പത്താംക്ലാസ്സെന്ന മഹാസാഗരം നീന്തികടന്നതിന്‍റെ ഏകതെളിവായ S.S.L.C സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സ്കൂളിലേക്ക് സൈക്കിള്‍ ചവിട്ടുമ്പോള്‍ മനസ്സില്‍ ഒരു കുഞ്ഞി അഹങ്കാരം "ഈങ്ക്വിലാബ് സിന്ദാബാദ്" വിളിച്ചറമാദിക്കുന്നത് എനിക്കറിയാന്‍ സാധിക്കുന്നുണ്ടായിരുന്നു. സ്കൂളിനും സ്കൂള്‍മുറ്റത്തിനും എന്നോടടങ്ങാത്ത ഒരു വാശിയാണ്. ആ മുറ്റത്ത് ഞാന്‍ നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ അന്ത്യം വിളിച്ചോതുന്ന ശംഖാണെനിക്കീ സര്‍ട്ടിഫിക്കറ്റ്. ഞാന്‍ എന്തൊക്കെയോ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി നടത്തിയ യുദ്ധങ്ങളെല്ലാം ആ മുറ്റത്തായിരുന്നു. ഒരുതവണ പോലും വിജയത്തിന്‍റെ മധുരം നുണയാനാമുറ്റമെന്നെ കടാക്ഷിച്ചിട്ടില്ല. ചിലപ്പോള്‍ അമ്പേ പരാജിതനായും മറ്റുചിലപ്പോള്‍ ജയിച്ചിട്ടും പരാജിത പരിവേഷിതനായും ആ ഇടനാഴികളില്‍ ഞാന്‍ നിന്നിരുന്നു.വിജയിച്ചിട്ടും പരാജിതനായ നിമിഷങ്ങളിലെനിക്കെതിരെ നിന്നിരുന്നതോ സ്കൂളിന്‍റെ പ്രധാന അദ്ധ്യാപിക സാറാമ്മ ടീച്ചറും.
ഓരോ തവണ വിജയത്തോടടുക്കുംമ്പോളും മനസ്സിലൊരു കുഞ്ഞി അഹങ്കാരം പൊട്ടി മുളക്കുമായിരുന്നു. ഒരു തവണയെങ്കില്‍ ഒരു തവണ, സാറാമ്മ ടീച്ചറിനു മുകളില്‍ എന്‍റെ വിജയത്തിന്‍റെ കൊടിക്കൂറ പാറുന്ന മനോഹരമായ നിമിഷത്തെ കുറിച്ചോര്‍ത്ത് മുളക്കുന്ന 'അഹങ്കാരം'. ആ അഹങ്കാര മുട്ടുകള്‍ വിരിയും മുന്‍പെ കൊഴിഞ്ഞിരുന്നു. ഇപ്പോള്‍ തോന്നുന്ന അഹങ്കാരം അങ്ങനെ കൊഴിയാന്‍ വഴിയില്ല. മലയാളം മീഡിയം പഠിച്ച കുട്ടികളില്‍ എനിക്കുമാത്രമാണ് ഡിസ്റ്റിന്‍ഗ്ഷന്‍., ഈ വിജയമെനിക്ക് ടീച്ചറുടെ മുന്നില്‍ അഹങ്കാരത്തോടെ നിവര്‍ന്ന് നില്‍ക്കാനുള്ള പിടിവള്ളിയാണ്. എങ്കിലും എന്‍റെ ഈ നേട്ടവും വിലകുറച്ച് കാണിക്കാന്‍ ടീച്ചര്‍ മടിക്കില്ലെന്ന ആശങ്ക ഉള്ളില്‍ നിറയുന്നുമുണ്ട്. അങ്ങനെ എന്‍റെ നേട്ടങ്ങള്‍ വിലകുറച്ചുകാട്ടിയ എത്രയെത്ര സംഭവങ്ങള്‍. അവ ഓരോന്നും ഇപ്പോളുമെന്‍റെ കണ്മുന്നില്‍ എനിക്ക് കാണാം. സൈക്കിള്‍ മുന്നിലേക്കും ഓര്‍മ്മകള്‍ ഞാനറിയാതെ പിന്നിലേക്കും നീങ്ങിക്കൊണ്ടേയിരുന്നു.
നാട്ടിന്‍പുറത്തെ 'ഹൈ-ഫൈ' സ്കൂളില്‍ പഠിക്കാന്‍ ലഭിച്ച അവസരമാണ് എന്നെ 'ബൂലോകം' അറിയുന്ന 'തെമ്മാടി' ആക്കി മാറ്റിയത്; എന്നാല്‍, കൂടെ പഠിച്ച ഒട്ടുമിക്കവരും പഠിക്കുന്ന കാലത്തോ അതിനുശേഷമോ 'ഭൂലോക തെമ്മാടിത്തരത്തില്‍' തന്നെ മാസ്റ്റര്‍സോ PhDയോ എടുത്തവരാണെന്നത് ഞാന്‍ അഭിമാനത്തോടെ സ്മരിക്കുന്നു. 9 A ല്‍ കൂടെ പഠിച്ച 47 പേരില്‍ 7 പേര്‍ മാത്രമാണ് S.S.L.Cക്ക് ശേഷം തുടര്‍ പഠനത്തിനായി പോയതെന്നുള്ളതുതന്നെ സ്കൂളിന്‍റെ ഗരിമ വിളിച്ചോതുന്നു. ക്ലാസ്സ് ഫസ്റ്റ് എന്ന ബാഡ്ജ് കുത്തുന്നതിന്‍റെ അഹങ്കാരം ലവലേശം എനിക്ക് തോന്നിയിട്ടില്ല. അസ്സെംബ്ലിയില്‍ ബാഡ്ജ് കുത്തി തരുന്നനിമിഷമൊന്നഹങ്കരിക്കാമെന്ന് വിചാരിക്കുംമ്പോള്‍ വരും, ബാഡ്ജ് കുത്തിത്തരുന്ന ഹെട്മിസ്ട്രെസ്സ് സാറാമ്മ ടീച്ചറുടെ ഒരു 'കുത്ത്'
"മൂക്കില്ല രാജ്യത്തെ മുറിമൂക്കന്‍ രാജാവ്", 25 മാര്‍ക്ക് വാങ്ങുന്നവന്‍ ക്ലാസ്സ് ഫസ്റ്റ്, കാലം പോയ പോക്കെ?" ഈ കുത്ത് കൊള്ളുന്ന നിമിഷമെന്‍റെ അഹങ്കാരം കോമ്മയില്‍ ആകും.
ടീച്ചറിനെ മനസ്സില്‍ ഒന്ന് സ്നേഹിച്ചിട്ട്, വെളുക്കെ ചിരിച്ച്, ആഘോഷമവിടെ അവസാനിപ്പിച്ച് അസ്സെംബ്ലിലൈനില്‍ മുറിവേറ്റ കഴുതപ്പുലികണക്കെ നിന്ന എത്രയെത്ര സന്ദര്‍ഭങ്ങള്‍!!!!???
കഴുതപ്പുലി അല്ല, ഒരു കരിമ്പുലി തന്നെയാണ് ഞാനെന്നു കാട്ടികൊടുക്കണമെന്ന് വിചാരിക്കാന്‍ തുടങ്ങിയതിങ്ങനെ ഒരു അസ്സെംബ്ലിയില്‍ നിന്ന് കിട്ടിയ കുത്തിനെതുടര്‍ന്നാണ്. അതിനുപറ്റിയ സ്ഥലം എക്സാം ഹാള്‍ അല്ല, മറിച്ച് യുവജനോത്സവ വേദി ആണെന്നെന്നെ ഉപദേശിച്ചതെന്‍റെ വലംകൈയും ക്ലാസ്സിലെ രണ്ടാമനുമായ അഖില്‍ ദാസ് എന്ന ബുജിയും.
എന്‍റെ സൃഷ്ടാക്കളില്‍ ഒരാളായ 'മാഡം ഇന്‍ഡിക്കാമ' (ഇന്‍ഡിക്ക ഓടിക്കുന്ന അമ്മ) പറഞ്ഞ പോലെ "നിന്‍റെ ആ പേരിനുമാത്രമെ (വിഗ്നേഷ്) 'വിഗ്നം' ഇല്ലാത്തതൊള്ളു ബാക്കി എല്ലാം നിനക്ക് 'ഇക്നം' തന്നെ!" ഇത്തവണ ഈ പറഞ്ഞ സാധനം വന്നിരിക്കുന്നത് അധ്യാപകരുടെ നിസ്സഹകരണ രൂപത്തിലാണെന്ന് മാത്രം.ഗ്രൂപ്പായി തിരിക്കാനും കുട്ടികളെ പരിശീലിപ്പിക്കാനും ടീച്ചര്‍സ് വരുന്നില്ല പോലും! എങ്ങനെ വരും? കഴിഞ്ഞ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന ഒരു പെണ്‍കുട്ടിയോട് 'നിന്‍റെ ഡാന്‍സ് ശരിയല്ല' എന്ന് ബെറ്റി ടീച്ചറൊന്ന് പറഞ്ഞുപോയി; തുടര്‍ന്നാകുട്ടിയുടെ കണ്ണില്‍ നിന്നും വീണ ഓരോ കണ്ണീരും 'ദളിത് പീഡനത്തിന്‍റെ' മകുടോദാഹരണമാക്കി സ്കൂള്‍ എറിഞ്ഞുടക്കാന്‍ കൂടിയവുടെ കൂട്ടത്തില്‍ ഈ തെമ്മാടിയും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ 'അമ്മച്ചിയാണെ ഇല്ല'.
അങ്ങനെ അദ്ധ്യാപകരുടെ സഹായമില്ലാതെ നടന്ന ആദ്യ യൂത്ഫെസ്റ്റിവലില്‍ പങ്കെടുത്ത അഞ്ചില്‍ നാലിലും ഫസ്റ്റ് ഈ തെമ്മാടിക്കടിച്ചു. ഫാന്‍സി ഡ്രസ്സ്, മോണോ ആക്റ്റ്., പ്രസംഗം പിന്നെ നാടകവും. പക്ഷെ, അഹങ്കരിക്കാന്‍ സമയം തന്നില്ല ഞങ്ങളുടെ സാറാമ്മ, വന്നു ഒരറിയിപ്പ്. നാടകം മാത്രമേ സബ്ജില്ല കലോല്‍സവത്തിന് കൊണ്ടുപോകു, ബാക്കി ഒന്നിനും നിലവാരമില്ല പോലും.
നാടകമെങ്കില്‍ നാടകം! ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് വാങ്ങാതെ വീട്ടിലെക്കില്ലെന്ന പ്രതിജ്ഞയില്‍ കൂട്ടുകാര്‍ക്കൊപ്പം റിഹേര്‍സല്‍ മുറിയില്‍ തന്നെ ദിവസങ്ങള്‍ അഭിനയിച്ചുതീര്‍ത്തു. നാടകം പഠിപ്പിക്കാന്‍ 'ഓച്ചിറ-ദ്വാരക' ബാലെ സമിതിയുടേ കര്‍ട്ടന്‍ വലിക്കുന്ന പ്രദീപ് ചേട്ടനെ സ്പെഷ്യല്‍ പൈന്‍റ് നല്‍കി ഇറക്കി. പെട്ടന്നാണ് കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞത്, യൂത്ത്‌ഫെസ്റ്റിവലിന് തലേന്നെന്നെ ലേഖ ടീച്ചര്‍ വിളിപ്പിച്ചു.
