ ധാര്‍മിക രോഷം
ReplyDeleteകൊള്ളാം ഇനി കഷണ്ടി എന്ന് ഏത് കോപ്പന്‍ വിളിച്ചാലും പറ
ഡാ കോപ്പേ ഇത് ഡിസ്പ്ലേ ക്ക് വെച്ചത് സ്റ്റോക്ക് റൂമില്‍ ഇഷ്ടം പോലെ ഉണ്ടെന്നു
പിന്നെ ലെവന്മാര്‍ തലയിലേക്ക് കയറില്ല
അത് ഏറ്റു മൂസാക്ക
Delete"ഒരു ചെക്കന്റെ രോദനം ". ചിരിയും കുറച്ച് വിഷമവും ഉണ്ടാകിയ കുറിപ്പ് . നന്നായി .കടിക്കുന്ന പട്ടിക്ക് എന്തിനാട തല . ആശംസകള്‍ .
ReplyDeleteThis comment has been removed by the author.
Deleteഡാ പോട്ടാ... കടിക്കുന്ന പട്ടിക്ക് വാ ഇല്ലെങ്കില്‍ അത് എന്ത് എടുത്തുവെച്ചു കടിക്കും??? വാലോ???
Deleteഅനുഭവക്കുറിപ്പ് രസകരമായി എഴുതിയീരിക്കുന്നു, ആ രീതിയിൽ തന്നെ തുടക്കം മുതൽ അവസാനം വരെ വായിച്ചു.
ReplyDeleteകഷണ്ടി എന്നത് ചിലർക്ക് പാരമ്പര്യമായും ചിലർക്ക് ജീവിത രീതിയിൽ നിന്നും ലഭിക്കും. തലമുടി അല്പം കയറിപ്പോയ ഒരു വ്യക്തി തന്നെയാണ് ഞാനും. പോസ്റ്റിലൂടെ പറഞ്ഞ ചില അവസ്ഥകളിലൂടെ എനിക്കും കടന്ന് പോകാൻ ഇമ്മാതിരി ബന്ധുക്കൾ ഉള്ളത് കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഭൂലോകത്തിലെ പുരുഷന്മാരിൽ 50 ശതമാനത്തോളം കഷണ്ടി ബാധിച്ചവരാണ്. അകാല നരയും അകാല കഷണ്ടിയുമാണ് വില്ലൻ.
നല്ല പോസ്റ്റിന് ആശംസകൾ
എടാ വിഗുസ് , നിന്റെ പോസ്റ്റ് ചിരിയും ,കാര്യവും,അനുഭവവും എല്ലാം കൂടി നല്ലൊരു സംഭവം ആയിട്ടുണ്ട് , വളരെ കോമണ്‍ ആയിട്ടുള്ള ഒരു സബ്ജക്റ്റ് ആര്‍ക്കും മടുപ്പ് തോന്നാത്ത രീതിയില്‍ ഒപ്പം വളരെ ഇന്റെരെസ്ട്ടിംഗ് ആയി അവതരിപ്പിച്ചു, നിന്റെ എഴുത്തിലെ പക്വത തെള്ഞ്ഞു കാണാം ഈ പോസ്റ്റില്‍. സംഭവം പൊളിച്ചില്ലേ :) ആശംസകള്‍ കൈയ്യില്‍ ഇല്ല , ഇച്ചിരി സ്നേഹം മാത്രം, നിനക്ക് പെണ്ണ് നോക്കണ കാര്യം ഞാന്‍ ഏറ്റൂ :) സര്‍വ സുമംഗലി ഭവ!!!!
ReplyDeleteഒരുത്തന്റെ നിസ്സഹായത പ്രതിഫലിപ്പിച്ചു വായനക്കാരനില്‍ ചിരി ഉണര്‍ത്തുക
ReplyDeleteഎന്നതൊരു വലിയ കഴിവുതന്നെയാണ് നമിക്കുന്നു മാഷേ.... ഓരോ കഷണ്ടിക്കാരന്റെയും രോദനം.. അല്ലെ.. :)
വളരെ രസകരമായി കഷണ്ടി പുരാണം അവതരിപ്പിച്ചു. ഒരു കാര്യം ശരിയാ. കഷണ്ടിക്കാരെ കണ്ടാല്‍ ആദ്യകാഴ്ചയില്‍ തന്നെ അവന്‍ ഒരു വിവരമുള്ളവനാ എന്ന തോന്നല്‍ ഉളവാക്കും. തലയില്‍ ഒന്നും ഇല്ലെങ്കിലും ചുളുവിനു കിട്ടുന്ന ഒന്നല്ലേ അത്. നന്നായി എഴുതി. ആ പ്രസംഗമൊക്കെ ഉഷാറായി.
