Wednesday, February 6, 2013

അവിശ്വാസികള്‍ എന്തിന് ബഹളം കൂട്ടണം??ജോസഫ്‌ സാദിക്‌ രാജാ കുളികഴിഞ്ഞ് തന്‍റെ ആരാധനാ മുറിയില്‍ പ്രവേശിച്ചു. വീടിന്‍റെ ഇടനാഴിയിലും മുറ്റത്തുമായി തിങ്ങി നിറഞ്ഞു നിന്ന ജനങ്ങളേയും വാര്‍ത്താലേഖകരേയും ശ്രദ്ധിക്കാതെ അയാള്‍ മുറിയില്‍ കയറി വാതിലുകള്‍ അടച്ചു.  കുളികഴിഞ്ഞുള്ള അവന്‍റെ ആദ്യ അരമണിക്കൂര്‍ അനന്തതയിലെ അദൃശ്യ ശക്തികള്‍ക്ക് അവകാശപ്പെട്ടതാണ്. കുട്ടിക്കാലം മുതല്‍ ശീലിച്ചതും ഇത് തന്നെ. ശീലിച്ചു എന്ന് പറഞ്ഞുകൂടാ, ശീലിപ്പിച്ചു എന്ന് തന്നെ പറയണം. ആ ശീലം അവനില്‍ വളര്‍ത്തിയ മുത്തശ്ശി, ഇന്ന് ആ അദൃശ്യശക്തികള്‍ക്കൊപ്പം അതേ ധ്യാനമുറിയില്‍ ഒരു തിരിനാളത്തിന്‍റെ പ്രകാശത്തില്‍ അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകം. പൂജാമുറി വിട്ട് പുറത്തെത്തുമ്പോള്‍ നിത്യവും അവന്‍റെ  ചുണ്ടുകളില്‍  വിരിയുന്ന പുഞ്ചിരി ഒരുപക്ഷെ ഏതോ മായിക ലോകത്തിരുന്ന്‍ മുത്തശ്ശി അവനായി വിതച്ചതാകം.അയാളും അയാളുടെ ആരാധനാമുറിയും ശാന്തമായിരുന്നെങ്കിലും ആ ശാന്തതതെയെ ഇടക്കിടക്ക് ഭേദിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും മതസൂക്തങ്ങളും ഭിത്തികളില്‍ തട്ടി പ്രതിഫലിച്ചുകൊണ്ടേയിരുന്നു.

അകത്ത് ധ്യാനം മുറുകുമ്പോള്‍ പുറത്ത് മുദ്രാവാക്യങ്ങള്‍ അതിന്‍റെ പാരമ്യത്തില്‍ എത്തിയിരുന്നു. ആര്‍ത്തിരമ്പുന്ന ജനങ്ങള്‍ക്ക്‌ മുന്നില്‍ എപ്പോഴോ ആ വാതിലുകള്‍ തുറന്ന് പുഞ്ചിരിക്കുന്ന മുഖവും ആയി സാദിക്‌ രാജ വീടിന്‍റെ ബാല്‍ക്കണിയില്‍  പ്രത്യക്ഷനായി. കാതടപ്പിക്കുന്ന തെറികളും ചീറിപാഞ്ഞ കല്ലുകളും അയാളെ വരവേറ്റു. 'ഹേ റാം' മന്ത്രങ്ങളും, തക്ബീര്‍ വിളികളും, സുവിശേഷ വചനങ്ങളും ആ കല്ലേറിനകമ്പടി സേവിച്ചു. കല്ലില്‍ നിന്നും തല രക്ഷിക്കാന്‍ അയാള്‍ വീടിനകത്തേക്ക്‌ കുതിച്ചപ്പോള്‍ ക്രമസമാധനപാലനത്തിനായി നിന്നിരുന്ന ദ്രുതകര്‍മസേന അക്രമികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. കാവിയും പച്ചയും വെള്ളയും കൊടികള്‍ ഒന്നായി ഒരു ദണ്ഡില്‍ നില്‍ക്കാതെ പല പല ദണ്ഡുകളിൽ നിന്ന് ആ സേനയെ എതിരിട്ടു.  സ്വാതന്ത്ര്യാനന്തര ഇന്ത്യാമഹാരാജ്യത്തിന്‍റെ ചരിത്രത്തില്‍ യുദ്ധത്തിനായി അല്ലാതെ ആദ്യമായി ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ സഹോദരന്മാര്‍ ഒന്നിച്ചു നിന്ന് പൊരുതുന്ന ആ സുന്ദര നിമിഷം ഒപ്പാന്‍  വിദേശമാധ്യമങ്ങള്‍ പോലും അവിടേക്ക് തങ്ങളുടെ ലേഖകരെ ക്യാമറയും നല്‍കി വിട്ടിരുന്നു. മതമേതായാലും വാര്‍ത്തകള്‍ മതി എന്ന് ഉരുവിടുന്ന അഭിനവ സ്വദേശാഭിമാനികള്‍ മത്സരിച്ച് ആ കലാപം ഒപ്പിയെടുത്തുകൊണ്ടേയിരുന്നു.

പുറത്ത് കലാപം പടരുമ്പോള്‍ ആ വലിയ വീടിന്‍റെ ഉള്ളില്‍ ഒരുകൂട്ടം പത്രപ്രവര്‍ത്തകര്‍ ഒരു പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ കൂട്ടുകയായിരുന്നു. കസേരകള്‍ വലിച്ചിട്ട്,  ചാനല്‍ ചര്‍ച്ചയില്‍ കീറിമുറിക്കാന്‍ പറ്റിയ  ഒരു വാക്ക്‌ വീണുകിട്ടാനായി  അവര്‍ ക്ഷമയോടെ ഇറച്ചികടയില്‍ പട്ടി ഇരിക്കും പോലെ കാത്തിരുന്നു. ആ ക്ഷമാശീലരെ ഒട്ടും നിരാശപ്പെടുത്താതെ രാജ അവരുടെ മുന്നില്‍ എത്തി തനിക്കായി ഒരുക്കിയിരുന്ന കറങ്ങുന്ന കസേരയില്‍ ഇരിപ്പുറപ്പിച്ചു. ആ മുഖത്ത് ഇപ്പോളും പുഞ്ചിരി പ്രകടമായിരുന്നു. പുറത്ത് നടക്കുന്ന ബഹളങ്ങളോ തന്‍റെ രക്തത്തിനായി മുറവിളികൂട്ടുന്ന സാമുദായിക സംഘടനകളുടെ ഭീഷണികളോ അയാളെ തെല്ലും അലോസരപ്പെടുത്തുന്നില്ല എന്ന് ആ പുഞ്ചിരി വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.

ആ ശാന്തരൂപി തന്നെ വളഞ്ഞിരിക്കുന്ന പത്രപ്രവത്തകര്‍ക്ക് വശ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവര്‍ക്കിടയില്‍ തളംകെട്ടിക്കിടന്ന നിശബ്ദത ഭേദിച്ചു.

"ചോദിക്കാം നിങ്ങള്‍ക്ക്‌, എന്ത് ചോദ്യം വേണെങ്കിലും. എനിക്ക് കഴിയുന്ന രീതിക്ക് സത്യസന്ധമായി തന്നെ എല്ലാത്തിനും മറുപടി തരാന്‍ ഞാന്‍ ശ്രെമിക്കാം"

ആ പുഞ്ചിരിക്കുന്ന മുഖത്തേക്ക് ചോദ്യശരങ്ങള്‍ തൊടുക്കാന്‍ ആ നിമിഷം ഓരോ മാധ്യമപ്രവര്‍ത്തകനും വെമ്പല്‍ കൊണ്ടു, ആ വെമ്പലില്‍ നിന്ന് ആക്കം ഉള്‍ക്കൊണ്ട് ആദ്യശരം ലക്‌ഷ്യം തേടിപ്പറന്നു.

"ഈ സിനിമയിലൂടെ താങ്കള്‍ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ മതവിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്ന വാദം ശക്തം ആണ്. ഈ വാദത്തോട്‌ താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു??"