"വിഗ്നേഷ്, അതേ നമ്മള്‍ പ്ലാനൊന്ന് മാറ്റി. ഇവിടെ ഫസ്റ്റ് കിട്ടിയതില്‍ നിന്ന് താല്പര്യമുള്ള കുട്ടികളെ സബ്ജില്ലക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. പക്ഷെ മാക്സിമം 3 എണ്ണമേ ഒരു കുട്ടിക്ക് പറ്റു. വിഗ്നേഷ് ഏതൊക്കെയാ സെലെക്റ്റ് ചെയ്യുന്നത്?"
ആഹ! അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെ ആയോ? വീണ്ടും ഏറുപേടിച്ച് തീരുമാനം മാറ്റിയതാകാം പാവങ്ങള്‍; അല്ലെങ്കിലും എന്‍റെ എല്ലാമിങ്ങനെ തന്നെ ആണല്ലോ ആദ്യം മുടക്കം, അവസാനം കര്‍ത്താവിന് പെരിട്ടപോലെ 'യേ...."ശൂ"' എന്‍റെ പേരെന്തായാലും കറക്റ്റ് തന്നെ കര്‍ത്താവെ! എന്തെങ്കിലും ആകട്ടെ കിട്ടിയ ചാന്‍സ് കളയണ്ട. നാടകത്തില്‍ നിന്ന് പിന്മാറിയാല്‍ പിള്ളാരെന്നെ തട്ടും. അത് കൊണ്ട് നാടകം ഒന്ന്, പിന്നെയും വേണം രണ്ടെണ്ണം; ഒന്നും നോക്കിയില്ല വായില്‍ തോന്നിയ രണ്ടെണ്ണം വിളിച്ചു പറഞ്ഞു.
"പ്രസംഗം, ഫാന്‍സി ഡ്രസ്സ്"''
"ഫാന്‍സി ഡ്രസ്സ് നാളെ വൈകുന്നേരം 7 മണിക്കാണ്. ഒരു 3 മണിക്ക് പടന്നിലം സ്കൂളില്‍ എത്തണം, കേട്ടോ?"
എന്‍റെ ഐറ്റംസ് എഴുതുന്നതിനിടയില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍. നല്‍കി ടീച്ചര്‍ ഓഫീസ് റൂമിലേക്ക് പോയി.
റിഹെര്‍സല്‍ ക്യാമ്പിലെത്തി പിള്ളേരോട് കാര്യം പറഞ്ഞു. ബിനുമോന്‍റെ ചോദ്യം കേട്ടപ്പോള്‍ ലഡ്ഡു പോട്ടണ്ട സ്ഥലത്തെന്‍റെ കുരു പൊട്ടി.
"നീ എന്തെടുത്തുവെച്ചുണ്ടാക്കും ഈ ഫാന്‍സി ഡ്രസ്സ് മത്സരത്തിന്?"
മില്യണ്‍ ഡോളര്‍ ചോദ്യം. ഓരോ സ്കൂളുകള്‍ പതിനായിരങ്ങളെറിഞ്ഞാണിത്തരം മല്‍സരങ്ങള്‍ക്ക് വരുന്നതെന്ന് കേട്ടിടുണ്ട്. പോരാത്തതിന് മക്കള്‍ക്ക് കലാതിലകപട്ടം എന്ത് വില കൊടുത്തും വാങ്ങാന്‍ നില്‍ക്കുന്ന രക്ഷകര്‍ത്താക്കള്‍ വേറെയും. സമയം 4 കഴിഞ്ഞു, ഇനി ഇപ്പോള്‍ മാറ്റാനും പറ്റില്ല. എന്ത് ചെയ്യുമെന്നാലോചിച്ച് കുന്തം വിഴുങ്ങി നിന്നപ്പോള്‍ പ്രദീപ് ചേട്ടനൊരു ഐഡിയ തന്നു. പക്ഷെ, 250 രൂപ ഇറക്കണം. അതൊപ്പിക്കാമെന്ന് ഉറപ്പ് കൊടുത്തപ്പോള്‍ നാളെ 11 മണിക്ക് നാടകത്തിന് മ്യൂസിക് റെക്കോര്‍ഡ് ചെയ്യുന്ന സ്ഥലത്ത് കാശുമായി എത്താന്‍ പറഞ്ഞു.
കൃത്യം 11 മണിക്ക് തന്നെ ഞാന്‍ പുള്ളി പറഞ്ഞ സ്ഥലത്തെത്തി. അദ്ദേഹം ഒരു കാസറ്റ് പ്ലേ ചെയ്തു. അതില്‍ നിന്നും ദുഃഖ സംഗീതം ഒഴുകി. പ്രദീപ് ചേട്ടന്‍ അത് കേള്‍പ്പിച്ചു തന്നിട്ട് തുടര്‍ന്നു.
"നീ വീട്ടില്‍ പോയ് അമ്മയുടെ ഒരു പഴയ സാരി വാങ്ങണം. വിഗ്ഗ് നിനക്ക് നമ്മുടെ നാടകത്തിന്‍റെ തരാം. ഒരു വേസ്റ്റ് ബിന്‍ കൂടി കരുതിക്കോ. പിന്നെ ഒരു പൊതി ചോറും ഒരു പാവക്കുട്ടിയും. ഇതില്‍ നിന്ന് മ്യൂസിക് 2 മിനിറ്റ് പ്ലേ ആകും. ആദ്യം വരുക പാതോസ് മ്യൂസിക് ആയിരിക്കും. നീ ഒരു പിച്ചക്കാരിയായി കൈയ്യിലൊരു കുഞ്ഞിനേയും കൊണ്ട് സ്റ്റേജില്‍ വരണം, എന്നിട്ട് പിച്ച യാചിക്കണം. പിന്നെ കുട്ടിയെ അവിടെയെവിടെയെങ്കിലും കിടത്തിയിട്ട് വേസ്റ്റ് ബിന്നില്‍ കൈയ്യിട്ട് പൊതിച്ചോറെടുത്തുതിന്നുക. അടുത്തത് കുഞ്ഞു കരയുന്ന മ്യൂസിക്കാണ്. അത് കേള്‍ക്കുമ്പോള്‍ ചോറുപേക്ഷിച്ച് കുട്ടിക്ക് മുലപ്പാല്‍ കൊടുക്കണം. കുട്ടിയുടെ കരച്ചില്‍ നിക്കുമ്പോള്‍ ആ കുട്ടിയെ കുപ്പയിലുപേക്ഷിച്ച് കരഞ്ഞോണ്ട് തിരികെ പോണം"
"ഏറ്റു, ഇത് ഞാന്‍ ഏറ്റു, ഞാന്‍ അമ്മയുടെ കൂടെ വന്നേക്കാം. അവിടെ വെച്ച് കാണാം ചേട്ടാ"
സന്തോഷത്തോടെ അത് വാങ്ങി പോക്കറ്റിലിട്ട് ഞാന്‍ വീട്ടിലേക്കോടി. അമ്മയുടെ സാരി വാങ്ങി. വേസ്റ്റ് ബിന്‍ ഇല്ലാത്തോണ്ട് ചാണകകുട്ട വെച്ച് അഡ്ജസ്റ്റ് ചെയ്തു. പക്ഷെ പാവ എനിക്കില്ലല്ലോ? പരിഹാരം അമ്മ പറഞ്ഞു, അപ്പുറത്തെ വീട്ടിലെ കുഞ്ഞിന്‍റെ കടം വാങ്ങാം. പിന്നെ താമസിച്ചില്ല അവിടേക്കോടി. പിന്നീന്ന് അമ്മയുടെ കമന്‍റെത്തി:
"അല്ലെങ്കിലും അവന് പണ്ടേ ഉള്ളത, ആസനത്തില്‍ പറ്റുമ്പോളെ പറമ്പ് അന്വേഷിക്കു"
ടൈം ഇല്ലാത്തതുകൊണ്ടും, 250 രൂപക്കൊപ്പം അമ്മയുടെ ഡ്രൈവിംഗ് സ്കില്ലും എനിക്കാവശ്യമായിട്ടുള്ളതുകൊണ്ടും മറുപടി ഉള്ളിലൊതുക്കി.
തിരികെ വന്നത് തലയില്ലാത്ത ഒരു പാവ കൊണ്ട്. അത് കിട്ടിയത് തന്നെ ഭാഗ്യം!
പിന്നെ ഒന്നും നോക്കിയില്ല അമ്മയ്ക്കൊപ്പം കാറില്‍ കയറി ലക്ഷ്യത്തിലേക്ക്. പോകുന്ന വഴി അമ്മയുടെ ആദ്യ ഗോള്‍
"പണ്ട് നീ 6ല്‍ പഠിക്കുമ്പോള്‍ നിന്‍റെ നാടകം കാണാന്‍ വന്ന ക്ഷീണമെനിക്കിന്നും മാറിയിട്ടില്ല. അന്ന് കര്‍ട്ടന്‍ ഇട്ട് രെക്ഷപ്പെട്ടു. ഇത്തവണ നാട്ടുകാര്‍ നിന്നെ കൈകാര്യം ചെയ്യുന്നത് കാണേണ്ടി വരുമോ?"
"അമ്മ എന്‍റെ അമ്മയോ? അമ്മായി അമ്മയോ? മിണ്ടാതെ വണ്ടി ഓടിക്ക്.. ഇല്ലെങ്കില്‍ അമ്മേ ചിലപ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയുന്നതെനിക്ക് കാണേണ്ടി വരും." അമ്മ ചിരിച്ചു. കൂടെ ഞാനും. അമ്മയും ഞാനും പതിവ് പോലെ ടോം ആന്‍ഡ് ജെറി കളിച്ച് ചിരിച്ചാര്‍ത്ത് കലോത്സവം നടക്കുന്ന പടനിലം സ്കൂളിലെത്തി.
അമ്മ എന്നെ സ്ത്രീ വേഷം കെട്ടിച്ചുതുടങ്ങിയപ്പോള്‍ ലേഖ ടീച്ചര്‍ വന്നു ഹെല്പിന്. രണ്ടുപേരും കൂടി എന്നെ ഒരു 'വിഗ്നേശ്വരി'യാക്കി. തെണ്ടി പെണ്ണ് മുറുക്കി ചുവപ്പിച്ചാണ് നടക്കുക, അത് കൊണ്ട് നീയും വെറ്റില തിന്നെന്നുപദേശിച്ച് അമ്മ എനിക്ക്
വെറ്റില വാങ്ങി തന്നു. അതും ചവച്ചാസ്വദിച്ചങ്ങനെ ഊഴം കാത്തിരുന്നു. അമ്മ എന്നെ തനിച്ചാക്കി കാണികള്‍ക്ക് ഒപ്പം പോയി.
മിന്നായം പോലെ ഞാന്‍ അവിടെ എന്‍റെ കൂട്ടുകാരന്‍ അഖിലിനെ കണ്ടു. അവനെ കണ്ടുടന്‍ പുറകെ ഓടി ഞാനവനെ ഇങ്ങുപോക്കി. കണ്ട് നിന്ന നാട്ടുകാര്‍ ആദ്യംഞെട്ടി പിന്നെ അവന്‍ ഞെട്ടി. അവന്‍റെ ഞെട്ടല്‍ കണ്ട് ഞാന്‍ ഒപ്പം ഞെട്ടി. ഞെട്ടി പൊട്ടിയ അന്തരീക്ഷത്തില്‍ ഞാന്‍ അവനോടു മൊഴിഞ്ഞു:
"ഡാ, കോപ്പെ ഇത് ഞാനാ, വിഗ്ഗു. നീ എന്താ ഇവിടെ?"