ReplyDeleteഹ ഹ..!!!
ReplyDeleteനല്ല രസായിട്ട് വായിച്ചു..
ഇനി ഞാന്‍ ഒക്കെയും മറക്കുന്നു..
ഇപ്പോള്‍ മനസ്സില്‍ വരുന്നത് കോട്ടക്കലില്‍ വെച്ച് നിസാര്‍ പറഞ്ഞ ആ വാക്കുകളാണ്..
‘ നോക്കടാ വിഗ്നേഷേ ഗള്‍ഫ് ഗേറ്റ്.. ഒന്നവിടെ കയരിയിട്ട് പൊക്കോ..’
അപ്പോള്‍ നീ ചിരിക്കുമ്പോല്‍ ഇതൊക്കെ മനസ്സിലുണ്ടാര്‍ന്ന് ല്ലേ..? :)
എന്തായാലും നിന്‍റെ സങ്കടം കണ്ടിട്ട്..
ഞാനൊന്ന് തീരുമാനിച്ചു.. നിന്‍റെ ഈ കഷണ്ടിയോട് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞാനും മുടി എടുക്കാ....
അത് നീ പറഞ്ഞപോലെ ആത്മവിസ്വാസം വര്‍ദ്ധിപ്പിക്ക്യോന്ന് പരീക്ഷിക്കാനൊന്നും അല്ലാട്ടാ..
ഫോട്ടോ ഉടനെ ഫെയ്സ് ബുക്കില്‍ പോസ്റ്റാട്ടാ..:)
ഇഷ്ടായെടൊ..!
സമീര്‍ ഇക്ക... വേഗം പോസ്റ്റ് ആ ഫോട്ടോ... രണ്ട് കമെന്‍റ് തരാം
Deleteഹഹഹഹഹഹഹഹ പ്യാവം പയ്യൻ!! മോനെ ഇമ്മാതിരി കുറേ കൂതറ നാട്ടുകാരും,ബന്ധുക്കളുമാണു ശാപം!! അതൊക്കെ മറ്റു രാജ്യക്കാർ തന്നെ എനി കഷണ്ടിയല്ല തല തന്നെ പോയാൽ ചോദിക്കാൻ വരില്ല!! നമ്മുടെ നാട്ടുകാർക്ക് ഭ്രാന്തല്ലടാ നട്ടപ്പിരാന്താ....!!ഈ മാസം ഞാനും നാട്ടിലേക്ക് പറക്കും റബ്ബേ എന്തൊക്കെ കുറവുകാളായിരിക്കും നമ്മന്റെ നാട്ടുകാരും വീട്ടികാരും കണ്ടു പിടിച്ച് ചോദിക്കുക്ക !! തെമ്മാടിയില്‍ ഇഷ്ടപ്പെട്ട രണ്ടാമത്തെ പോസ്റ്റ്...ഒന്ന് കരയിപ്പിച്ചു,ഒന്ന് ചിരിപ്പിച്ചു!! എനി എന്താണാവോ!! എന്റെ കഞ്ഞി കുടി മുട്ടിക്കുന്ന പോസ്റ്റിടരുത്!!
ReplyDeleteസ്വന്തം തലയെ ഇങ്ങനെ നർമ്മത്തോടെ അവതരിപ്പിക്കാൻ നല്ല വിരുതു വേണം. കൊച്ചൂ, എഴുത്ത് വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അഭിനന്ദനങ്ങൾ.
ReplyDeleteനന്ദി ഏട്ടാ
Deleteനന്നായി വിഗ്നേഷ് ഈ കഷണ്ടി പുരാണം ,,നമുക്ക് ഇല്ലാത്ത വേദനയാണ് നാട്ടുകാരക്ക് നമ്മുടെ പലകാര്യത്തിലും ,നര്‍മ്മം ചാലിച്ച് എഴുതിയ വരികള്‍ നല്ല വായന സമ്മാനിച്ചു !!
ReplyDeleteനന്നായിട്ടുണ്ട്... ചിരിപ്പിച്ചു....
ReplyDeleteഒരു അബസ്വരം കഷണ്ടി തൈലം ഇറക്കിയാലോ എന്ന് ആലോചിക്കുകയാ...
ഇങ്ങളെ മോഡല്‍ ആക്കാം :)
ഇപ്പഴെങ്കിലും ഡോക്ടര്‍ക്ക് നല്ല പുത്തി തോന്നീല്ലോ ഭഗവാനെ..