"ഈ സിനിമയിലൂടെ ഞാന്‍ ആരെയും അപമാനിക്കുന്നില്ല. ഞാന്‍ എന്‍റെ ജീവതത്തില്‍ നേരിട്ട സംഭവങ്ങള്‍ ആണ് സിനിമയുടെ ആദ്യ പകുതിയില്‍ പരാമര്‍ശിക്കുന്നത്. 20 വര്‍ഷംമുമ്പ് നടന്ന വര്‍ഗീയ ലഹളയില്‍ അച്ഛനേയും അമ്മയേയും നഷ്ടമായവനാണ് ഞാന്‍; പിന്നീട് ഇങ്ങോട്ട് മുത്തശ്ശി ആയിരുന്നു എല്ലാം. എന്നില്‍ വര്‍ഗീയത നിറയാതെയിരിക്കാനും  മതം എന്നെ ഭരിക്കുന്നത് തടയാനുമായി മുത്തശ്ശി എന്‍റെ പേരില്‍ പോലും മാറ്റം വരുത്തി. ജോസഫ്‌ സാദിക്‌ രാജ എന്ന ഞാന്‍ പേരുകൊണ്ടുപോലും ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ അല്ല. ഈശ്വര വിശ്വാസിയായ മനുഷ്യനാണ് ഞാന്‍.; ഇത് തന്നെ ആണ് കഥയുടെ ഇതിവൃത്തവും. ഇന്നത്തെ സാമൂഹിക അവസ്ഥ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക്‌ അറിയാമല്ലോ? വര്‍ഗീയത അല്ലെങ്കില്‍ മത ധ്രുവീകരണം ആണ് നാം നേരിടുന്ന പ്രശ്നം. മനുഷ്യന്‍ ദൈവത്തെ കച്ചവടത്തിന് ഉപയോഗിക്കുന്നതുകണ്ട് സഹികെട്ട കൃഷ്ണനും ജീസസും അള്ളാഹുവും ഒന്നിച്ചുനിന്ന് മനുഷ്യനെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ശ്രെമിക്കുന്നതാണ് ഈ സിനിമയുടെ രണ്ടാം പകുതിയില്‍ പ്രതിപാദിക്കുന്നത്.  ഹിന്ദു ദൈവം അഹിന്ദു ദൈവത്തെ തൊട്ടതിനാല്‍  ഹിന്ദു ദൈവത്തെ ഞാന്‍ അശുദ്ധിപ്പെടുത്തി, ജീസസ്‌ മറ്റുദൈവങ്ങള്‍ക്കൊപ്പം നിന്നതിനാല്‍ ക്രൈസ്തവരുടെ ഏകദൈവ വിശ്വാസത്തെ ഞാന്‍ തകര്‍ത്തു, അല്ലാഹുവിനെ കാണിച്ചതിനാല്‍ ദൈവത്തിനു രൂപം നല്‍കി ഞാന്‍ ഇസ്ലാം മതത്തിനെ അപമാനിച്ചു. ഇങ്ങനെ ആണ് മതവിശ്വാസങ്ങളെ ഞാന്‍ തകര്‍ത്തത്. എന്നാല്‍ എനിക്ക് പറയാന്‍ സാധിക്കും ഈ എതിര്‍പ്പ് ദൈവങ്ങള്‍ അപമാനപ്പെട്ടതിനാല്‍ അല്ല, സ്വപ്നത്തില്‍ പോലും മനുഷ്യന് ഒന്നിക്കാന്‍ സാധിക്കില്ല എന്നാല്‍ ദൈവങ്ങള്‍ സിനിമയില്‍ എങ്കിലും ഒന്നിച്ചു. ദൈവം ഒന്നിച്ചതിനാല്‍ അപമാനിതനായ മനുഷ്യന്‍ ആണ് ഈ സിനിമയെ എതിര്‍ക്കുന്നത്. ദൈവങ്ങള്‍ ഒന്നിച്ചതാണ് ഇതില്‍ അപമാനം ആയി വര്‍ഗീയ സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മനുഷ്യന് സാധിക്കാത്തത് ചെയാന്‍ സാധിക്കുന്നത് തന്നെ അല്ലെ ദൈവത്തെ ദൈവം ആക്കി നിര്‍ത്തുന്നതും? "


"അപ്പോള്‍ ജനങ്ങള്‍ കാണിക്കുന്ന ഈ എതിര്‍പ്പിനെ എങ്ങനെ നേരിടും?" ആരോ അടുത്ത ചോദ്യശരം തൊടുത്തു


ചോദ്യത്തിനുള്ള ഉത്തരമെന്നോണം മുഖത്തെ പുഞ്ചിരിയില്‍ ഒരു പുച്ഛം കടന്നു വന്നത് ക്യാമറാ കണ്ണുകള്‍ അയാള്‍ പോലും അറിയാതെ ഒപ്പിയെടുത്തു.

"അള്ളാഹുവിനേയോ, ജീസസിനെയോ, കൃഷണനേയോ ഞാന്‍ കളിയാക്കിയില്ല. അവനവന്‍റെ മതമാണ് വലുതെന്ന് പറഞ്ഞ്, ആ ഗര്‍വ്വിന് ഒരു പോറല്‍ പറ്റിയാല്‍ അതിനു കാരണമായവനെ ദൈവനാമത്തില്‍ ശിക്ഷിക്കാന്‍ ഇറങ്ങുന്ന കപട ദൈവ വിശ്വാസികളെ ആണ് ഞാന്‍ കളിയാക്കിയത്. അവരുടെ കാപട്യം കാണുമ്പോള്‍ യഥാര്‍ഥ വിശ്വാസികള്‍, അവര്‍ ആരും ആയിക്കൊള്ളട്ടെ, ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യനോ ആരും, ഈ കള്ളനാണയങ്ങളെ തള്ളിപ്പറയും. കേവലം ഒരു ഭ്രൂണമായ മനുഷ്യനു പോലും ഇത്തരം കപട വിശ്വാസികളെ വെറുക്കാന്‍ തോന്നുന്നു എങ്കില്‍ സര്‍വശക്തനായ ഈശ്വരന്‍ ഇത്തരക്കാരെ ശിക്ഷിക്കാന്‍ ഉറപ്പായും യുദ്ധം ചെയ്യും. ഇത് തന്നെ അല്ലെ ഞാന്‍ എന്‍റെ സിനിമയില്‍ കാണിച്ചതും, ഇതില്‍ എന്ത് ആണ് തെറ്റ്?

"ബഹുദൈവങ്ങളെ പ്രതിപാദിച്ച് താങ്കള്‍ ശരിക്കും ഏകദൈവ മതങ്ങളെ അപമാനിക്കുക തന്നെ അല്ലെ ചെയ്തത്?" 

ഒരു നിമിഷം അയാള്‍ എന്തോ ആലോചിച്ചു പിന്നെ ഒരു നെടുവീര്‍പ്പോടെ അയാള്‍ സംസാരിച്ചു തുടങ്ങി