"എന്‍റെ അളിയാ, നിന്നെ മനസിലായില്ലട. ഇപ്പോള്‍ നീ ശരിക്കും ഒരു കൊച്ചുചരക്ക് ആയിട്ടുണ്ട്; പെങ്ങമ്മാര്‍ക്ക് ഇവിടെ ഇന്ന് ഡാന്‍സ് ഉണ്ടെട. അതിനു വന്നതാ. ഇനി ഇപ്പോള്‍ നിന്‍റെ കൂടെ നിക്കാം. നീ വാ പെണ്ണെ!"
"ഹൊ! സാധനങ്ങള്‍ എല്ലാം സ്റ്റേജില്‍ കൊണ്ട് വെക്കാന്‍ ഹെല്പ്പിനൊരാള്‍ ആയി."
അങ്ങനെ ഞങ്ങള്‍ രണ്ടും സ്റ്റേജിന്‍റെ പിന്നില്‍ തോളോട് തോള്‍ കൈയിട്ടിരുന്നു. ആദ്യം എനിക്ക് ഒന്നും മനസിലായില്ല. പിന്നെ അവന്‍ പറഞ്ഞപ്പോളാണ് ശ്രദ്ധിച്ചത്; അവിടെ നിക്കുന്നവര്‍ ഞങ്ങളെ തന്നെ നോക്കുന്നു. കുറച്ചൂടെ ഇങ്ങനെ ഇരുന്നാല്‍ അഖില്‍ സ്ത്രീപീഡനകുറ്റത്തിനകത്ത് പോകുമെന്നെനിക്ക് ബോധ്യം ആയി. പിന്നെ ഞങ്ങള്‍ സദാചാര ദൂരം പാലിക്കാന്‍ ഒട്ടും മടിച്ചില്ല.
സ്റ്റേജില്‍ അങ്ങനെ പല വേഷങ്ങളും മിന്നി മാഞ്ഞു. അതില്‍ കൊള്ളാമെന്നു തോന്നിയത് നൂറനാട് സ്കൂളിലെ പെണ്‍കുട്ടി നടത്തിയ 'പാമ്പാട്ടി' ആയിരുന്നു. അവളാണത്രെ കലാതിലകത്തിനായി മത്സരിക്കുന്ന മെയിന്‍ പാര്‍ട്ടി. അങ്ങനെ ആലോചിച്ചു ഇരിക്കുമ്പോള്‍ എന്‍റെ നമ്പറും വന്നു. വേഗം 'കൂടും കുടുക്കയും' എല്ലാം പെറുക്കി സ്റ്റേജില്‍ കയറ്റി. ചാണകകുട്ട കണ്ടപ്പോളേ കര്‍ട്ടന്‍ വലിക്കുന്നവന്‍ മുഖം ചുളിച്ചു. അവന്‍റെ മുഖത്ത് നോക്കി പുച്ഛിച്ച് ഞാന്‍ സ്റ്റേജില്‍ കയറി.
കര്‍ട്ടന്‍ പൊങ്ങി. പാതോസ് മ്യൂസിക് മുഴങ്ങി കേട്ടപ്പോള്‍ ഞാനെന്ന പിച്ചക്കാരി കുഞ്ഞിനേം കൊണ്ട് സ്റ്റേജില്‍ തെണ്ടാന്‍ തുടങ്ങി. പിന്നെ ആ കുട്ടിയെ സ്റ്റേജിന്‍റെ വലതു മൂലയില്‍ കിടത്തിയശേഷം വയറ്റത്തടിച്ച് തെണ്ടി. പെട്ടന്ന് ഇടതു മൂലയില്‍ ഇരിക്കുന്ന കുപ്പക്കടുത്തെക്ക് നീങ്ങി. ആര്‍ത്തിയോടെ അതില്‍ നിന്നെല്ലാം വലിച്ചുവാരി പുറത്തിട്ട് ഭക്ഷണത്തിനായി തപ്പി. ഒടുവില്‍ ഒരുപിടി ചോര്‍ കൈയ്യില്‍ കിട്ടി. അത് വാരി വായിലേക്ക് വെക്കാന്‍ ചുണ്ടോടടുപ്പിച്ചതും കുട്ടിയുടെ കരച്ചില്‍ മുഴങ്ങി. ഒപ്പം കാഴ്ച്ചകാരുടെ കൈ അടിയും. എനിക്ക് എന്‍റെ ഭാഗ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. ഞാന്‍ ഈ കരച്ചില്‍ പ്രതീക്ഷിച്ചിരുന്നത് ചോര്‍ വായില്‍ വെച്ച ശേഷമോ, അല്ലെങ്കില്‍ കുപ്പ കണ്ടെത്തുന്നതിനുമുന്‍പോ ആയിരുന്നു. പക്ഷെ എന്നെ വിസ്മയിച്ചുകൊണ്ട് ഒരു വറ്റിറക്കുന്നതിന് മുന്‍പ് തന്നെ, അതും ചുണ്ടോടടുപ്പിച്ച നിമിഷം തന്നെ കുട്ടി കരഞ്ഞിരിക്കുന്നു. ഒറ്റതവണ പോലും റിഹെര്സല്‍ ചെയ്യാതെ, ഒരു തവണ മാത്രം കേട്ട മ്യൂസിക്കില്‍ ഇത്രയും ടൈമിംഗ് ഞാന്‍ എന്‍റെ വിദൂര സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സദസ്സില്‍ നിന്നുയര്‍ന്ന കൈയടിയുടെ അകമ്പടിയോടെ ഞാന്‍ എന്‍റെ കുട്ടിക്ക് നേരെ നടന്നു. അവനുപാല്‍ കൊട്ടുത്തു. അവന്‍റെ കരച്ചില്‍ നിന്നപ്പോള്‍ വിഷമത്തോടെ എന്‍റെ പോന്നോമനയെ ആ കുപ്പയിലുപേക്ഷിച്ച് തിരികെ നടക്കുമ്പോള്‍ നില്‍ക്കാത്ത കരഘോഷത്തിന്‍ അകമ്പടിയോടെ കര്‍ട്ടന്‍ വീണു.
സ്റ്റേജിന് പിന്നില്‍ എത്തുമ്പോള്‍ ഞാന്‍ ഏതോ മായിക ലോകത്തായിരുന്നു. അഖില്‍ സകല സദാചാര ബോധവും മറന്നെന്നെ കെട്ടിപിടിച്ച് പറഞ്ഞു
"തകര്‍ത്തളിയ, നീ ഇതൊക്കെ എപ്പോള്‍ പഠിച്ചടെ? പുലി തന്നെ അളിയോ"
അവിടെ സംഭവിച്ച അബദ്ധം അല്ലെങ്കില്‍ ഭാഗ്യം; പക്ഷെ, എനിക്കപ്പോളും വിശ്വസിക്കാന്‍ സാധിച്ചില്ല ഞാന്‍ അവിടെ ചെയ്തത്. അഭിനന്ദന പ്രവാഹങ്ങള്‍ കൂടി വന്നപ്പോള്‍ ഞാനൊന്നഹങ്കരിച്ചു. പക്ഷെ, വീണ്ടും അഹങ്കരിക്കാന്‍ ഉള്ള എന്‍റെ ആഗ്രഹത്തെ കാറ്റില്‍ പറത്തി 'ജഡ്ജസ്' ചുഴലിക്കാറ്റ് ആഞ്ഞടിച്ചു.കലാതിലക പെണ്ണിന്‍റെ സ്കൂളിന്‍റെയും നോട്ടിന്‍റെയും വലിപ്പം കണ്ടാപണ്ഡിതര്‍ എന്‍റെ കാലുവാരി. റിസള്‍ട്ട് വന്നപ്പോള്‍ തെമ്മാടിക്ക് എ ഗ്രേഡ് സെക്കന്‍റ്.
ഊര് തെണ്ടിയുടെ ഓട്ടകീശയില്‍ ഒന്നുമില്ലാഞ്ഞിട്ടും ദര്‍ബാര്‍ രാഗം അലക്കി ലാലേട്ടന്‍ കെട്ടിപ്പിടി വാങ്ങിയ പോലെ, ഒന്നുമില്ലാഞ്ഞിട്ടും ഓടിട്ട സ്കൂളില്‍ നിന്ന് വന്ന് ഫാന്‍സി 'ഡ്രസ്സ്' ഒന്ന് 'അലക്കിയപ്പോള്‍' കൈയടിയും ജനമനസും നേടിയതിനോടൊപ്പം അമ്മക്ക് അഭിമാനത്തിന്‍റെ നിമിഷങ്ങളും നല്‍കിയിരിക്കുന്നു. പക്ഷെ, ഈ
ചാരിതാര്‍ത്ഥ്യത്തിനെല്ലാമുപരി എന്നെ ത്രസിപ്പിച്ചത് അസ്സെംബ്ലിയില്‍ പുലി കണക്കെ നിവര്‍ന്ന് നിന്ന് സാറാമ്മടീച്ചറുടെ കൈയില്‍ നിന്നും അഹങ്കാരത്തോടെ A ഗ്രേഡ് സര്‍റ്റിഫിക്കറ്റ് വാങ്ങുന്ന മനോഹരമായ രംഗം മനസ്സില്‍ കണ്ടതില്‍ നിന്നും ലഭിക്കുന്ന ആനന്ദത്തിന്‍റെ 'അഹങ്കാരം' ആയിരുന്നു.
"ഡാ, സ്കൂള്‍ വികസന ഫണ്ടിലോട്ട് 100 രൂപ അടക്കണമെന്ന്"
ഓര്‍മകളുടെ ലോകത്ത് നിന്ന് തിരിച്ചുഭൂമിയിലെത്താന്‍ അഖിലിന്‍റെ വാക്കുകള്‍ ധാരാളമായിരുന്നു.
"എന്താ?"
"നീ ഈ ലോകത്തല്ലേ? സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍"" 100 രൂപ അടക്കണമെന്ന്''
"നീ എന്‍റെ കൂടി ഒന്ന് അടയ്ക്ക്. ഇതാ കാശ്. ഞാന്‍ സ്റ്റാഫ് റൂം വരെ ഒന്ന് പോയിട്ട് വരാം" കാശ് അവനെ എല്പിച്ചശേഷം സ്റ്റാഫ് റൂമിലേക്ക് നടന്നു. അവിടെ ലേഖ ടീച്ചറിനെ കാണുക ആയിരുന്നു എന്‍റെ ലക്ഷ്യം.
"ടീച്ചര്‍''
"ആഹാ, വിഗ്നേഷോ! അഭിനന്ദനങ്ങള്‍.; മുട്ടായി ഇല്ലെ?"
"സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ട് മുട്ടായി വാങ്ങി വരാം. എന്‍റെ ആ സര്‍ട്ടിഫിക്കറ്റ് വന്നോ ടീച്ചര്‍?"
"അയ്യോ ഞാന്‍ അത് അങ്ങ് മറന്നു പോയി. വന്നിട്ടുണ്ട്. ഇപ്പോള്‍ തരാം"
ടീച്ചര്‍ മേശയുടെ ഡ്രോയര്‍ തുറന്ന് ഫയല്‍ എടുത്തു. അതില്‍ നിന്നും 2 സര്‍ട്ടിഫിക്കറ്റ്സ് പുറത്തെടുത്തു.