Deleteആലോചിച്ച് സമയം കളയാതെ വേഗം തൈലമുണ്ടാക്ക് ഡോക്ടറെ
പേര്‍ റെഡി: അബ്സലേഖ കേശതൈലം
ഒരിക്കല്‍ വനിതവാരികയില്‍ ഒരു എണ്ണയുടെ പരസ്യം കണ്ടു:
“അധികനേരം കയ്യില്‍ തേച്ചുകൊണ്ടിരിക്കരുത്; കയ്യിലും മുടി വളരാന്‍ സാദ്ധ്യതയുണ്ട്”
ഇത് സത്യമായിട്ടും ഞാന്‍ വായിച്ചതാണ്. സിനിമാലയിലെ തമാശയല്ല
ഹ ഹ ഹ :)
Deleteഹ ഹ ഹാ , ഒരു കഷണ്ടി വെച്ചു ഇത്രയും നന്നായി നര്‍മത്തില്‍ ഒരു കഥ ,,
ReplyDeleteചിരിപ്പിച്ചു
ഹഹഹ്ഹാ ഇത് കലക്കി ഇനിയിപ്പൊ കഷണ്ടി ആയാലെന്ത
ReplyDeleteകഷണ്ടിയെ ആഞ്ഞുപുൽകാൻ ഈയുള്ളവനും ഉണ്ട്.. ന്തായാലും കഷണ്ടിക്കഥ കൊള്ളാം..
ReplyDeleteഗള്‍ഫ് ഗേറ്റ് പോലെയുള്ള പല ഗയിറ്റുകളും വരാന്‍ കാരണം തന്നെ ആളുകളുടെ ഈ അപകര്‍ഷതാ ബോധം ആണ്..കഷണ്ടി ഉള്ളവനു ഏറ്റവും അസൂയ തോന്നുന്നത് നല്ല മുടി ഉള്ളവനോടാണ്..ഏറ്റവും സങ്കടം തോന്നുന്നത് കണ്ണാടിയില്‍ നോക്കി മുടി ചീന്തുമ്പോള്‍ ആണ്.ഏറ്റവും ദേഷ്യം തോന്നുന്നത് വല്ലവരും തന്റെ കഷണ്ടിയെ കുറിച്ച് പറയുമ്പോഴാണ്. ഏറ്റവും നിരാശ തോന്നുന്നത് ഉള്ള മുടി പിന്നെയും കൊഴിയുംബോഴും പഴയ ഫോട്ടോ കാണുമ്പോഴും ആണ്..ഒരു ചെറിയ കഷണ്ടി പുരാണം ഒരു പഠനം ..:)...എന്തായാലും നിങ്ങളുടെ പോസ്റ്റ് വായിച്ചു ചിരിച്ചു...:)
ReplyDeleteഒരു കഷണ്ടിക്ക് പിന്നില്‍ ഇത്ര വലിയ കഥയോ. ചിരിപ്പിച്ചു വിഘ്നെഷ്...
ReplyDeleteമുടിയനായ പുത്രാ..,
ReplyDeleteഇതെന്തോന്നെടെയ്..
നീ അങ്ങ് തകര്‍ത്തല്ലോ മച്ചാ!
എനിക്ക് കഷണ്ടി വരട്ടെ. ബാക്കി അപ്പോള്‍ കമന്റാം. പോരെ!
കഷണ്ടിയെ പുകഴ്ത്തി എഴുതി സമയം കളയാതെ ഗള്‍ഫ് ഗേറ്റ് വെക്കാന്‍ നോക്കൂ കുഞ്ഞേ
ReplyDeleteഹ ഹ..ചിരിപ്പിച്ചു കൊന്നല്ലൊ തെമ്മാടി..
ReplyDeleteഒരു കാര്യം ചെയ്യാൻ മറക്കണ്ട..പെണ്ണുകാണാൻ പോകുമ്പോ ആ വാൾസ്ട്ട്രീറ്റ് ജേണൽ കക്ഷത്തിൽ ചുരുട്ടി പിടിക്കാൻ !
ഹിഹിഹി...വയ്കിയാണെങ്കിലും ഞാനും ഈ വഴി വന്നു. കഷണ്ടി കഥ ഇഷ്ടപ്പെട്ടു..!
ReplyDelete"റോഡ് ഇല്ലാത്ത വസ്തുവും മുടിയില്ലാത്ത പയ്യനും ഒരു പോലെ ആണ്. വെറുതെ കൊടുത്താലും ഒരു പട്ടിക്കും വേണ്ട'"
ReplyDeleteha ha ha :)
കഷണ്ടി ബുദ്ധിയുടെ ലക്ഷണമാണ്
ReplyDeleteഎന്നല്ലേ എനിക്ക് പറയാന്‍ പറ്റുകയുള്ളൂ!