"ഈശ്വരന്‍ ഒന്നേ ഉള്ളു എന്നും മനുഷ്യന്‍ തന്നെ ആണ് അവനെ  പങ്കുവെച്ചതെന്നും ചിന്തിക്കുന്നവനാണ് ഞാന്‍.; മതവിശ്വാസങ്ങളിലും ആചാരങ്ങളിലും അതത് ദേശത്തെ സംസ്കാരം പ്രതിഫലിക്കുന്നത് തന്നെയാണ് ഞാന്‍ പറഞ്ഞതിന്‍റെ തെളിവ്‌. പ്രാചീന ഭാരതീയര്‍ സസ്യഭുക്കുകള്‍ ആയതിനാല്‍ അവര്‍ അവരുടെ ദൈവങ്ങള്‍ക്ക് സസ്യഭുക്ക് പരിവേഷം നല്‍കി. പ്രാചീന കാലം മുതല്‍ ഭൂമിയുടെ ഓരോ വശങ്ങളില്‍ മനുഷ്യന്‍ അവന്‍റെ കുലത്തിന്‍റെതായ സംസ്കാരം കെട്ടിപ്പൊക്കിവരുന്നത് കണ്ട സര്‍വശക്തന്‍, മനനം ചെയ്യാന്‍ കഴിവുള്ളജീവികള്‍ വഴിതെറ്റിപ്പോകാതെയിരിക്കാന്‍, അവരില്‍ ഒരാള്‍ ആയി അവരുടെ ഭാഷ സംസാരിക്കുന്നവന്‍ ആയി, അവരുടെ ഭക്ഷണരീതികള്‍ പിന്തുടര്‍ന്നുവനായി അവരുടെ ഇടയില്‍ എത്തി. വത്യസ്ഥ ദേശത്ത് വത്യസ്ഥ സമയത്ത് വത്യസ്ഥ സംസ്കാരത്തില്‍ അവന്‍ ജനിച്ചു. പരദേശി രൂപത്തില്‍ മനുഷ്യന് ഇടയിലേക്ക്‌ വന്നാല്‍ മനുഷ്യന്‍ അവനെ കൂട്ടത്തില്‍ കൂട്ടാതെയിരിക്കുമോ എന്ന ചിന്ത ആകാം ഈശ്വരനെ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിച്ചതും. കൃഷ്ണന്‍  സസ്യഭുക്കും, കര്‍ത്താവ്‌ വൈന്‍ കുടിക്കുന്നവനും, പ്രവാചകന്‍ മാംസം കഴിച്ച് മദ്യം വര്‍ജിച്ചവന്‍ ആയതും ഇതിനാല്‍ ആകാം.പക്ഷേ, ഈശ്വരന് പിഴച്ചു. തങ്ങളുടെ ഇടയില്‍ വന്നവന്‍ എന്ത് ചെയ്യുന്നുവോ അത് മാത്രം ആണ് ശരി എന്ന് ചിന്തിച്ച് തമ്മില്‍ തമ്മില്‍ അവര്‍ യുദ്ധം ചെയ്തുകൊണ്ടേ ഇരിക്കുന്നു.ആര്‍ക്കുവേണ്ടി രക്തം ചിന്തുന്നുവോ അവന്‍ രക്ത ദാഹിയല്ല കരുണാമയനാണെന്ന്  ഈ വിഡ്ഢികള്‍ അറിയുന്നില്ല"

"താങ്കള്‍ വിഡ്ഢികള്‍ എന്ന് വിളിച്ചത് ആത്മീയ നേതാക്കളെ ആണോ?"

ചോദ്യം ഉതിര്‍ത്ത ലേഖകനെ നോക്കി രാജ സംസാരിച്ചു തുടങ്ങി

"ഹ ഹ ഹ.. ആത്മീയ നേതാക്കളോ അങ്ങനെ ഒരു നേതാവിന്‍റെ ആവശ്യം ആത്മീയതക്ക് ഉണ്ടോ? രക്തം ചിന്താന്‍ ആഹ്വാനം ചെയുന്ന ആത്മീയ വാദികള്‍ ആരുംതന്നെ ആത്മീയമായി ഉണര്‍ന്നവന്‍ അല്ല എന്ന് എനിക്ക് നിസംശയം പറയാന്‍ സാധിക്കും. കാരണം ആത്മീയത നിങ്ങളെ ഒന്നില്‍ നിന്നും തടയുന്നില്ല. മനോ വിഷമമില്ലാതെ എല്ലാം ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം ആണ് യഥാര്‍ത്ഥ ആത്മീയത വിഭാവനം ചെയ്യുന്നത്. ആ വഴി നടക്കുന്നവന്‍ ഒരിക്കലും അനാചാരം അനുഷ്ഠിക്കില്ല എന്തെന്നാല്‍  അവന്‍ എല്ലാരിലും ഈശ്വരനെ കാണുന്നവന്‍ ആയിരിക്കും. അല്ലെങ്കില്‍ ചെയുന്ന പ്രവൃത്തികള്‍ക്കെല്ലാം അന്ത്യനാളില്‍ ആ സര്‍വശക്തന്റെ മുന്നില്‍ കണക്കുകള്‍ അവതരിപ്പിക്കാന്‍ ബാധ്യസ്ഥനാണെന്ന ചിന്ത അവന് ഉണ്ടായിരിക്കും; ഉമര്‍ ഖലീഫയെ പോലെ. ഈശ്വരനെ സ്നേഹിക്കുന്നവന് ഈശ്വരനെ വഞ്ചിക്കാനും നിന്ദിക്കാനും ആവില്ലലോ."

"വര്‍ഗീയവാദികളോട് താങ്കള്‍ക്ക് പറയാന്‍ ഉള്ളത്?""

"അവനവന്‍ വിശ്വസിക്കുന്ന മതം ഈ ലോകം മുഴുവന്‍ വേണമെന്ന് വാശിപിടിച്ച് എന്തിനു നിങ്ങള്‍ രക്തം ചിന്തണം? ഈ പറയുന്ന ദൈവങ്ങളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ ലോകം മുഴുവന്‍ തന്‍റെ മതത്തിന്‍റെ അധീനതയില്‍ വരണം എന്ന് തോന്നിയിരുന്നെങ്കില്‍ അയാള്‍ എന്നേ മറ്റുള്ള മതങ്ങളുടെ ദൈവങ്ങളെ കീഴടക്കിയേനെ. എന്നാല്‍ ദൈവങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല. പിന്നെ എന്തിന് നാം ചെയ്യണം? ഏതെങ്കിലും ഒരു മതം ഈ ലോകം മുഴുവന്‍ ആയാല്‍ പ്രശ്നങ്ങള്‍ തീരുമോ? പണ്ട് ഭാരതം മുഴുവന്‍ ഹിന്ദുമതം ആയിരുന്നപ്പോള്‍ ശൈവരും വൈഷ്ണവരും തമ്മില്‍ ഏറ്റുമുട്ടി ക്ഷേത്രങ്ങള്‍ക്കും ജനങ്ങള്‍ക്കും നാശം വരുത്തിയത് ഹിന്ദു വാദികള്‍ മറന്നോ? ജാതിയുടെ പേരില്‍ ഉള്ള വേര്‍തിരിവ്‌ നിങ്ങള്‍ കാണുന്നില്ലെ? ക്രൈസ്തവരില്‍  ഇന്നലെയും ഇന്നും ഉള്ളത് വലിപ്പം പറഞ്ഞ് തമ്മില്‍ അടിക്കുന്ന ഒരുകൂട്ടം സഭകള്‍ അല്ലെ? സമാധാനത്തിന്‍റെ മതമായ ഇസ്ലാമില്‍ ഷിയകളും സുന്നികളും തമ്മില്‍ ഉള്ള അധികാര വടംവലികള്‍ മതനേതാക്കള്‍ മറന്നോ?? സമാധാനത്തോടെ കഴിയാന്‍ അല്ലെങ്കില്‍ പിന്നെ എന്തിന് ലോകം മുഴുവന്‍ ഒറ്റമതം മതി എന്ന് വാശിപിടിക്കണം?

ഇന്ന് രക്തം ഊറ്റി നാളെ രക്തരൂഷിതം ആക്കാന്‍ നമ്മള്‍ പരിശ്രമിക്കുന്നു. അവസാനമായി എനിക്ക് നിങ്ങളോടും ഈ ലഹളക്കാരോടും ഒന്നേ പറയാന്‍ ഉള്ളു  ഒരു സിനിമകൊണ്ട് കളങ്കപ്പെടുന്നതാണ് നിങ്ങളുടെ ഈശ്വരനെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെ പൂര്‍ണമായി വിശ്വസിക്കുന്നില്ല എന്നല്ലെ? അവിശ്വാസികള്‍ എന്തിന് ബഹളം കൂട്ടണം??

ഇനിയും നിങ്ങള്‍ക്ക്‌ ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം പക്ഷേ, അത് മറ്റൊരു അവസരത്തില്‍ ആവട്ടെ. ഇപ്പോള്‍ നമുക്ക്‌ പിരിയാം. ഈ കലാപകാരികള്‍ കാല്‍ അറുത്തുമാറ്റിയ എന്‍റെ 4 വയസുകാരി മോള്‍ക്ക് എന്‍റെ സാമീപ്യം ആവശ്യം ആണ്. അവള്‍ക്കൊപ്പം ചിലവഴിക്കാന്‍ എനിക്ക് കുറച്ചു സമയം വേണം.അതിനാല്‍ ഈ സംഭാഷണം നമുക്ക്‌ ഇവിടെ നിര്‍ത്താം. എല്ലാവര്‍ക്കും എന്‍റെ നമസ്കാരം."