"നിനക്ക് ഭാഗ്യമില്ല. അല്ലെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് നിനക്ക് അസ്സെംബ്ലിയില്‍ വെച്ച് തരേണ്ടതല്ലേ." സര്‍ട്ടിഫിക്കറ്റ് എനിക്ക് നേരെ നീട്ടികൊണ്ട് ടീച്ചര്‍ തുടര്‍ന്നു. "അന്ന് അവിടെ വെച്ച് തന്നെ വാങ്ങിവരേണ്ടാതായിരുന്നു. അയച്ചപ്പോള്‍ അവര്‍ക്ക് അഡ്രെസ്സ് മാറിപ്പോയെന്നൊക്കെയാണ് പറഞ്ഞത്. എന്തായാലും കിട്ടിയല്ലോ"
ഫാന്‍സി ഡ്രസ്സ് മത്സരതിനൊപ്പം പ്രസംഗമത്സരത്തിലും വിജയിച്ചപ്പോള്‍ സാറാമ്മ ടീച്ചറുടെ മുന്നില്‍ അഹങ്കരിക്കാമെന്നുള്ള സ്വപ്നം ഇരട്ടിച്ചിരുന്നു. പക്ഷേ എല്ലാം വൃഥാവിലാക്കി വിധി വിജയിച്ചു. ആ സര്‍ട്ടിഫിക്കറ്റ് വാങ്ങി പുറത്തിറങ്ങുമ്പോള്‍ ഇതുവരെ തോല്‍പിച്ച സാറാമ്മ ടീച്ചറിനോടുള്ള വാശി വൈരാഗ്യമായി മാറിയിരുന്നു. ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ടീച്ചറുടെ റൂമിലേക്ക് ചെല്ലണമെന്ന ചിന്ത എന്നെ അലോസരപ്പെടുത്തി. സര്‍ട്ടിഫിക്കറ്റ് വാങ്ങി വേഗം പുറത്തിറങ്ങണമെന്ന ചിന്തയുമായി സാറാമ്മ ടീച്ചറുടെ ഓഫീസിനകത്തേക്ക് കയറി.
"ആഹാ, വാ, വാ...ഇപ്പോള്‍ ആണോ വരുന്നത്? രണ്ട് ദിവസമായി ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു."
ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. ഇല്ല, പുറകില്‍ ആരും ഇല്ല. അപ്പോള്‍ എന്നോട് തന്നെ ആണ് ടീച്ചര്‍ സംസാരിക്കുന്നത്. പക്ഷേ എന്നെ കാത്തിരുന്നു ടീച്ചര്‍ എന്നോ? അവിശ്വസനീയം!
"നീ എങ്കിലും എന്‍റെ പ്രതീക്ഷ കാത്തുവല്ലോ". മേശയുടെ ഡ്രോയര്‍ തുറന്നുകൊണ്ട് ടീച്ചര്‍ തുടര്‍ന്നു "നിനക്ക് ഒപ്പം ഒരു 5 ഡിസ്റ്റിഗ്ഷന്‍ കൂടി ഞാന്‍ മലയാളം മീഡിയത്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ നീ ഒഴികെ ബാക്കിയെല്ലാവരുമെന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ചു. നീ ഇത് കണ്ടോ? റിസള്‍ട്ട് വരുന്നതിനുമുന്‍പ് ഞാന്‍ ഇട്ട സാധ്യതാലിസ്റ്റാണ്'' ഒരു കഷ്ണം കടലാസ ടീച്ചറെനിക്കുനേരെ നീട്ടി.
അത് വാങ്ങി നോക്കിയ ഞാന്‍ ഒരു നിമിഷം ഞെട്ടി തരിച്ചു. സാധ്യതാലിസ്റ്റില്‍ ഒന്നാമത്തെ പേരുകാരന്‍ ഞാന്‍ തന്നെ. ടീച്ചര്‍ എന്നെ വീണ്ടും അത്ഭുതപെടുത്തുന്നു. ചോദിക്കാതെ ഇരിക്കാന്‍ എനിക്കായില്ല
"ടീച്ചര്‍ ശരിക്കും എനിക്ക് ഡിസ്റ്റിഗ്ഷന്‍ പ്രതീക്ഷിച്ചിരുന്നോ?"
"പിന്നില്ലാതെ? എനിക്ക് അത്ര ഉറപ്പായിരുന്നു നിന്നെ. നിനക്ക് കൂടി കിട്ടിയില്ലയിരുന്നെങ്കില്‍ നമ്മുടെ മലയാളം മീഡിയത്തിനും അതുവഴി സ്ക്കൂളിനും നാണക്കേടായേനെ. നിന്നെ ഓര്‍ത്തഭിമാനം ഉണ്ടെനിക്ക്"
"ടീച്ചര്‍, ഞാന്‍ കരുതിയത് ടീച്ചര്‍ക്കെന്നെ പ്രതീക്ഷയില്ലന്നും ടീച്ചര്‍ വെറുക്കുന്ന കുട്ടികളില്‍ ഒന്നാമനാണ് ഞാനെന്നും...."
ഒരു പുഞ്ചിരി ആ മുഖത്ത് വിരിഞ്ഞു
"ആഹാ! ഈ 'വെറുക്കുന്ന കുട്ടികള്‍' എന്ന വിഭാഗം എന്താണ് വിഗ്നേഷ്? ഒരു അദ്ധ്യാപകര്‍ക്കും ഒരു വിദ്യാര്‍ത്ഥിയെയും വെറുക്കാന്‍ സാധ്യമല്ല കുട്ടി. ഓരോ കുട്ടിയും ഓരോ അദ്ധ്യാപകര്‍ക്കും സ്വന്തം മക്കളാണ്. മാതാപിതാക്കന്മാര്‍ സ്വന്തം മക്കളെ വെറുക്കുമോ? എല്ലാവരെയും ഒരുപോലെ സ്നേഹിക്കും. ചിലപ്പോള്‍ കൂട്ടത്തില്‍ ചിലരോട് മമത കൂടുതലുണ്ടാകും. പക്ഷേ ഒരിക്കലും ആരെയും വെറുക്കില്ല അദ്ധ്യാപകര്‍''
ടീച്ചറുടെ വാക്കുകള്‍ എന്‍റെ ഹൃദയം തുളച്ചകതെത്തി
"തെറ്റുകള്‍ കാണുമ്പോള്‍ വഴക്കുപറയുന്നത് വെറുപ്പുള്ളതുകൊണ്ടല്ല; നിങ്ങള്‍ വഴിതെറ്റി പോകുന്നത് കാണാന്‍ ഉള്ള ശക്തി ഇല്ലാഞ്ഞിട്ടാണ്. ഏത് അമ്മയ്ക്കാണ് സ്വന്തം മക്കള്‍ വഴിതെറ്റി പോകുന്നത് സഹിക്കാന്‍ പറ്റുക? എനിക്കറിയാം, ഞാന്‍ നിന്നെ ഒരുപാട് വഴക്കുപറഞ്ഞിട്ടുണ്ട്.അത് നിന്നോടുള്ള വെറുപ്പുകൊണ്ടല്ല കുഞ്ഞേ! 9th സ്റ്റാന്‍ഡേര്‍ഡില്‍ ചീത്ത കൂട്ടുകെട്ടില്‍ പെട്ട് പഠിത്തം ഉഴപ്പുന്നത് കണ്ടപ്പോളും, 10ല്‍ പ്രേമം തലക്ക് പിടിച്ച് സ്വന്തം ജീവിതം നീ നശിപ്പിക്കുനതു കണ്ടപ്പോളും എനിക്ക് സഹിക്കാന്‍ പറ്റിയില്ല. നിന്നെ നേര്‍വഴിക്ക് കൊണ്ടുവരാന്‍, നിന്നില്‍ ജയിക്കാനുള്ള വാശി കയറ്റാന്‍ എനിക്കങ്ങനെ പെരുമാറേണ്ടി വന്നു. നിന്നോടുള്ള സ്നേഹം തന്നെയാണ്, ആ സ്നേഹം നിന്നോട് കാണിക്കുന്നതില്‍ നിന്നുമെന്നെ തടഞ്ഞതും. ഒരികലും നീ എനിക്ക് 'ചീത്തകുട്ടി' അല്ല. എന്‍റെ സ്വന്തം കുഞ്ഞാ നീ".
ഈശ്വര, നീ എന്നെ പരീക്ഷിച്ചുവല്ലോ? അദ്ധ്യാപക മനസ്സ് തിരിച്ചറിയാതെ ഞാന്‍ വെറുത്തത് ഈശ്വരന്‍ ആരാണെന്ന് കാട്ടിത്തരുന്ന ഗുരുവിനെ തന്നെയാണല്ലോ? ഗുരുനിന്ദാ പാപം ഉമിത്തീയില്‍ വെന്താലും തീരില്ലെന്നറിയാം എങ്കിലും മാപ്പ്. ഒരായിരം മാപ്പ്. ക്ഷമാപണം വാക്കുകളാക്കി മാറ്റാനുള്ള ശക്തി പോലും നഷ്ടപ്പെട്ട് ആ വിദ്യാദായിനി മുന്‍പാകെ ഞാന്‍ നിന്നു. വാടിയ മുഖവും നിറയുന്ന കണ്ണുകളും എനിക്കുവേണ്ടി ടീച്ചറോട് മാപ്പിരുന്നു.
കണ്ണുകളുടെ അഭ്യര്‍ഥന തിരിച്ചറിഞ്ഞ ടീച്ചര്‍ തുടര്‍ന്നു
"നീ വിഷമിക്കണ്ട. എനിക്ക് ഒരു ദേഷ്യവും ഇല്ല. നിനക്ക് നന്മ മാത്രമെ വരൂ. എവിടെ പോയാലും വിജയം നിനക്കൊപ്പം ഉണ്ടാകും"
ടീച്ചര്‍ നീട്ടിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ആ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ അഹങ്കരിക്കാനുള്ള ആഗ്രഹം നാമ്പിട്ടില്ല. ആ സ്വരസ്വതി ക്ഷേത്രത്തില്‍ അഹങ്കരിക്കാന്‍ ആഗ്രഹിച്ചതിലുള്ള കുറ്റബോധവുമെനിക്ക് തോന്നിയില്ല.സ്കൂളിന്‍റെ പടവുകള്‍ എന്നെന്നേക്കുമായി ഇറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞുനിന്നത് ഇന്നുവരെ തിരിച്ചറിയാതെ പോയ ഗുരു സ്നേഹം മനസ്സിലാക്കിയതിലുള്ള സന്തോഷവും ഗുരുത്വം നേടാന്‍ സാധിച്ചതിലുള്ള ആത്മഹര്‍ഷവും ആയിരുന്നു.
പിന്‍കുറിപ്പ്
ഇത് 2003ലെ സംഭവമാണ്. അന്ന് മലയാളം മീഡിയം റിസള്‍ട്ട് അത്ര മെച്ചം അല്ലായിരുന്നു. പക്ഷേ, ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ എന്നും നല്ല റിസള്‍ട്ട് ആണ് നല്‍കിയിരുന്നത്. ആ വര്ഷം തന്നെ 15നു മുകളില്‍ ഡിസ്റ്റിന്‍ഗ്ഷന്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ നല്‍കി. ഇപ്പോള്‍ എന്‍റെ സ്കൂളിന്‍റെ അവസ്ഥ ഒരുപാട് മാറി. മലയാളം മീഡിയം കുട്ടികളും ഇംഗ്ലീഷ് മീഡിയം കുട്ടികളും ഒരുപോലെ പെര്‍ഫോം ചെയ്യുന്നു. എല്ലാവര്‍ഷവും റിസള്‍ട്ട് കൂടി കൂടി വരുന്നു. 2003ല്‍ തന്നെ എന്‍റെ ക്ലാസ്സില്‍ പഠിച്ച വിഷ്ണു എന്ന കുട്ടിക്ക് 2 മാര്‍ക്കിനാണ് ഡിസ്റ്റിന്‍ഗ്ഷന്‍ നഷ്ടമായത്. എന്നാല്‍ അവന്‍ പിന്നീട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലാ തലത്തില്‍ ഒന്നാമന്‍ ആയതിന് പുറകെ കേരള നഴ്സിംഗ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും സ്റ്റേറ്റ് ലവല്‍ ഫസ്റ്റ് റാങ്ക് വാങ്ങി ജയിക്കുകയും, പിന്നീട് അതേ ഫീല്‍ഡില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തുല്യത ഇല്ലാത്ത പല നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത വിവരവും സന്തോഷത്തോടെ പങ്കു വെക്കുന്നു. എല്ലാം എന്‍റെ സ്കൂളിന്‍റെ മഹത്വം കൊണ്ട് തന്നെ.