എനിക്ക് നല്ല മുടിയാ .. അതുകൊണ്ട് കഷണ്ടിയെ പേടിയില്ല ...
ReplyDeleteപക്ഷെ നീ ഇത്രേം പറഞ്ഞപ്പോള്‍ ഒരു ചെറിയ പേടി ..
നന്നായി എഴുതി വിഗ്നേഷ് .ആശംസകള്‍ ......
This comment has been removed by the author.
ReplyDeleteDear viggu bhai....Your creation is awesome...its so funny with some intellectual comments as well...especially your concluding statement is fantastic..I smell a sarcastic flavour in your creation & i feel worked out well...keep it up dear viggu bhai.....i liked it so much.....
ReplyDeletethanks my dear....
Deleteമുടിവെക്കില്ല... ഈ തല കണ്ടു ഇഷ്ടപ്പെടുന്നവളെയേ ഞാന്‍ കെട്ടൂ എന്നൊക്കെ പറഞ്ഞു നടന്ന എണ്റ്റെ ഒര്‍ സുഹൃത്ത് മുടിവെച്ചു...പക്ഷേ ഇപ്പോഴും പെണ്ണു കിട്ടിയില്ല...
ReplyDeleteഇതു വായിച്ചപ്പോള്‍ അവണ്റ്റെ പല അനുഭവങ്ങളുമായി സാമ്യം തോനി...
വിഗ്നേഷ് ഭായ് വളരെ നന്നായിരിക്കുന്നു...
ഗള്‍ഫ് ഗയിട്ടിന്റെ ഭാവി വാഗ്ദാനമായ എന്നോട് തന്നെ ഈ കഥ വായിച്ചു ഒറ്റമൂലി തരാന്‍ പറഞ്ഞല്ലോടാ... നീ ഈ പോസ്റ്റിന്റെ കൂടെ ഇട്ട പടമില്ലേ, ഏകദേശം അതുപോലെ ആയി വരുന്നുണ്ട് എന്റെ ഉച്ചി..ബാക്കി ഉള്ള മുടി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു :D...
ReplyDeleteഎന്തായാലും കഥയുടെ അവതരണം കൊള്ളാം....
ഹഹഹഹ.... ഡാ... പുകഴ്ത്തലാണെന്നു വിചാരിക്കണ്ടാട്ടോ... നിനക്ക് കഷണ്ടി ഒരലങ്കാരാ... (വെറുതെ ഇത്രേയൊക്കെ കേട്ടതല്ലേ... നിന്റെ ആത്മ വിശ്വാസം നഷ്ടപെടണ്ടാന്നു കരുതി പറഞ്ഞതാ...) "റോഡ് ഇല്ലാത്ത വസ്തുവും മുടിയില്ലാത്ത പയ്യനും" അത് കലക്കീട്ടിണ്ട് പൊന്നേ...
ReplyDeleteശ്ശേടാ ഞാന്‍ ഓര്‍ക്കായിരുന്നു ഈ കഷണ്ടി നേരിട്ട് കണ്ടിട്ടും ..വായിക്കാന്‍ വൈകിയല്ലോ എന്നോര്‍ത്ത് .ചിരിപ്പിച്ചു കേട്ടോ വായന രസകരമായി .കഷണ്ടി കൊണ്ട് ചിരിപ്പിച്ചു ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
ReplyDelete'വന്ന് കയറിയ നിമിഷം മുതല്‍ പറയാന്‍ തുടങ്ങിയതാ നാട്ടുകാരും വീട്ടുകാരും മുടിയില്ലാ മുടിയില്ലാ മുടിയില്ലാ എന്ന്. എന്‍റെ തലയില്‍ മുടിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താ? ഞാന്‍ മുടി ചീകുവോ, ചീകാതെ ഇരിക്കുവോ ചെയ്യും.അതും അല്ലെങ്കില്‍ പറിച്ചു കളയും. അതില്‍ ആര്‍ക്കാ ഖേദം?'