ഭാവഭേദങ്ങള്‍ ഒട്ടുമില്ലാതെ അയാള്‍ ആ തിരക്കില്‍ നിന്നും മെല്ലെ തല വലിച്ചു. അപ്പോഴും മതഭേദമന്യേ ആ മുറ്റത്ത് മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കൊണ്ടെ ഇരുന്നു.
*******************************************************************************
സമയരഥം അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. വീല്‍ചെയറില്‍ മകളെ ഇരുത്തി അയാള്‍ ടിവിക്ക് മുന്നില്‍ വന്നിരുന്നു. നേരം ഇരുട്ടിയതിനാല്‍ ആയിരിക്കാം ആ വീടിന്‍റെ പരിസരം ശാന്തമായത്. ഇപ്പോള്‍ അവിടെ മുദ്രാവാക്യങ്ങള്‍ ഇല്ല, കാതടപ്പിക്കുന്ന അശ്ലീല വര്‍ഷങ്ങളുമില്ല. ആ ശാന്തതയില്‍ അയാള്‍ സ്നേഹത്തില്‍ ചാലിച്ച ചോറുരുളകള്‍ ആ കുഞ്ഞുവായില്‍ വെച്ചുകൊടുത്തു. പിന്നീട് എന്തോ ഓര്‍മ്മവന്നപ്പോള്‍  കാര്‍ട്ടൂണ്‍ ചാനെല്‍ മാറ്റി അയാള്‍ വാര്‍ത്താ ചാനലുകളിലേക്ക് കുതിച്ചു.

മലയാളരമ ന്യൂസില്‍ സ്ക്രോളിംഗ്  ആയി പോകുന്ന വരികള്‍ കണ്ട് ആദ്യമായ്‌ അയാളുടെ പുഞ്ചിരി ഒന്ന് മങ്ങി.

"യേശുദേവന്‍ മദ്യപാനി: സാദിക്‌ രാജ " ആദ്യ ഞെട്ടല്‍ മാറിയ നിമിഷം അയാള്‍ അടുത്ത ചാനെലിലേക്ക് കുതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വിവിധ ചാനലില്‍ കൂടി അയാള്‍ ഒരു പ്രദക്ഷിണം തന്നെ നടത്തി.

"ദൈവങ്ങള്‍ യുദ്ധകൊതിയന്മാര്‍  - സാദിക്‌ രാജ"

"ആത്മീയ നേതാക്കള്‍ കള്ളന്മാര്‍ - സാദിക്"

ഇങ്ങനെ വര്‍ണാഭമായ ബ്രേക്കിംഗ് ന്യൂസ്‌ തലക്കെട്ടുകള്‍ എല്ലാ പ്രമുഖ ചാനലുകളിലും കൂടി ഒഴുകുന്നതും അവയെ കീറിമുറിച്ച് വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്യുന്നതും മങ്ങിയ പുഞ്ചിരിയോടെ തന്നെ അയാള്‍ കണ്ടിരുന്നു എങ്കിലും കാര്‍ട്ടൂണ്‍ ചാനല്‍ വെക്കാനായി മകള്‍ നിര്‍ബന്ധിക്കുന്നത് മാത്രം രാജ അറിഞ്ഞില്ല.
*************************************************************************
എന്തൊക്കെയോ കോലാഹലങ്ങള്‍  കേട്ടാണ് അയാള്‍ ഉണര്‍ന്നത്. അരികില്‍ കിടക്കുന്ന മകളേയും ഭാര്യയേയും നോക്കിയശേഷം ജോസഫ്‌ സാദിക് രാജ മെല്ലെ റൂമിനു പുറത്തേക്ക് ഇറങ്ങി. ബാല്ക്കണിയില്‍ നിന്ന് അയാള്‍ ചുറ്റുപാടും നിരീക്ഷിച്ചു. അകലെ നിന്നും തീപന്തങ്ങള്‍ ഏന്തിയ ജനസഞ്ചയം തന്‍റെ വീട് ലക്ഷ്യമാക്കി പ്രകടനം നടത്തുന്നത് മായാത്ത പുഞ്ചിരിയോടെ അവന്‍ നോക്കി നിന്നു. ആ പ്രകടനക്കാര്‍ തന്‍റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടിട്ടും ആ പുഞ്ചിരി മാഞ്ഞില്ല. കയ്യില്‍ ഏന്തിയ വിവിധ വര്‍ണ്ണ പതാകകളില്‍ പച്ചയും വെള്ളയും കാവിയും കണ്ടു, പക്ഷേ മൂവര്‍ണ്ണക്കൊടി മാത്രം ആരുടെ കയ്യിലും കണ്ടില്ല.

ബാല്‍ക്കണിയില്‍ ആ ശാന്തരൂപനെ കണ്ട മതഭ്രാന്തന്മാര്‍ക്ക് ശാന്തത നഷ്ടമായത് അതിവേഗം ആയിരുന്നു. "ഈശ്വരനെ കൊലപാതകിയും യുദ്ധകൊതിയനും ആയി പ്രഖ്യാപിച്ച സാമദ്രോഹിയെ കൊല്ലടാ" എന്ന് ആരോ അക്രോശിച്ചതും കല്ലുകള്‍ മഴപോലെ പതിച്ചതും ഒരുമിച്ചായിരുന്നു. ഒരു കല്ല്‌ നെറ്റിയില്‍ പതിച്ചതും ആര്‍ത്തനാദത്തോടെ അയാള്‍ മുകളില്‍ നിന്ന് നിലത്തേക്ക് പതിച്ചതും താങ്ങിയെടുക്കണ്ട ജനങ്ങള്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയതും  കൃഷ്ണനോ അള്ളാഹുവോ ജീസസോ പറഞ്ഞിട്ടായിരുന്നില്ല. കൈത്തരിപ്പുകള്‍ തീര്‍ത്തശേഷം  ആ ജനക്കൂട്ടം പിന്‍വാങ്ങുമ്പോള്‍  ഇനിയും വിരിയാത്ത മതസൗഹാര്‍ദം തേടി ആത്മീയജീവികളും മതമില്ലാത്ത മനുഷ്യനെ തേടി ഒരാത്മാവും  ആ ശരീരം വിട്ടകന്നിരുന്നു. 

44 comments:

 1. ആവിഷ്കാര സ്വാതന്ത്ര്യം. അതാണീ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത്. അതിലൂടെ വൃണപ്പെട്ട മത വികാരവും, അല്ലാത്ത വികാരവും. കലാകരൻ ഏതെങ്കിലും മത മേധാവിയെ കണ്ട് അവന്റെ സൃഷ്ടിക്ക് മുദ്ര പതിപ്പിച്ച് കിട്ടാൻ കാത്ത് കിടക്കേണ്ടി വരുന്ന അവസ്ഥ ശോചനീയമാണു. പോസ്റ്റിൽ ചൂണ്ടിക്കാണിച്ച സംഭവങ്ങൾ സമകാലീനമാണു.., പക്ഷേ ഇതിലൊമൊക്കെ ഏറെയാണു നമ്മുടെ നാട്ടിൽ നടക്കുന്നതും., ദൈവത്തിന്റെ സ്വന്തം ആളുകളായി നിന്നു, സ്വമതത്തിൽ പെട്ടവരെ പച്ചക്ക് പറ്റിക്കുന്നവരെ കൈകാര്യം ചെയ്യാൻ ഈ ജനക്കൂട്ടത്തിനു കഴിയില്ല. ഒരു തരത്തിൽ അവർ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടിരിക്കുകയാണു., പാതിരിയുടെ അംഗവിക്ഷേപത്തിലു, അമ്മയുടെ ആലിംഗനത്തിലും, മൊല്ലാക്കായുടെ താടിയിലും..സത്യത്തിൽ ഇവരൊക്കെയാണു മതത്തെ കച്ചവടച്ചരക്കാക്കുന്നതും, ശരിക്കുള്ള മതവികാരം വൃണപ്പെടുത്തുന്നതും. എന്താണു മതമെന്നറിയാത്ത വെറും കൂപമണ്ഡൂകങ്ങൾ, അതിനൊപ്പം ചാടാൻ ഒരു ന്യൂനപക്ഷം കുട്ടിക്കുരങ്ങന്മാരും. കൈകാര്യം ചെയ്ത വിഷയം സമകാലീനമെന്ന നിലയിൽ ശ്രദ്ധപിടിച്ച് പറ്റുന്നു. ആശംസകൾ.