"ഡാ, സ്കൂള്‍ വികസന ഫണ്ടിലോട്ട് 100 രൂപ അടക്കണമെന്ന്"
ഓര്‍മകളുടെ ലോകത്ത് നിന്ന് തിരിച്ചുഭൂമിയിലെത്താന്‍ അഖിലിന്‍റെ വാക്കുകള്‍ ധാരാളമായിരുന്നു.
"എന്താ?"
"നീ ഈ ലോകത്തല്ലേ? സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍"" 100 രൂപ അടക്കണമെന്ന്''
"നീ എന്‍റെ കൂടി ഒന്ന് അടയ്ക്ക്. ഇതാ കാശ്. ഞാന്‍ സ്റ്റാഫ് റൂം വരെ ഒന്ന് പോയിട്ട് വരാം" കാശ് അവനെ എല്പിച്ചശേഷം സ്റ്റാഫ് റൂമിലേക്ക് നടന്നു. അവിടെ ലേഖ ടീച്ചറിനെ കാണുക ആയിരുന്നു എന്‍റെ ലക്ഷ്യം.
"ടീച്ചര്‍''
"ആഹാ, വിഗ്നേഷോ! അഭിനന്ദനങ്ങള്‍.; മുട്ടായി ഇല്ലെ?"
"സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ട് മുട്ടായി വാങ്ങി വരാം. എന്‍റെ ആ സര്‍ട്ടിഫിക്കറ്റ് വന്നോ ടീച്ചര്‍?"
"അയ്യോ ഞാന്‍ അത് അങ്ങ് മറന്നു പോയി. വന്നിട്ടുണ്ട്. ഇപ്പോള്‍ തരാം"
ടീച്ചര്‍ മേശയുടെ ഡ്രോയര്‍ തുറന്ന് ഫയല്‍ എടുത്തു. അതില്‍ നിന്നും 2 സര്‍ട്ടിഫിക്കറ്റ്സ് പുറത്തെടുത്തു.
"നിനക്ക് ഭാഗ്യമില്ല. അല്ലെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് നിനക്ക് അസ്സെംബ്ലിയില്‍ വെച്ച് തരേണ്ടതല്ലേ." സര്‍ട്ടിഫിക്കറ്റ് എനിക്ക് നേരെ നീട്ടികൊണ്ട് ടീച്ചര്‍ തുടര്‍ന്നു. "അന്ന് അവിടെ വെച്ച് തന്നെ വാങ്ങിവരേണ്ടാതായിരുന്നു. അയച്ചപ്പോള്‍ അവര്‍ക്ക് അഡ്രെസ്സ് മാറിപ്പോയെന്നൊക്കെയാണ് പറഞ്ഞത്. എന്തായാലും കിട്ടിയല്ലോ"
ഫാന്‍സി ഡ്രസ്സ് മത്സരതിനൊപ്പം പ്രസംഗമത്സരത്തിലും വിജയിച്ചപ്പോള്‍ സാറാമ്മ ടീച്ചറുടെ മുന്നില്‍ അഹങ്കരിക്കാമെന്നുള്ള സ്വപ്നം ഇരട്ടിച്ചിരുന്നു. പക്ഷേ എല്ലാം വൃഥാവിലാക്കി വിധി വിജയിച്ചു. ആ സര്‍ട്ടിഫിക്കറ്റ് വാങ്ങി പുറത്തിറങ്ങുമ്പോള്‍ ഇതുവരെ തോല്‍പിച്ച സാറാമ്മ ടീച്ചറിനോടുള്ള വാശി വൈരാഗ്യമായി മാറിയിരുന്നു. ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ടീച്ചറുടെ റൂമിലേക്ക് ചെല്ലണമെന്ന ചിന്ത എന്നെ അലോസരപ്പെടുത്തി. സര്‍ട്ടിഫിക്കറ്റ് വാങ്ങി വേഗം പുറത്തിറങ്ങണമെന്ന ചിന്തയുമായി സാറാമ്മ ടീച്ചറുടെ ഓഫീസിനകത്തേക്ക് കയറി.
"ആഹാ, വാ, വാ...ഇപ്പോള്‍ ആണോ വരുന്നത്? രണ്ട് ദിവസമായി ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു."
ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. ഇല്ല, പുറകില്‍ ആരും ഇല്ല. അപ്പോള്‍ എന്നോട് തന്നെ ആണ് ടീച്ചര്‍ സംസാരിക്കുന്നത്. പക്ഷേ എന്നെ കാത്തിരുന്നു ടീച്ചര്‍ എന്നോ? അവിശ്വസനീയം!
"നീ എങ്കിലും എന്‍റെ പ്രതീക്ഷ കാത്തുവല്ലോ". മേശയുടെ ഡ്രോയര്‍ തുറന്നുകൊണ്ട് ടീച്ചര്‍ തുടര്‍ന്നു "നിനക്ക് ഒപ്പം ഒരു 5 ഡിസ്റ്റിഗ്ഷന്‍ കൂടി ഞാന്‍ മലയാളം മീഡിയത്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ നീ ഒഴികെ ബാക്കിയെല്ലാവരുമെന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ചു. നീ ഇത് കണ്ടോ? റിസള്‍ട്ട് വരുന്നതിനുമുന്‍പ് ഞാന്‍ ഇട്ട സാധ്യതാലിസ്റ്റാണ്'' ഒരു കഷ്ണം കടലാസ ടീച്ചറെനിക്കുനേരെ നീട്ടി.
അത് വാങ്ങി നോക്കിയ ഞാന്‍ ഒരു നിമിഷം ഞെട്ടി തരിച്ചു. സാധ്യതാലിസ്റ്റില്‍ ഒന്നാമത്തെ പേരുകാരന്‍ ഞാന്‍ തന്നെ. ടീച്ചര്‍ എന്നെ വീണ്ടും അത്ഭുതപെടുത്തുന്നു. ചോദിക്കാതെ ഇരിക്കാന്‍ എനിക്കായില്ല
"ടീച്ചര്‍ ശരിക്കും എനിക്ക് ഡിസ്റ്റിഗ്ഷന്‍ പ്രതീക്ഷിച്ചിരുന്നോ?"
"പിന്നില്ലാതെ? എനിക്ക് അത്ര ഉറപ്പായിരുന്നു നിന്നെ. നിനക്ക് കൂടി കിട്ടിയില്ലയിരുന്നെങ്കില്‍ നമ്മുടെ മലയാളം മീഡിയത്തിനും അതുവഴി സ്ക്കൂളിനും നാണക്കേടായേനെ. നിന്നെ ഓര്‍ത്തഭിമാനം ഉണ്ടെനിക്ക്"
"ടീച്ചര്‍, ഞാന്‍ കരുതിയത് ടീച്ചര്‍ക്കെന്നെ പ്രതീക്ഷയില്ലന്നും ടീച്ചര്‍ വെറുക്കുന്ന കുട്ടികളില്‍ ഒന്നാമനാണ് ഞാനെന്നും...."
ഒരു പുഞ്ചിരി ആ മുഖത്ത് വിരിഞ്ഞു
"ആഹാ! ഈ 'വെറുക്കുന്ന കുട്ടികള്‍' എന്ന വിഭാഗം എന്താണ് വിഗ്നേഷ്? ഒരു അദ്ധ്യാപകര്‍ക്കും ഒരു വിദ്യാര്‍ത്ഥിയെയും വെറുക്കാന്‍ സാധ്യമല്ല കുട്ടി. ഓരോ കുട്ടിയും ഓരോ അദ്ധ്യാപകര്‍ക്കും സ്വന്തം മക്കളാണ്. മാതാപിതാക്കന്മാര്‍ സ്വന്തം മക്കളെ വെറുക്കുമോ? എല്ലാവരെയും ഒരുപോലെ സ്നേഹിക്കും. ചിലപ്പോള്‍ കൂട്ടത്തില്‍ ചിലരോട് മമത കൂടുതലുണ്ടാകും. പക്ഷേ ഒരിക്കലും ആരെയും വെറുക്കില്ല അദ്ധ്യാപകര്‍''
ടീച്ചറുടെ വാക്കുകള്‍ എന്‍റെ ഹൃദയം തുളച്ചകതെത്തി
"തെറ്റുകള്‍ കാണുമ്പോള്‍ വഴക്കുപറയുന്നത് വെറുപ്പുള്ളതുകൊണ്ടല്ല; നിങ്ങള്‍ വഴിതെറ്റി പോകുന്നത് കാണാന്‍ ഉള്ള ശക്തി ഇല്ലാഞ്ഞിട്ടാണ്. ഏത് അമ്മയ്ക്കാണ് സ്വന്തം മക്കള്‍ വഴിതെറ്റി പോകുന്നത് സഹിക്കാന്‍ പറ്റുക? എനിക്കറിയാം, ഞാന്‍ നിന്നെ ഒരുപാട് വഴക്കുപറഞ്ഞിട്ടുണ്ട്.അത് നിന്നോടുള്ള വെറുപ്പുകൊണ്ടല്ല കുഞ്ഞേ! 9th സ്റ്റാന്‍ഡേര്‍ഡില്‍ ചീത്ത കൂട്ടുകെട്ടില്‍ പെട്ട് പഠിത്തം ഉഴപ്പുന്നത് കണ്ടപ്പോളും, 10ല്‍ പ്രേമം തലക്ക് പിടിച്ച് സ്വന്തം ജീവിതം നീ നശിപ്പിക്കുനതു കണ്ടപ്പോളും എനിക്ക് സഹിക്കാന്‍ പറ്റിയില്ല. നിന്നെ നേര്‍വഴിക്ക് കൊണ്ടുവരാന്‍, നിന്നില്‍ ജയിക്കാനുള്ള വാശി കയറ്റാന്‍ എനിക്കങ്ങനെ പെരുമാറേണ്ടി വന്നു. നിന്നോടുള്ള സ്നേഹം തന്നെയാണ്, ആ സ്നേഹം നിന്നോട് കാണിക്കുന്നതില്‍ നിന്നുമെന്നെ തടഞ്ഞതും. ഒരികലും നീ എനിക്ക് 'ചീത്തകുട്ടി' അല്ല. എന്‍റെ സ്വന്തം കുഞ്ഞാ നീ".
ഈശ്വര, നീ എന്നെ പരീക്ഷിച്ചുവല്ലോ? അദ്ധ്യാപക മനസ്സ് തിരിച്ചറിയാതെ ഞാന്‍ വെറുത്തത് ഈശ്വരന്‍ ആരാണെന്ന് കാട്ടിത്തരുന്ന ഗുരുവിനെ തന്നെയാണല്ലോ? ഗുരുനിന്ദാ പാപം ഉമിത്തീയില്‍ വെന്താലും തീരില്ലെന്നറിയാം എങ്കിലും മാപ്പ്. ഒരായിരം മാപ്പ്. ക്ഷമാപണം വാക്കുകളാക്കി മാറ്റാനുള്ള ശക്തി പോലും നഷ്ടപ്പെട്ട് ആ വിദ്യാദായിനി മുന്‍പാകെ ഞാന്‍ നിന്നു. വാടിയ മുഖവും നിറയുന്ന കണ്ണുകളും എനിക്കുവേണ്ടി ടീച്ചറോട് മാപ്പിരുന്നു.