ReplyDeleteരസമായി വിഗ്നേഷ്.ഭയങ്കര രസമായി ഈ സ്വാനുഭവം.! നീ വീട്ടുകാരുടെ മുന്നിൽ കാച്ചിയ ആ ഡയലോഗ്സ് ഉണ്ടല്ലോ അതങ്ങു തകർത്തൂ ട്ടാ. കഷണ്ടിയുടെ മറ്റൊരു വസ്തുത കൂടി ഞാൻ പറയാം നിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ. കഷണ്ടി പൗരുഷ്വത്തിന്റെ ലക്ഷണമാ അത് മറക്കണ്ട. കളിയാക്കുന്ന എല്ലാ അവന്മാരോടും അവളുമ്മാരോടും പറഞ്ഞേക്ക്. അല്ലാതെ ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള ബിസിനസ്സുകാരുടേ ആത്മവിശ്വാസത്തെപ്പറ്റി ഇവിടെയുള്ള മൂന്നാന്മാരോട് പറഞ്ഞിട്ടെന്താ ? ആ ഒരൊറ്റ കാര്യം മതി എല്ലാവരേയും മലർത്തിയടിക്കാൻ.
കഷണ്ടി പൗരുഷ്വത്തിന്റെ ലക്ഷണമാ ട്ടോ.
ആശംസകൾ.
പ്രിയപ്പെട്ട വിഗ്നേഷ്,
ReplyDeleteഒരു സത്യം പറയാം. അടുത്ത കാലത്തായി, പെണ്‍കുട്ടികള്‍ -സുന്ദരിമാരായ കുട്ടികള്‍-കഷണ്ടിക്കാരെ വിവാഹം കഴിക്കാന്‍ മടി കാണിക്കുന്നില്ല .
മനസ്സിന്റെ സൗന്ദര്യവും, ജോലിയുടെ ആകര്‍ഷണവും,ആയിരിക്കാം കാരണം.
നിരാശപ്പെടേണ്ട,കേട്ടോ.
നര്‍മരസം കലര്‍ന്ന പോസ്റ്റ് രസിച്ചു വായിച്ചു. ആശംസകള്‍ !
ശുഭരാത്രി !
സസ്നേഹം,
അനു
ഹ... ഹ.. കിടിലന്‍.. കേട്ടോ.. എന്നാലും ഈ കഷണ്ടി... പെണ്ണ് കിട്ടുമോ? മുടിയില്ലത്തവന് പുല്ലുവിലയാണ്... അല്ലെങ്കില്‍ പ്രണയിക്കണം.. ഇന്നത്തെ കുട്ടികള്‍ക്ക് പ്രണയം എന്നാല്‍ ആന്തരിക സൌന്ദര്യം അല്ല.. ബാഹ്യസൌന്ദര്യമാണ് പ്രധാനം... ഇതിപ്പോ തെമ്മാടിയുടെ കാര്യത്തില്‍ എന്തരോ എന്തോ.... ഹി.. ഹി..
ReplyDeleteആശംസകള്‍...,,,
ഇനി മുതല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വായിച്ചു തുടങ്ങണം. ..ഇഷ്ടപ്പെട്ടു.. :-)
ReplyDeleteകഷണ്ടി കഥ തകര്‍ത്തു.....!
ReplyDelete"തലയ്ക്കകത്ത് ഒന്നുമില്ലാത്തതിനാല്‍ എന്റെ മുടികള്‍ക്കു പിടിച്ചു വളരാന്‍ പറ്റുന്നില്ല ..".
ReplyDeleteഅപ്പോള്‍ അല്പമെങ്കിലും വകതിരിവുണ്ടല്ലേ ?
എഴുത്ത് വളരെ മെച്ചപ്പെട്ടിട്ടുണ്ട്.
കഷണ്ടിക്കഥ നന്നായി.വായനക്കാരനെ മടുപ്പിക്കാതെ വായിപ്പിക്കാന്‍ സഹായിക്കുന്ന എഴുത്ത്.
ReplyDeleteഅഭിനന്ദനങ്ങള്‍!
അനിത
ഇത് പോലെ ഒക്കെ തന്നെ കേള്‍ക്കേണ്ടി വരും. യാതൊരു സംശയവും വേണ്ട. ന്യായീകരിച്ച ചിന്തകള്‍ സൂപ്പെറായി.
ReplyDeleteമുടി പോയ എന്റെ കസിന്‍സ് ഒക്കെ പെണ്ണ് കെട്ടി ഇയാള്‍ വിഷമിക്കണ്ട . കെട്ടി കഴിഞ്ഞു മുടി പോയാല്‍ കെട്ടിയവനെ കളയാന്‍ പറ്റില്ലല്ലോ .... സൊ ഡോണ്ട് വറി . ഫഹദ് ഫാസില്‍ ആണ് നമ്മുടെ റോള്‍ മോഡല്‍ എന്ന് കരുതിക്കോ ..ഹിഹിഹി