  ReplyDelete
 2. "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...
  മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു...
  മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
  മണ്ണ് പങ്കു വച്ചു, മനസ്സു പങ്കു വച്ചു..." - വയലാർ.
  അച്ഛനും ബാപ്പയും എന്ന പേര് തന്നെ ധാരാളം. കൂടുതലൊന്നും പറയാനില്ല..

  പക്ഷെ അക്ഷരത്തെറ്റുകള്‍ എന്റെ ഭാഷാവികാരത്തെ വൃണപ്പെടുതുന്നു. തിരുത്തലുകള്‍ വരുത്തുന്നത് വരെ ഈ പോസ്റ്റ്‌ നിരോധിക്കണം!!

  ReplyDelete
 3. >>സമാധാനത്തോടെ കഴിയാന്‍ അല്ലെങ്കില്‍ പിന്നെ എന്തിന് ലോകം മുഴുവന്‍ ഒറ്റമതം മതി എന്ന് വാശിപിടിക്കണം?<<

  >>കയ്യില്‍ ഏന്തിയ വിവിധ വര്‍ണ്ണ പതാകകളില്‍ പച്ചയും വെള്ളയും കാവിയും കണ്ടു, പക്ഷേ മൂവര്‍ണ്ണക്കൊടി മാത്രം ആരുടെ കയ്യിലും കണ്ടില്ല.<<

  ഈ വരികളില്‍ എല്ലാം ഇടങ്ങിയിരിക്കുന്നു. വിഗ്നേഷ്.

  നല്ല നിരീക്ഷണം, ചിന്തകള്‍.......
  നന്നായി എഴുതി. ആശംസകള്‍.

  ReplyDelete
 4. മതങ്ങള്‍ തമ്മില്‍ സൌഹാര്‍ദ്ധം പറ്റില്ല!! ആരു പറാഞാലും !! മനുഷ്യര്‍ തമ്മിലാണു സൌഹാര്‍ദ്ദം വേണ്ടത്!!നല്ല മനുഷ്യ സൊഹാര്‍ദ്ദത്തിനായി നമുക്ക് പ്രവര്‍ത്തിക്കാം..

  ReplyDelete
 5. കളവുകളുടെയും കൌശലങ്ങളുടെയും കൊടുങ്കാറ്റുകളില്‍ വളയാതെ സത്യത്തെ മുറുക്കിപിടിച്ച ഒരാളെക്കുറിച്ച് അലി സര്‍ദാര്‍ ജഫരിയുടെ ഒരു കവിതയുണ്ട്:

  വളരെ വ്യക്തമാണ് അവനുള്ള ശിക്ഷ.
  കല്ലെറിഞ്ഞു കൊല്ലുകതന്നെ''-കവിത അവസാനിക്കുന്നതിങ്ങനെയാണ്

  ReplyDelete
 6. >>>ഹിന്ദു ദൈവം അഹിന്ദു ദൈവത്തെ തൊട്ടതിനാല്‍ ഹിന്ദു ദൈവത്തെ ഞാന്‍ അശുദ്ധിപ്പെടുത്തി, ജീസസ്‌ മറ്റുദൈവങ്ങള്‍ക്കൊപ്പം നിന്നതിനാല്‍ ക്രൈസ്തവരുടെ ഏകദൈവ വിശ്വാസത്തെ ഞാന്‍ തകര്‍ത്തു, അല്ലാഹുവിനെ കാണിച്ചതിനാല്‍ ദൈവത്തിനു രൂപം നല്‍കി ഞാന്‍ ഇസ്ലാം മതത്തിനെ അപമാനിച്ചു. ഇങ്ങനെ ആണ് മതവിശ്വാസങ്ങളെ ഞാന്‍ തകര്‍ത്തത്. എന്നാല്‍ എനിക്ക് പറയാന്‍ സാധിക്കും ഈ എതിര്‍പ്പ് ദൈവങ്ങള്‍ അപമാനപെട്ടതിനാല്‍ അല്ല, സ്വപ്നത്തില്‍ പോലും മനുഷ്യന് ഒന്നിക്കാന്‍ സാധിക്കില്ല എന്നാല്‍ ദൈവങ്ങള്‍ സിനിമയില്‍ എങ്കിലും ഒന്നിച്ചു. ദൈവം ഒന്നിച്ചതിനാല്‍ അപമാനിതനായ മനുഷ്യന്‍ ആണ് ഈ സിനിമയെ എതിര്‍ക്കുന്നത്. ദൈവങ്ങള്‍ ഒന്നിച്ചതാണ് ഇതില്‍ അപമാനം ആയി വര്‍ഗീയ സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മനുഷ്യന് സാധിക്കാത്തത് ചെയാന്‍ സാധിക്കുന്നത് തന്നെ അല്ലെ ദൈവത്തെ ദൈവം ആക്കി നിര്‍ത്തുന്നതും?<<<

  പൂര്‍ണമായി വിയോജിക്കുന്നു . ഇതൊക്കെ വ്രണപ്പെടുത്തല്‍ തന്നെയാണ് . സ്വന്തം മതമാണ്‌ സത്യം , സത്യത്തിലാണ് വിജയം എന്ന് കരുതാത്തവന്‍ എങ്ങനെ വിശ്വാസി ആവും എന്ന് പറഞ്ഞു തരിക . തീവ്രത മതത്തില്‍ മാത്രമല്ല , SO CALLED കോപ്പിലെ ആവിഷ്കാരസ്വാതന്ത്ര്യം , സ്ത്രീസ്വാതന്ത്ര്യം മുതല്‍ അതിര്‍ത്തി തിരിച്ചപ്പോള്‍ രണ്ടിഞ്ചു കൂടി കുറഞ്ഞു എന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്ത അയല്‍വാസിക്ക് വരെ തീവ്രവാദം ഉണ്ട് . ഭീകരവാദം, പഠിക്കാന്‍ കഴിവില്ലാത്ത കുട്ടിയെ തല്ലിപഠിപ്പിച്ചു ഡോക്ടര്‍ ആക്കുന്ന മാതാപിതാക്കളിലുമുണ്ട് . രൂപമുള്ള ഒരു ദൈവത്തെ ഉണ്ടാക്കാനുള്ള നിങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ ദൈവംതമ്പുരാന്‍ പോലും തടയുന്നില്ലെന്നിരിക്കെ മനുഷ്യര്‍ എന്തിനു തടയണം ??? എന്നാല്‍ , ഒരു വിഭാഗം ജനങ്ങള്‍ ജീവനേക്കാള്‍ സ്നേഹിക്കുന്ന ദൈവത്തിനു തന്നെ രൂപം കൊടുക്കണം എന്ന് ചിന്തിക്കുവനറിയാം കൊടുത്താല്‍ അവഹെലനപരം ആണെന്ന് . എന്നിട്ടും അപ്രകാരം ചെയ്യുന്നവന് ആവിഷ്കാരസ്വാതന്ത്ര്യം പ്രസംഗിക്കാന്‍ അവകാശമില്ല ; തന്തക്ക് വിളിച്ചിട്ട് തല്ലാന്‍ അവകാശമില്ല എന്ന് പറയുന്ന പോലെയാവും അത് .

  ആര്‍ക്കുവേണ്ടി രക്തം ചിന്തുന്നുവോ അവന്‍ രക്ത ദാഹിയല്ല കരുണാമയനാണെന്ന് ഈ വിഡ്ഢികള്‍ അറിയുന്നില്ല.

  മതങ്ങള്‍ തമ്മില്‍ സൌഹാര്‍ദ്ധം പറ്റില്ല!! ആരു പറാഞാലും !! മനുഷ്യര്‍ തമ്മിലാണു സൌഹാര്‍ദ്ദം വേണ്ടത്!!നല്ല മനുഷ്യ സൊഹാര്‍ദ്ദത്തിനായി നമുക്ക് പ്രവര്‍ത്തിക്കാം..