കണ്ണുകളുടെ അഭ്യര്‍ഥന തിരിച്ചറിഞ്ഞ ടീച്ചര്‍ തുടര്‍ന്നു
"നീ വിഷമിക്കണ്ട. എനിക്ക് ഒരു ദേഷ്യവും ഇല്ല. നിനക്ക് നന്മ മാത്രമെ വരൂ. എവിടെ പോയാലും വിജയം നിനക്കൊപ്പം ഉണ്ടാകും"
ടീച്ചര്‍ നീട്ടിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ആ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ അഹങ്കരിക്കാനുള്ള ആഗ്രഹം നാമ്പിട്ടില്ല. ആ സ്വരസ്വതി ക്ഷേത്രത്തില്‍ അഹങ്കരിക്കാന്‍ ആഗ്രഹിച്ചതിലുള്ള കുറ്റബോധവുമെനിക്ക് തോന്നിയില്ല.സ്കൂളിന്‍റെ പടവുകള്‍ എന്നെന്നേക്കുമായി ഇറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞുനിന്നത് ഇന്നുവരെ തിരിച്ചറിയാതെ പോയ ഗുരു സ്നേഹം മനസ്സിലാക്കിയതിലുള്ള സന്തോഷവും ഗുരുത്വം നേടാന്‍ സാധിച്ചതിലുള്ള ആത്മഹര്‍ഷവും ആയിരുന്നു.
പിന്‍കുറിപ്പ്
ഇത് 2003ലെ സംഭവമാണ്. അന്ന് മലയാളം മീഡിയം റിസള്‍ട്ട് അത്ര മെച്ചം അല്ലായിരുന്നു. പക്ഷേ, ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ എന്നും നല്ല റിസള്‍ട്ട് ആണ് നല്‍കിയിരുന്നത്. ആ വര്ഷം തന്നെ 15നു മുകളില്‍ ഡിസ്റ്റിന്‍ഗ്ഷന്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ നല്‍കി. ഇപ്പോള്‍ എന്‍റെ സ്കൂളിന്‍റെ അവസ്ഥ ഒരുപാട് മാറി. മലയാളം മീഡിയം കുട്ടികളും ഇംഗ്ലീഷ് മീഡിയം കുട്ടികളും ഒരുപോലെ പെര്‍ഫോം ചെയ്യുന്നു. എല്ലാവര്‍ഷവും റിസള്‍ട്ട് കൂടി കൂടി വരുന്നു. 2003ല്‍ തന്നെ എന്‍റെ ക്ലാസ്സില്‍ പഠിച്ച വിഷ്ണു എന്ന കുട്ടിക്ക് 2 മാര്‍ക്കിനാണ് ഡിസ്റ്റിന്‍ഗ്ഷന്‍ നഷ്ടമായത്. എന്നാല്‍ അവന്‍ പിന്നീട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലാ തലത്തില്‍ ഒന്നാമന്‍ ആയതിന് പുറകെ കേരള നഴ്സിംഗ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും സ്റ്റേറ്റ് ലവല്‍ ഫസ്റ്റ് റാങ്ക് വാങ്ങി ജയിക്കുകയും, പിന്നീട് അതേ ഫീല്‍ഡില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തുല്യത ഇല്ലാത്ത പല നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത വിവരവും സന്തോഷത്തോടെ പങ്കു വെക്കുന്നു. എല്ലാം എന്‍റെ സ്കൂളിന്‍റെ മഹത്വം കൊണ്ട് തന്നെ.
ചിരിപ്പിച്ചു, ഒടുക്കം ചിന്തിപ്പിച്ചു. ഈ തിരിച്ചറിവ് ഇന്നത്തെ കുട്ടികള്‍ക്ക് ഇല്ലാതെ പോകുന്നു എന്ന് തോന്നുന്നു...
ReplyDelete"നിനക്ക് നന്മാമാത്രമെ വരൂ. എവിടെ പോയാലും വിജയം നിനക്കൊപ്പം ഉണ്ടാകും". നന്നായെടാ കുട്ടാ ... ആശംസകള്‍ .
ReplyDeleteഎഴുത്ത് വളരെ ഭംഗിയാകുന്നു. കൂടുതൽ എഴുതുക...എല്ലാ അഭിനന്ദനങ്ങളും..
ReplyDeleteരസമായി അവതരിപ്പിച്ചു....ആദ്യം ചിരിച്ചു.. സാറാമ്മ ടീച്ചറോട് ദേഷ്യോം തോന്നി..
ReplyDeleteടീച്ചര്‍മാര്‍ ഇങ്ങനെയല്ല വാശി കയറ്റേണ്ടത്.. അവര്‍ക്ക് പ്രോല്‍സാഹനം കൊടുക്കുകയല്ലേ വേണ്ടത്...അവര്‍ ആദ്്യം നല്ലവാക്ക് പറഞ്ഞിരുന്നേല്‍ വിഗ്നേഷിന് റാങ്ക്് തന്നെ കിട്ടുമായിരുന്നു എന്ന്ാ എനിക്ക് തോന്നിയത്..
ആശംസകള്‍..
ആ കലാരംഗം ഇപ്പോഴും വിട്ടില്ലല്ലോ.. ഉവ്വോ..
മനോഹരമായി അവതരിപ്പിച്ചു,, വായിക്കുമ്പോള്‍ നല്ല ഫീല്‍ കിട്ടി.. ഭാവുകങ്ങള്‍.. :)
ReplyDeletehttp://kannurpassenger.blogspot.in/
നന്നായി പോസ്റ്റ്...ഒന്ന് തിരിഞ്ഞു നടന്നു പഴയ സ്കൂള്‍ കാലഘട്ടത്തിലേക്ക്...എന്‍റെ ടീചെര്സ് മിക്കവാറും പേരും ചീത്ത പറയുന്നതില്‍ മാത്രം സ്പെഷലൈസ് ചെയ്തവരായിരുന്നു...ആ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി സുഹൃത്തേ....
ReplyDeleteനന്നായി എഴുതി....
ReplyDeleteഎന്നെ ഒന്‍പതാം ക്ലാസ്സില്‍ തല്ലി നേരെയാക്കിയ മേരിക്കുട്ടി ടീച്ചറെ ഓര്‍ത്തു പോയി. ഇംഗ്ലീഷും സയന്‍സ് വിഷയങ്ങളും മാത്രം പഠിച്ചാല്‍ മതിയെന്നും മറ്റു വിഷയങ്ങളോട് ചിറ്റമ്മ നയവും പുലര്‍ത്തിപ്പോന്ന എന്നെക്കൊണ്ട് എല്ലാ സോഷ്യല്‍ വിഷയങ്ങളിലും 45-ഇല്‍ അധികം മാര്‍ക്ക് വാങ്ങിപ്പിച്ചത് ആ ടീച്ചര്‍ ആണ്. ആ ടീച്ചര്‍ പത്തില്‍ എന്നെ പഠിപ്പിക്കാന്‍ ഇല്ലെന്നറിഞ്ഞതില്‍ അന്ന് വളരെ സന്തോഷിച്ചെങ്കിലും ആ കടമ്പ കടന്നു പോരുമ്പോള്‍ 45 ഒരു പാട് താഴെ എത്തിയിരുന്നു.
ReplyDelete45ല്‍ താഴെ 44.5 ആരുന്നോ ചേട്ടാ?
Deleteകൃത്യമായിട്ട് പറഞ്ഞാല്‍ ചര്ത്രം-31/50, ഭൂമിശാസ്ത്രം-25/50.
Deleteവളരെ നന്നായിരിക്കുന്നു.. സര്‍വ്വ കലാ വല്ലഭാനാണല്ലോ ഭായ്.! ഇപ്പോഴും കലാപരിപാടികളൊക്കെ ഉണ്ടല്ലോ ലെ? ഭാവുകങ്ങള്‍.!,...!:)
ReplyDeleteഎന്ത് പറയാനാ വിഗ്നേശ്വരീ.... നീ ഒരു സംഭവം തന്നെ... സ്കൂള്‍ ജീവിതത്തിലേക്കും യുവജനോത്സവ വേദികളിലേക്കും മനസ്സിനെ തിരിച്ചു കൊണ്ട് പോയി.... ചിരിപ്പിച്ചു ചിന്തിപ്പിക്കാനുള്ള നിന്റെ സാമര്‍ത്ഥ്യം എടുത്ത് പറയണ്ട കാര്യം ഇല്ലല്ലോ..
ReplyDeleteവളരെ നന്നായി.... നല്ല വായനാസുഖം നൽകുന്ന എഴുത്ത് ശൈലിയാണ്..
ReplyDeleteഇങ്ങനെ എന്റെ കെമിസ്ട്രി ടീച്ചറിൽ നിന്നും ഒരനുഭവം എനിക്കും ഉണ്ടായിട്ടുണ്ടായിരുന്നു എന്നത് കൊണ്ട് ഈ വായന എനിക്കൊരു വിസ്മയം കൂടി സമ്മാനിച്ചു...
ആശംസകള്
അളിയാ കലക്കി. എല്ലാ കാര്യങ്ങളും നീ ഭംഗിയായി എഴുതി. വീണ്ടും നമ്മുടെ സ്കൂള്‍ ലിഫിലേക്ക് എന്നെ കൂട്ടികൊണ്ട് പോയതിനു താങ്ക്സ്. നിന്‍റെ ആ പെണ്‍വേഷം മറക്കാന്‍ പറ്റില്ലല്ലോ! അന്ന് നാട്ടുകാര്‍ എന്നെ കൈ വെക്കാതിരുന്നതെന്‍റെ വീട്ടുകാരുടെ ഭാഗ്യത്തിനാ... എല്ലാരും നിന്‍റെ തെമ്മടിത്തരങ്ങള്‍ വായിച്ചറിയുന്നു. പക്ഷെ എല്ലാം അടുത്തുനിന്നു കാണാന്‍ പറ്റിയത് എനിക്കാണല്ലോ... ആശംസകള്‍.. സ്നേഹത്തോടെ നിന്‍റെ വലംകൈ-AKHIL
ReplyDeleteഎഴുത്ത് മെച്ചപ്പെട്ട് വരുന്നുണ്ട്...അല്ല വന്നു എന്നു തന്നെ പറയാം...ഈ ഭൂലോകത്ത് തെമ്മാടിയായി നീണാല്‍ വാഴട്ടെ...
ReplyDeleteഇന്നി നീർവിളാകന്റെ പോസ്റ്റ് വായിച്ചെയുള്ളു.. പുതു തലമുറക്ക് അദ്യാപകരോടുല്ല അല്ലെങ്കിൽ മുതിർന്നവരോടുള്ള നിലപാടുകളെ കുറിച്ച്.. നന്നായി കുട്ട്യേ നന്നായി
ReplyDeleteതെമ്മാടിയുടെ കുറിപ്പുകള്‍ ഓരോന്ന് കഴിയുംതോറും പ്രിയം കൂടിക്കൂടി വരുന്നു.