  ReplyDelete
  Replies


  1. ഇത് ശരി തന്നെ ആണ്. നമ്മുടെ സത്യങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രെമിക്കുമ്പോള്‍ അല്ലെ പ്രശ്നങ്ങള്‍ ഉണ്ടാവുക. സര്‍വശകതനായ ദൈവത്തെ ആരപമാനിച്ചാലും അല്ലെങ്കില്‍ അതിന് മുതിര്‍ന്നാലും നാം അതിന്റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ജീവന്‍ തന്നെ നശിപ്പിക്കുന്നു. ഇങ്ങനെ പ്രതികരിക്കും മുന്‍പ്‌ ഒന്ന് ഓര്‍ത്താല്‍ നന്ന് കേവലം കീടമായ മനുഷ്യനാല്‍ അപമാനിതന്‍ ആവുന്നവന്‍ ആണോ ദൈവം? അവന്‍റെ കരുണ ഭൂമിയെക്കാള്‍ വലുതാണ്‌..; യേശുദേവന്‍ പറഞ്ഞത് നിന്‍റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ ആണ്. നമ്മുടെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ ഈശ്വരന്‍മാര്‍ പറയുമ്പോള്‍ ആ ഈശ്വരന്‍ സ്വന്തം ശത്രുവിനെ നശിപ്പിക്കാന്‍ നമ്മളെ ചുമതലപ്പെടുത്തുമോ?? മനുഷ്യനാള്‍ സര്‍വശക്തനായ ഈശ്വരനെ നോവിക്കാന്‍ കഴിയില്ല എന്നാല്‍ നമ്മുടെ മനസ്സിനെ നോവിച്ച് നാം വിശ്വസിക്കുന്ന മതത്തിനും അതിലെ ദൈവങ്ങള്‍ക്കും ചീത്തപ്പേര്‍ വാങ്ങി നല്‍കാന്‍ ഏതു കുഞ്ഞു മനുഷ്യനും സാധിക്കും... ആ ചതിയിലേക്ക്‌ നടന്നടക്കുന്നവന്‍ ആണ് മിക്ക വിശ്വാസികളും....

   Delete
  2. This comment has been removed by the author.

   Delete

  3. ഈശ്വരന് രൂപം ഇല്ലാ എന്ന് പറയുന്നതും വിശ്വസിക്കുന്നതും ആയ എല്ലാ ആളുകളും പറയാറുണ്ട്‌ 'ആ അപകട നിമിഷത്തില്‍ എന്‍റെ മുന്നില്‍ അയാളുടെ രൂപത്തില്‍ വന്നത് ഈശ്വരന്‍ തന്നെ' അല്ലെങ്കില്‍ 'ഈശ്വരന്‍ ഏതു രൂപത്തില്‍ വേണെങ്കിലും വരാം' ഇവിടെ ഞാന്‍ പറഞ്ഞതും അത് തന്നെ ആണ്. മനുഷ്യനെ നേര്‍വഴിക്ക് കാട്ടാന്‍ സര്‍വശക്തന് മനുഷ്യരൂപത്തില്‍ വന്നു യുദ്ധം ചെയ്യണം എങ്കില്‍ അതും അദേഹം നിഷ്പ്രയാസം സാധിക്കും. അപ്പോള്‍ പിന്നെ രൂപം നല്‍കാന്‍ പറ്റില്ല എന്ന് ചിന്തിക്കുന്നത് അദേഹത്തിന്റെ കഴിവുകളെ നാം അവിശ്വസിക്കുന്നതിന് തുല്യം അല്ലെ???

   Delete
 7. മതത്തെ കുറിച്ച് നന്നായി് അറിയുന്നവർ മതത്തിന്റെ പേരിൽ ഒരു അതിക്രമത്തിനും മുതിരില്ല

  മതം ഗുണകാഷയാകുന്നു.
  മതത്തില്‍ നിങ്ങള്‍ പാരുഷ്യം
  ഉണ്ടാക്കരുത്. എന്നാണ് നബി(സ) വചനം

  നല്ല എഴുത്ത്
  ആശംസകൾ

  ReplyDelete
 8. ആശയം നന്നായി.
  അവതരണത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കില്‍ വായനാസുഖം ലഭിച്ചേനെ എന്നാണ് എനിക്ക് തോന്നുന്നത്!
  ആശംസകള്‍

  ReplyDelete
 9. കേവലം ഒരു സിനമ കൊണ്ടോ മനപ്പൂര്‍വം വളച്ചൊടിച്ച ചരിത്രങ്ങള്‍ കൊണ്ടോ നശിക്കുന്നതാണോ മതങ്ങള്‍ ? .ഒരു യഥാര്‍ത്ഥ മതവിശ്വാസിക്ക് ഒരിക്കലും ഒരു തീവ്രവാദിയോ മതഭ്രാന്തനോ ആവാന്‍ കഴിയില്ല ,എല്ലാ മതങ്ങളും മനുഷ്യ നന്മക്കായി നിലകൊള്ളുന്നു , കഥയില്‍ കൂടി പറയാന്‍ ശ്രമിച്ചത് കാലിക പ്രസക്തമായ ഒരു വിഷയം ,അഭിനന്ദനം വിഗ്നേഷ് .

  ReplyDelete
 10. Excellent post ..there is a good message .. 100000000000000 likes for this post ..

  നൂറില്‍ നൂറു മാര്‍ക്കും തന്നിരിക്കുന്നു ഈ പോസ്റ്റിനു...ഇങ്ങിനെയാണ്‌ ചിന്തിക്കേണ്ടത്..സ്വതന്ത്രമായി .. ചിന്തകള്‍ ഒരു മതത്തിനോ, രാജ്യത്തിനോ , സംഘടനകള്‍ക്കോ തീറെഴുതി കൊടുക്കരുത് .. ചിന്തിക്കൂ... ഇനിയും ഇനിയും ചിന്തിക്കൂ...

  ഒരായിരം അഭിനന്ദനങ്ങള്‍ വിഗ്നൂ...

  സമാന ചിന്താ ഗതിയില്‍ ഞാന്‍ പണ്ട് ചിലതെല്ലാം എഴുതിയിരുന്നു...ഇപ്പൊ നിര്‍ത്തി...പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായി ..എന്നാലും അതും കൂടി ഇവിടെ പങ്കു വക്കുന്നു ..

  >>എനിക്ക് മനസിലാകാത്ത മറ്റൊരു കാര്യമുണ്ട് , ഒരു മതത്തില്‍ മാത്രം വിശ്വസിച്ചു കൊണ്ട് മറ്റ് മതങ്ങള്‍ ശരിയല്ല എന്ന് ആധികാരികമായി സംസാരിക്കാന്‍ ആളുകള്‍ക്ക് എങ്ങനെ സാധിക്കുന്നു? ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് , മനുഷ്യന്‍ ഉണ്ടായ ശേഷമാണ് മതങ്ങള്‍ ഉണ്ടായത്. ദൈവമാണ് മതങ്ങള്‍ ഉണ്ടാക്കിയത് എങ്കില്‍ ഒരിക്കലും മതങ്ങളുടെ പേരില്‍ ഒരു മനുഷ്യനെയും ഒരാള്‍ക്കും വേര്‍ തിരിച്ചു കാണാന്‍ സാധിക്കില്ല. ആ ചിന്ത ഇന്ന് സമൂഹത്തിനു ഇല്ലാത്തത് കൊണ്ടാണ് ഇന്ന് മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ സംഘട്ടനങ്ങള്‍ നടക്കുന്നത്.

  ഈ ഒരവസരത്തില്‍ ഞാന്‍ മാധവിക്കുട്ടി എന്ന കമലാ സുരയ്യയെ ഓര്‍ത്ത്‌ പോകുന്നു. അവസാന കാലങ്ങളില്‍ മതങ്ങളെ കുറിച്ചും ദൈവത്തെ കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ ചിന്തിപ്പിച്ചിട്ടുള്ളത്‌.,.

  "മരിച്ചു കഴിഞ്ഞ് ദൈവത്തിനു മുന്നിലെത്തിയ ശേഷം നമ്മള്‍ മതങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ദൈവം ചോദിക്കുമായിരിക്കും ' എന്താണ് ഈ മതങ്ങള്‍?"

  മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ സത്യമായിരിക്കാം അല്ലാതിരിക്കാം പക്ഷെ മതത്തിന്‍റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല.
  >>>> from മതങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍-

  ReplyDelete
 11. ഇത് പോലെയുള്ള ചിന്താഗതി
  എല്ലാരിലും ഉണ്ടായിരുന്നെങ്കില്‍
  നല്ലെഴുത്ത് !

  ReplyDelete
 12. നാം ഓരോരുത്തരും ചിന്തികേണ്ട വിഷയാമാണ്.. പക്ഷെ പലരും കണ്ണടച്ച് ഇരുട്ടാക്കുന്നു.... നല്ലൊരു വിഷയം കുറച്ചു കൂടി നന്നാക്കാമായിരുന്നു... ആശംസകള്‍.....,,,

  ReplyDelete
 13. ഈശ്വരന്‍ ഒന്നേ ഉള്ളു എന്നും, വേഷപ്രശ്ചന്നനായി എല്ലായിടത്തും ഉണ്ട് എന്നും ഞാന്‍ വിശ്വസിക്കുന്നു

  താന്‍ പിറന്നു വീണ ( പിറന്നു വീണ എന്ന് തന്നെ പറയേണ്ടി വരും, കാരണം നമ്മുടെ മാതാപിതാക്കള്‍ ഒരു പ്രതേക മത വിഭാഗത്തില്‍ പെട്ടവര്‍ ആയതു കൊണ്ട് മാത്രമാണല്ലോ നാം ആ മതത്തില്‍ വിശ്വസിക്കുന്നത്) മതം മാത്രമാണ് ശ്രേഷ്ട്ടം എന്ന് ചിന്തിക്കാതെ മറ്റുള്ള മതങ്ങളേയും അതിന്റെ ആചാരങ്ങളെയും അംഗീകരിക്കുകയും, ആണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ അങ്ങനെ കരുതുന്നവര്‍ കുറവാണ് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു

  മതങ്ങള്‍ തമ്മില്‍ കലഹങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് പ്രസക്തമായ .ഒരു പോസ്റ്റ്‌. അഭിനന്ദനങ്ങള്‍ വിഗ്നേഷ് ..

  ReplyDelete
  Replies
  1. നന്ദി ശശി ഏട്ടാ....

   Delete
 14. നന്നായിരിക്കുന്നു വിഗ്നേഷ്. മതങ്ങള്‍ക്ക് കേരളത്തില്‍ അമിത പ്രാധാന്യം കൊടുത്ത രാഷ്ട്രീയ ക്കാരെ കൂടെ ഉള്‍പ്പെടുത്താമായിരുന്നു ഇവിടെ എന്ന് ഒരു അഭിപ്രായം ഉണ്ട്.
  അടുത്തിടെ ഒരു തമാശ കമെന്റ് ഇപ്രകാരം വായിച്ചു " മതം അടിവസ്ത്രം പോലെയാണ്, അതിട്ടാല്‍ നല്ലത്, ഇട്ടില്ലെകിലും കുഴപ്പം ഇല്ല, ഇട്ടു എന്ന് കരുതി ആരെയും പൊക്കി കാണിക്കേണ്ട കാര്യം ഇല്ല, ഇടാത്തവരെ ഇടാന്‍ നിര്‍ബധിക്കുകയും അരുത്." നര്‍മ്മവും കാര്യവും ഒരുപോലെ ചേര്‍ത്തിരിക്കുന്നു.

  തുടര്‍ന്നും വായിക്കാന്‍ കാത്തിരിക്കുന്നു. എല്ലാ ഭാവുകങ്ങളും.

  ReplyDelete
  Replies
  1. ജെയിംസ്‌ ചേട്ടാ ഇത് ഒരു സര്‍പ്രൈസ് ആയി.. ഒട്ടും പ്രതീക്ഷിക്കാത്ത കമന്‍റ് ആണ് ഇത്... നന്ദി ഏട്ടാ വരവിനും പ്രോത്സാഹനത്തിനും

   Delete
  2. എപ്പോഴും പ്രതീക്ഷിക്കുക

   Delete
 15. കാര്യങ്ങള്‍ നന്നായി പറഞ്ഞു വിഗ്നേഷ്.
  മനുഷ്യന്റെ മനസ്സിലെ സ്നേഹം ദിനേന കുറഞ്ഞുകൊണ്ടിരിക്കയാണ്. എങ്ങിനെയും പണം ഉണ്ടാക്കി സുഖിക്കുക എന്നിടത്തെക്ക് ചിന്തിക്കുമ്പോള്‍ അതുണ്ടാക്കാനുള്ള എളുപ്പ വഴിയായി മതം മാറിയിരിക്കുന്നു. അങ്ങിനെ ചിന്തിക്കാത്തവരെ പോലും മതത്തിന്റെ പേര് പറഞ്ഞ് മുതലെടുപ്പ് നടത്തുന്നവര്‍ ജയിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഓരോ ദിവസവും കാണുന്നത്.
  varghese dani അഭിപ്രായപ്പെട്ടതാണ് കാര്യം. അതേയുള്ളൂ ഇതേക്കുറിച്ച് ചിന്തിച്ചാല്‍ ...

  ReplyDelete
 16. എല്ലാ മതവും എല്ലാ ജാതിയും അതില്‍പ്പെടാത്ത അനാഥര്‍ ആശ്രയത്തിനും അംഗീകാരത്തിനും സമീപിച്ചാല്‍ ചിന്തഅവരെ കഴിയുന്നത്ര അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യും......അതിനു യാതൊരു പരിധിയുമില്ല. എല്ലാ ജാതിമതങ്ങള്‍ക്കും ഒറ്റ പോളിസിയേ ഉള്ളൂ. അതാണ് മി പോളിസി. എന്‍റെയും ഞാനും എന്ന സങ്കല്‍പം. ഞാന്‍ വിശ്വസിക്കുന്നത് നൂറു ശതമാനം ശരി, എന്‍റെ സങ്കല്‍പ്പം നൂറു ശതമാനം ശരി...

  ചില സമകാലീന പ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ കോര്‍ത്തിണക്കിയ ഈ കുറിപ്പ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

  ReplyDelete
 17. ആദ്യവരിയില്‍ അബദ്ധത്തില്‍ ചിന്ത എന്നൊരു വാക്ക് കടന്നു കൂടിയിട്ടുണ്ട്. അതൊഴിവാക്കി വായിക്കണമെന്ന് അപേക്ഷിക്കുന്നു.

  ReplyDelete
 18. Vignesh nalla oru avatharana syli aanu nintethu...eppozhathe mathabhranthanmark ethonnum thalel kerilla..avarkku aswadikkan polum pattilla..enthanu kala ennathu...bt u did a great job ma friend...keep move on dear...

  ReplyDelete
 19. നല്ല പോസ്റ്റ്...

  ReplyDelete
 20. നന്നായിരിക്കുന്നൂ ട്ടൊ..
  സമകാലീന വിഷയങ്ങൾ ഉൾക്കൊള്ളിക്കുന്ന കഥകളും ലേഖനങ്ങളും പ്രശംസ അർഹിക്കുന്നൂ..
  നന്ദി..!

  ReplyDelete
 21. Pine kootathil nammade facebook palliyum ambalam oke aki mattuna teamukale kodi odenkil polip ayane...oru new generation touche...manasilayille..nammalum kochoru themadiya..rvrile..baijunu vilkum

  ReplyDelete
  Replies
  1. da baiju... nee vanno vaayikkaan... kollaam... perambalur themmaditharam

   Delete
 22. വ്യത്യസ്ത മത വിഭാഗത്തില്‍ പെട്ടവര്‍ ഏറ്റുമുട്ടുമ്പോള്‍ അതിനെ മത കലാപം എന്ന് വിളിക്കുന്നു വെങ്കില്‍ വ്യത്യസ്ത മതത്തില്‍ ഉള്ളവര്‍ തമ്മില്‍ ഉള്ള സൌഹൃധത്തെ മത സൌഹൃദം എന്ന് തന്നയാണ് വിളിക്കേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ചീത്തപ്പേര് മാത്രം കേട്ടിവേക്കപ്പെടാന്‍ ഉള്ളത് അല്ലല്ലോ മതം !!!

  മതത്തെ ശരിക്ക് മനസ്സിലാകിയവര്‍ക്ക് ഒരിക്കലും മത കലാപങ്ങളുടെ ഭാഗം ആകാന്‍ കഴിയില്ല.

  ഇതുമായി ബന്ധപ്പെട്ട രണ്ടു പോസ്റ്റുകള്‍ !!!

  http://absarmohamed.blogspot.com/2011/12/blog-post_28.html

  http://absarmohamed.blogspot.com/2011/09/rss-ndf.html

  ReplyDelete
 23. കുറെ ഭാഗങ്ങള്‍ സത്യത്തില്‍ എനിക്ക് മനസ്സിലായില്ല പ്രത്യേകിച്ചും തുടക്കത്തില്‍ പറഞ്ഞവ. പക്ഷെ എഴുതിയതിലെ ആത്മാര്‍ഥതയെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. മതങ്ങള്‍ തമ്മിലെ പോരാണ്‌ മനുഷ്യര്‍ക്കിടയിലെ പോരിനു കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആദ്യം തിരുത്തേണ്ടതും അത് തന്നെയാണ്. പക്ഷെ ഇത്തരം എഴുത്തുകള്‍ മിക്കതും നമ്മളെ മറ്റൊരു ലേബലില്‍ ഉള്‍പ്പെടുത്താന്‍ കാരണമാകും, കാരണം എല്ലാവര്‍ക്കും അവനവന്റെ മതം വലുത് എന്ന് സ്ഥാപിച്ചെടുക്കലാണ് വലുത്.

  ബ്ലോഗ്‌ പോസ്റ്റിനെ കുറിച്ച് മാത്രം പറഞ്ഞാല്‍ .. അക്ഷര തെറ്റുണ്ട്, എഴുത്തില്‍ കുറച്ചൂടെ വ്യക്തത ആവാമായിരുന്നു. ചുരുക്കി പറഞ്ഞാലും കാര്യങ്ങള്‍ സ്പഷ്ട്ടമാക്കാവുന്ന വിഷയം.

  ReplyDelete
 24. Vignesh, Valare nannayi. Gambeeram ennu thanne parayam. Mathabranthinu ethire ulla marunnu aksharangal thanneyaanu. Pakshe innu aa aksharangal polum mathabranthinu vendi dhurupayogam cheyyappedunna kaalam aanu. Avide nammal changoottam kaniche mathiyaavu. Athu thangal kanichirikkunnu.

  ReplyDelete
 25. very good...am no one to comment...still i cant just walk out without commenting your efforts...keep up the good work dear

  ReplyDelete
 26. മതങ്ങള്‍ ഒക്കെയും ശാന്തിയും സമാധാനതെയുമാണ് പ്രചരിപ്പിച്ചത്..
  അതിനെയൊക്കെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ദുരുപയോഗപ്പെടുതിയത് എക്കാലത്തും മനുഷ്യന്‍ തന്നെയാണ് ..
  മതത്തിന്റെ പേരിലെ കൊല വിളികളും തമ്മില്‍ തല്ലും ഒന്നും ഇന്നും ഇന്നലെയും ഉണ്ടായതുമല്ല..
  അതുണ്ടാക്കി തീര്‍ക്കുന്ന കറുത്ത ശക്തികള്‍ യഥാര്‍ത്ഥ മതത്തിന്റെ വക്താക്കളുമല്ല..
  അത്തരം ആളുകള്‍ ഈ ലോകം ഒടുങ്ങുന്ന വരെ ഇല്ലാതാകാനും പോവുന്നില്ല.
  അവരില്‍ പെട്ട് പോവാതിരിക്കുക . മതത്തെ അറിഞ്ഞു ദൈവത്തില്‍ അഭയം തേടി അവനെ ഭയന്ന് ജീവിക്കുക.. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.....

  ReplyDelete
 27. Thante madam mikachathanenu vicharikunath kondu kuzhapamila...thante madam mathramanu mikachathu ena bodhamanu prasnam...pine pacha,vella,kavi kodikale ellayidathum kandu..thrivarana kodi mathram kandilla..ithinodu oru cheriya viyogipundu...udeshichathu vere ayirikam,,,pakshe preyogathil nammude desiya pathakayile ee varnagal madangale predidanam cheyunu ena asayam varunu...athinum ethryo appurathanu nammude thrivarana padakayude asayam...ithile ella varanagalum ellavareyum ulkollunathalle

  ReplyDelete
 28. മതം ഏതായാലും മനുഷ്യര്‍ തമ്മിലാണു സൌഹാര്‍ദ്ദം വേണ്ടത്

  ReplyDelete
 29. കാലിക പ്രസക്തിയുള്ള നല്ല ലേഖനം. നന്നായ്‌ എഴുതിയിരിക്കുന്നു....അഭിനന്ദനങ്ങള്‍ വിഗ്നേഷ് ....

  ReplyDelete
 30. ചില സമയങ്ങളില്‍ ഞാന്‍ ഒരു തീവ്രവാദിയായി മാറുന്നത് എന്നിലെ എന്നെ തന്നെ എനിക്ക് ഭയമാകുന്നു . സമകാലീന ചിന്ത നല്ലൊരു വിലയിരുത്തലിനു വേദിയായി ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
 31. നന്നായിരിക്കുന്നു തിരയുടെ ആശംസകള്‍

  ReplyDelete
 32. ഒരു ഇടവേളയ്ക്ക് ശേഷം വന്ന ഈ പോസ്റ്റ്‌ തെമ്മാടി എങ്ങും പോയിട്ടില്ല എന്ന് തെളിയിക്കുന്നു :)

  സാധാരണ വിഗുസ് എഴുതുന്ന ശൈലിയില്‍ വ്യതസ്തമായി ഇത്തവണ എഴുതിയ രീതി ഒരു ആനുകാലിക പ്രസക്തിയുള്ള വിഷയം തെരഞ്ഞെടുത്തു എന്നതിനേക്കാള്‍ കൂടുതല്‍ ഇഷ്ട്ടമായി. ഇതുപോലുള്ള പരീക്ഷണം ഇനിയും പ്രതീക്ഷിക്കുന്നു . മടിയന്‍ ഇനി മുടങ്ങാതെ എഴുതും എന്ന് വിശ്വസിച്ചോട്ടെ ? :)

  ഒത്തിരി സ്നേഹത്തോടെ ജോ !

  ReplyDelete
 33. വിഗ്നേഷ് ... ആദ്യം വന്നു ഒരു തവണ ഓടിച്ചു വായിച്ചു ..
  സാവകാശം ഒരു തവണ കൂടി വായിച്ചു അഭിപ്രായം എഴുതാം എന്ന് കരുതി. ഞാന്‍ ആദ്യമാണ് ഈ ബ്ലോഗ്ഗില്‍ ഒരു ലേഖനം വായിക്കുന്നത് എന്ന് തോന്നുന്നു. വിഷയം സമകാലീനം.
  മതമില്ലാത്ത കേവലം മനുഷ്യര്‍ മാത്രമുള്ള ഒരു ലോകം വെറുതെയെങ്കിലും സ്വപ്നം കാണുകയാണ് .....
  ലേഖനം കൊള്ളാം.

  ReplyDelete
 34. മത വിശ്വാസം അത് യഥാര്‍ത്ഥ ബോധത്തോടെ വിശ്വസിക്കാത്തവര്‍ക്ക് ഒരു ബാധ്യതയാണ്.. സ്വയം അവര്‍ അസ്വസ്ഥരായിക്കൊണ്ടിരിക്കും.. എന്റെ ദൈവത്തെ ആരെങ്കിലും പഴി പറയുന്നോ എന്ന ആവലാതി..
  അതല്ല ദൈവ വിശ്വാസം എന്ന് തിരിച്ചറിയുന്ന വിശ്വാസികള്‍ വിരളം..
  ഞാന്‍ പല തവണ വായിച്ചപ്പോഴും വിഗ്നേഷ് പറയാന്‍ കരുതിയ ആശയങ്ങള്‍ മുഴുവനും പറഞ്ഞു കഴിഞ്ഞില്ല എന്ന് തോന്നി.
  കഥ എന്ന നിലക്ക് മാത്രം വീക്ഷിച്ചാല്‍ ക്രാഫ്റ്റ്‌ നന്നായിട്ടുണ്ട്

  ReplyDelete