ReplyDeleteവായനക്കാരെ കൈപിടിച്ച് കൂടെക്കൊണ്ടുപോകാനുള്ള കഴിവ് വിഗ്നേഷിന്റെ എഴുത്തിനുണ്ട്. ഉടനീളം അനുഭവപ്പെടുന്ന അകൃത്രിമത്വം മൂലം boasting എന്നു തോന്നാവുന്ന ഭാഗങ്ങൾ പോലും വായനക്കാർ ഒരു പുഞ്ചിരിയോടെ വായിച്ചു പോകും. എഴുത്തു തുടരുക. ധാരാളം വായിക്കുക. ഭാവിയിൽ അറിയപ്പെടുന്ന ഒരെഴുത്തുകാരനാകുക.(അക്ഷരത്തെറ്റുകൾ കൂടി തിരുത്തുക.)
ReplyDeleteതകര്‍ത്തളിയ,നീ ഇതൊക്കെ എപ്പോള്‍ പഠിച്ചടെ പുലി തന്നെ അളിയാ....നീ കൂടും കുടുക്കയും എല്ലാം പെറുക്കി സ്റ്റേജില്‍ കയറിയപ്പോള്‍ ഈ വായനക്കാരന്‍റെ നെഞ്ചിടിപ്പ് അറിയാതെ കൂടുന്നുണ്ടായിരുന്നു....നല്ല ഒയുകുള്ള എയുത്ത്,ഞാന്‍ ഒരു തിരശീലയില്‍ എന്നപോലെ കാണുകയായിരുന്നു.അഭിനന്ദനങ്ങള്‍ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു
ReplyDeleteനല്ല ഒഴുക്കോടെ അവതരിപ്പിച്ചു.സ്കൂള്‍ കാലത്തിലേക്ക് കൊണ്ട് പോയി.
ReplyDeleteമൂത്തോരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നതിനുള്ള മറ്റൊരു ഉദാഹരണം.
ഇനിയും എഴുതുക.
അബസ്വരാശംസകള്‍.
വിഗ്നേഷ്, പോസ്റ്റ് വായിച്ചു, സ്കൂൾ ജീവിതവും അതുമായി ബന്ധപ്പെട്ട മനോഹരമായ സംഭവങ്ങളും വള്ളി പുള്ളി ചോരാതെ നേർ രേഖയിൽ പറഞ്ഞിരിക്കുന്നു. അദ്ധ്യാപികയെ തോൽപ്പിക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ അവർ അപ്രതീക്ഷിത നീക്കത്തിലൂടെ അത്ഭുതപ്പെടുത്തുന്ന സംഭവം തനതായി അവതരിപ്പിച്ചു... ആശംസകൾ
ReplyDeleteആശംസകൾ
ReplyDeleteനന്നായി എഴുതി, തുടരുക
വിഗ്നേഷ് ...ഒത്തിരി ഇഷ്ടമായി ഈ എഴുത്ത് ...ആശംസകള്‍
ReplyDeleteഓര്‍ക്കാന്‍ എപ്പോഴും മധുരമുള്ളതാണ് സ്കൂള്‍ അനുഭവങ്ങള്‍
ReplyDeleteഅത് വളരെ രസമായി അവതരിപ്പിക്കുക കൂടി ചെയ്‌താല്‍ ഉഷാറായി.
ഇപ്പോള്‍ സ്ഥിതി ആകെ മാറി. മലയാളം മീഡിയം കൂടുതല്‍ കൂടുതല്‍ കേമം ആയിക്കൊണ്ടിരിക്കുന്നു.
കലാപരിപാടികള്‍ ഇപ്പോഴും ഉണ്ടല്ലോ അല്ലെ.
കലാ പരിപാടികള്‍ നിന്നു... ഇപ്പോള്‍ സയന്‍സ് ആണ് കല
Deleteരണ്ടു പ്രാവശ്യം വായിച്ചു കമന്റ് ഇടാതെ പോയതാ.. ലാപ് ഇടയ്ക്കു പണി മുടക്കി.. സത്യം പറഞ്ഞാല്‍ എന്റെ സ്കൂള്‍ അനുഭവങ്ങളെ എവിടെയൊക്കെയോ ഓര്‍മിപ്പിച്ചു.. പ്രത്യേകിച്ചു ആ അവസാന ഭാഗം :).. എന്താണ് വിഗ്നെഷിന്റെ എഴുത്തിന്റെ പ്രത്യേകത എന്നാണ് ഞാന്‍ രണ്ടു പ്രാവശ്യവും ഓര്‍ത്തത്.. ബ്ലോഗില്‍ വായന പൊതുവേ അസുഖകരമാണ്. അതിനെ സുഖമാക്കുന്ന ഒരു ഒഴുക്കുണ്ട് ഈ ശൈലിക്ക്.. അതാണ് പെട്ടെന്ന് വായിക്കാന്‍ കഴിയുന്നത്. പണ്ടത്തെ ആ സ്റ്റേജ് പെര്‍ഫോര്‍മന്‍സ് പക്ഷെ ഇതിനെക്കാള്‍ എല്ലാം കിടിലമായിരുന്നു
ReplyDeleteലേഖനം ഗംഭീരമായി വിഗ്നേഷ്.
ReplyDeleteഓരോ വരികളും വായിക്കുമ്പോള്‍ അറിയാതെ സ്കൂള്‍ കാലത്തേക്ക് മനസ്സ് പായുന്നു. വിഗ്നേശിന്റെ അനുഭവം മറ്റുള്ളവരുടെ ഓര്‍മകളാകുന്നു.....
അല്ലേലും....ഈ ടീച്ചര്‍മാര്‍ ഇങ്ങനാ.....ആദ്യോം കരയിപ്പിക്കും.....അവസാനോം കരയിപ്പിക്കും......രണ്ടും രണ്ടു രീതിയില്‍ ആണെന്ന് മാത്രം......
ReplyDeleteഞാന്‍ ഇന്ന് എന്താണോ...അതിന്റെ കാരണക്കാരായ എല്ലാ ടീച്ചര്‍മാരെയും സ്മരിച്ചുകൊണ്ട്.....ഭാവുകങ്ങള്‍....,....വിഗ്ഗു.....
വിഗ്നേഷ്,
ReplyDeleteനന്നായി എഴുതി..വായനയില്‍ ഒരു ഒഴുക്കുണ്ടായിരുന്നു ആദ്യം മുതല്‍ അവസാനം വരെ .......
ആശംസകള്‍ ......
മനു..
This comment has been removed by the author.
ReplyDeleteവിഗ്നേഷേ.... എന്താ പറയേണ്ടേ.... ഞാന്‍... എന്‍റെ സ്കൂളില്‍ ആയിരുന്നു വായിച്ചു തീരുന്നത് വരെ... ഇഷ്ട്ടായ്...
ReplyDeleteശൂ ....യേ
ReplyDeleteനന്നായി എഴുതി
ReplyDeleteആശംസകള്‍
കലാലയ ഓര്‍മ്മകള്‍ക്ക് എന്നും തേനിനെക്കാള്‍ മധുരമാണ് ,,ഒരിക്കലും തിരിച്ചു വരാത്ത എന്നാല്‍ ഓര്‍മ്മകളില്‍ നിന്നും മായാത്തവയാണവ,,അനുഭവത്തില്‍ നിന്നും എടുത്തു എഴുതിയത്കൊണ്ടാവാം ,അല്‍പ്പം പോലും അതിഭാവുകത്വം വരികളില്‍ കണ്ടില്ല ,,എന്നാല്‍ ചിരിക്കാന്‍ ഒരു പാട് നല്ല മുഹൂര്‍ത്തങ്ങള്‍ ഉണ്ട് താനും ,,എഴുത്ത് നന്നായി വരുന്നതില്‍ സന്തോഷം !!ആശംസകള്‍
ReplyDelete(ശൂ യേ..അത് കലക്കി )
വളരെ സരസമായി എഴുതിയിരിക്കുന്നു. ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു ചെറിയ നോവും, കണ്‍പീലികളില്‍ നനവും നല്‍കുന്ന സ്കൂള്‍ കാലം. ആശംസകള്‍
ReplyDeleteകലാലയകാലം എന്നും പ്രിയമുള്ള ഓർമ്മകൾ ഉണർത്തുന്ന കാലമാണ്.
ReplyDeleteഇത്തരം അനുഭവങ്ങളും തിരിച്ചറിവുകളും, നമ്മുടെ വഴി തെളൂക്കുന്നു, മിഴി തെളിക്കുന്നു.
നന്നായി എഴുതി ഈ കുറിപ്പ്.
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)
ReplyDeleteസംഭവം തകര്‍ത്തൂ.....
ReplyDeleteബാല്യത്തിലും, കൗമാരത്തിലും അധ്യാപകരേക്കുറിച്ച് നമുക്കുണ്ടാവുന്ന തെറ്റിധാരണകളുടെ ഒരു ഓര്‍മ്മ പുതുക്കല്‍......,
വളരെ നന്നായിരിക്കുന്നു...
ശരിക്കും ആ അമ്മയുടെയും മകന്‍റെയും സ്നേഹവും, കൂട്ടുകാരന്‍റെ നിഷ്കളങ്ക സ്നേഹവും, തെറ്റിദ്ധരിപ്പിക്കപെട്ടുകൊണ്ട് വിദ്യാര്‍ഥിയില്‍ വാശി കയറ്റി ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ ഉള്ള ഒരു ടീച്ചറിന്‍റെ വാത്സല്യവും എല്ലാം വളരെ സുതാര്യമായി എഴുതിക്കാണിച്ചു.
താങ്കളുടെ ഈ ബ്ലോഗ് എന്നെ ഓര്‍മ്മകളിലേക്ക് കൈപിടിച്ചു നടത്തി.....
നന്ദി സുഹൃത്തേ....
വളരെ രസകരമായി വിവരിച്ചിരിക്കുന്നു പഴയ ഓര്‍മ്മകള്‍. ,... അത് പോലെ തന്നെ അടുക്കും ചിട്ടയോടും കൂടി ഖണ്ഡികകള്‍ തിരിച്ചിരിക്കുന്നത് കാരണം വായനക്കും ഒരു സുഖം കിട്ടി ...ആശംസകളോടെ ...
ReplyDeleteതിളക്കമേറിയ ബാല്യം ഉള്ളവര്‍ക്ക് പങ്കു വെക്കാന്‍ ധാരാളം അനുഭവങ്ങള്‍ ഉണ്ടാകും. അവയെല്ലാം നല്ല ഭാഷയില്‍ ഈ ബ്ലോഗിലൂടെ പ്രതീക്ഷിക്കുന്നു.
ReplyDeleteഉറപ്പായും പങ്ക് വെക്കുന്നതാരിക്കും
Deleteനന്നായി എഴുതി. സ്റ്റെയിറ്റ് യുവജനോത്സവത്തില്‍ അടക്കം പങ്കെടുത്തതും സമ്മാനം നേടിയതും ഒക്കെ വീണ്ടും ഓര്‍മ്മിപ്പിച്ചു. സ്നേഹം മാത്രം നല്‍കിയ പ്രീയ അധ്യാപകരെയും ഓര്‍മ്മപ്പെടുത്തി. നല്ല കുറിപ്പു.ആശംസകള്‍........സസ്നേഹം
ReplyDeleteഅദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മക്കള്‍ പോലെയെന്ന് തോന്നിക്കുന്ന വിധം പെരുമാറുന്ന അധ്യാപകര്‍ ഉണ്ട്. പക്ഷെ പത്തു ശതമാനം മറിച്ചും ഉണ്ട്. (അനുഭവം ഉണ്ട് ...)
ReplyDeleteചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ടു പോകുന്ന ഈ പോസ്റ്റ് എഴുത്തില്‍ കൃത്രിമത്വം ഇല്ലാത്തതിനാല്‍ ഏറെ ഹൃദ്യമായി. നീ ചെറിയ ഒരു സംഭവം ആണ് ട്ടോ ... (അഹങ്കരിക്കരുത് :))))
സത്യം പറയാലോ വേണുവേട്ട ഞാന്‍ വല്യ ഒരു അഹങ്കാരി ആയിരുന്നു... ഇപ്പോള്‍ അല്ല.... അഹങ്കാരം എല്ലാം മാറി.... ഇപ്പോള്‍ എന്‍റെ അമ്മയുടെ നല്ല കുട്ടിയാ ഞാന്‍....
Deleteമനോഹരമായി എഴുതി. യുവജനോത്സവ അനുഭവങ്ങള്‍ എന്നെ പഴയകാല ഓര്‍മ്മകളിലേക്ക് കൊണ്ട്പോയി. എല്ലാ ഭാവുകളും നേരുന്നു.
ReplyDelete
ReplyDeleteഅഹങ്കരിക്കാന്‍ കൊതിച്ചവന്‍ എന്ന പോസ്റ്റ് വായിച്ചു.
ഇഷ്ടമായി.
അനുഭവങ്ങളെ ഓര്‍മ്മയില്‍ നിന്നെടുത്ത് എഴുതിയിരിക്കുന്നത്
നന്നായിട്ടുണ്ട്.
അനുഭവക്കുറിപ്പെഴുതുമ്പോള്‍ , അലങ്കാരങ്ങളേക്കാളും
ഏച്ചുകെട്ടലുകളേക്കാളും നല്ലത് സ്വന്തം ഭാഷയില്‍
ലളിതമായി പറയുക എന്നത് തന്നെയാണ്.
അങ്ങിനെ നോക്കുമ്പോള്‍ ഓരോ എഴുത്തുകാരന്‍റെയും
അനുഭവക്കുറിപ്പുകള്‍ക്ക് വ്യത്യസ്ഥമായ ശൈലിയായിരിക്കും.
ഇവിടെ വിഗ്നേഷിന്‍റെ ശൈലിയും നന്നായിട്ടുണ്ട്. ഒരുപാട്
നീളമുള്ള വരികള്‍ ഇല്ലാത്തതുകൊണ്ട് തന്നെ വായന സുഖകരവുമായിരുന്നു.
പിന്നെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
ചില സ്ഥലങ്ങളില്‍ , രണ്ടുമൂന്ന് വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് എഴുതുമ്പോള്‍ ആശയക്കുഴപ്പമുണ്ടാകും
“മധുരം നുണയാനാമുറ്റമെന്നെ “
ഇങ്ങിനെയുള്ള വാക്കുകള്‍ മുറിച്ചെഴുതിയാല്‍ വായന ആസ്വാദ്യകരമായി തോന്നും.
ഇതൊക്കെ വളരെ ചെറിയ കാര്യങ്ങളാണ്. എന്നാലും പറയുന്നു.
ആശംസകള്‍ .
ഞാന്‍ ഈ വഴി വീണ്ടും വന്നു ...ഓണാശംസകള്‍ നേരാനായി .. ക്ഷണം സ്വീകരിച്ചു വന്നതിനു നേരില്‍ നന്ദി പറയാനും . .. പിന്നെ ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ...പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു happy onam !
ReplyDeleteസ്കൂള്‍ പഠന കാലത്ത് ഓരോ കുട്ടിക്കും അധ്യാപകരോട് വെറുപ്പ് ആവും പക്ഷെ ആ അധ്യാപകനെ തിരിച്ചറിയണം എങ്കില്‍ പഠന ക്കാലം കഴിയണം എന്നതാണ് ഏതായാലും ഡിസ ട്ടിംഗ് ഷന് വിഗ്നം വരുത്താത്തെ വിജയ്ച്ച വിഗ്നെഷിനു എല്ലാ ആശംസകളും
ReplyDeleteആളുകള്‍ക്ക് ലക്‌ഷ്യം കൈവരിക്കാന്‍ പ്രേരണ നല്‍കുന്നത് പല മാര്‍ഗങ്ങളാണ് - അത് ഏറ്റവും നന്നായി അറിയുന്നത്
ReplyDeleteഅവരുമായി അടുത്ത് ഇടപഴകുന്ന അധ്യാപകര്‍ക്കാന് - ആ സത്യം വിളിച്ചോതുന്ന സരസമായ എഴുത്ത് -
വീണ്ടും വരുന്നുണ്ട് !
samaanamaaya anubhavangal enikkum undayittundu.. enthayalum athellam ithrem nalla oru post aakki maatiyathinu themmadiku abhivadyangal..
ReplyDeleteനീയാടാ ഒറിജിനല്‍ തെമ്മാടി...
ReplyDelete
ReplyDeleteവിഗ്നേഷ് ഇവിടെ നേരത്തെ വന്ന്
വായിച്ചു പോയെങ്കിലും, ഒരു കമന്റു
വീശാന്‍ കഴിഞ്ഞില്ല, വീണ്ടും ഇന്നു
ഒരാവര്‍ത്തി കൂടി വായിച്ചു
ആ സ്കൂള്‍ ദിന സമരണകള്‍
എവിടെല്ലാമോ ഒരു സമാനത
തോന്നിച്ചു. ആ കാലം.
എന്തെല്ലാം കുസൃതികള്‍ കാട്ടി നടന്ന കാലം
എങ്കിലും നല്ല ഗുരുക്കന്മാര്‍ക്കൊരിക്കലും
കുട്ടികളെ ഒരു വ്യത്യസ്ത ദൃഷ്ടിയില്‍ കാണാന്‍
കഴിയില്ല, സാറാമ്മ ടീച്ചറുടെ വാക്കുകളില്‍ ആ
സത്യം നിഴലിച്ചു നിന്ന്. നന്നായി പറഞ്ഞു വിഗ്നേഷ്,
പക്ഷെ ഇതിനെ ഒരു തെമ്മാടിയുടെ കുറിപ്പുകളായി
കാണാന്‍ കഴിയുന്നില്ല :-)
വീണ്ടും കാണാം
ഇത് വായിച്ചപ്പോള്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് എന്റെ ഒരു വിദ്യാര്‍ത്ഥി എനിക്കെഴുതിയ വരികള്‍ ആണ് ഓര്മ വന്നത്.. "ടീച്ചര്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത്, ഒരിക്കല്‍ കൂടി ആ ക്ലാസ്സില്‍ ഒന്ന് ഇരിക്കണം എന്നുണ്ട്..." എന്റെ കുസൃതികളെ ഓര്‍ത്തു പോയി വിഗ്നേഷ്...
ReplyDeleteനന്നായി എഴുതിട്ടോ. ആശംസകള്‍
EDDAAAA....UR GRAET MAN ...SPECTACULAR....M ..PROUD ...OF U...MY,,FRIEND...
ReplyDeleteഞാനും പോയി ആ പഴയ കാലത്തേക്ക് . അന്നൊക്കെ ചില ടീച്ചേഴ്‍സിനെ കാണുന്നത് ഇതു പോലെയായിരുന്നു...
ReplyDeleteനല്ല ഒഴുക്കുള്ള അവതരണം... നിങ്ങളുടെ കൂടെ വായനക്കാരനെയും കൊണ്ട് പോകാന്‍ കഴിഞ്ഞു. എന്റെ ശ്രദ്ധയില്‍പ്പെട്ട ചില കാര്യങ്ങളിതാ...
ReplyDelete"വിജയിച്ചിട്ടും പരാജിതനായ നിമിഷങ്ങളിലെനിക്കെതിരെ നിന്നിരുന്നതോ സ്കൂളിന്‍റെ പ്രധാന അദ്ധ്യാപിക സാറാമ്മ ടീച്ചറും." എന്ന വരി വിജയിച്ചിട്ടും പരാജിതനായ നിമിഷങ്ങളില്‍ എനിക്കെതിരെ നിന്നിരുന്നതോ, സ്കൂളിന്‍റെ പ്രധാന അദ്ധ്യാപിക സാറാമ്മ ടീച്ചറും! "അങ്ങനെ എന്‍റെ നേട്ടങ്ങള്‍ വിലകുറച്ചുകാട്ടിയ എത്രയെത്ര സംഭവങ്ങള്‍. അവ ഓരോന്നും ഇപ്പോളുമെന്‍റെ കണ്മുന്നില്‍ എനിക്ക് കാണാം." എന്നത് അങ്ങനെ എന്‍റെ നേട്ടങ്ങള്‍ വിലകുറച്ചുകാട്ടിയ എത്രയെത്ര സംഭവങ്ങള്‍ !!! അവ ഓരോന്നും ഇപ്പോളുമെന്‍റെ കണ്മുന്നില്‍ എനിക്ക് കാണാം... എന്നിങ്ങനെ ചിഹ്നങ്ങള്‍ ചേര്‍ത്ത് എഴുതിയാല്‍ കുറച്ചു കൂടി മികവു തോന്നും.
വിളിച്ചറമാദിക്കുന്നത് - ഈ വാക്കിന്റെ അര്‍ത്ഥം മനസ്സിലായില്ല. ഈയിടെയായി 'അര്‍മാദിക്കുക' എന്ന വാക്ക് കുറേയിടങ്ങളില്‍ കണ്ടു - ആഘോഷിയ്ക്കുക, ആനന്ദിയ്ക്കുക എന്നൊക്കെ പറയുന്നതിനു പകരമായി വന്ന ഒരു വാക്കാണ് അതെന്നു തോന്നുന്നു... വാമൊഴിയില്‍ നിന്ന് വരമൊഴിയിലേയ്ക്കു വന്നതാണെന്നും തോന്നുന്നു...
അക്ഷരത്തെറ്റുകള്‍ താരതമ്യേന കുറവാണ്. എങ്കിലും അഹങ്കാര മുട്ടുകള്‍ (മൊട്ടുകള്‍ ),കണ്ടുടന്‍ (കണ്ടയുടന്‍)),എന്ന് തുടങ്ങി കുറച്ച് പിശകുകള്‍ അവിടെയിവിടെ കണ്ടു.
സര്‍ട്ടിഫിക്കറ്റ്സ് എന്നതിന് പകരം സര്ട്ടിഫിക്കറ്റുകള്‍ എന്നെഴുതാം. ഇംഗ്ലിഷ് കഴിയുന്നതും ഒഴിവാക്കാം... ടൈം ഇല്ലാത്തതുകൊണ്ടും,എന്നതിന് പകരം സമയം ഇല്ലാത്തതു കൊണ്ടും, എന്നാക്കിയാല്‍ നര്‍മ്മം കുറയുമോ???
വാക്കുകള്‍ ചിലതൊക്കെ പിരിച്ചെഴുതിയാലാണ് നന്നാവുക ഓര്‍ത്തഭിമാനം - ഓര്‍ത്ത് അഭിമാനം; നുണയാനാമുറ്റമെന്നെ - നുണയാന്‍ ആ മുറ്റമെന്നെ; എന്നിങ്ങനെ ഇനിയും ചിലയിടങ്ങളില്‍ പിരിച്ചെഴുതാം.
പിന്നെ, ബ്ലോഗില്‍ ചിലയിടത്ത് ഒരു വെള്ള ബാക്ക്ഗ്രൌണ്ട് കാണുന്നുണ്ട് - സെറ്റിംഗ്സ് -ലെ വല്ല പിഴവുമാവാം...
സാറാമ്മ ടീച്ചറേയും ടീച്ചര്‍ വഴി അദ്ധ്യാപകരുടെ നന്മയും ചൂണ്ടിക്കാണിച്ചു തന്നതിന് ഒരിയ്ക്കല്‍ കൂടി നന്ദി!! ഇനിയും നല്ല അദ്ധ്യാപകര്‍ ഇവിടെയുണ്ടാവട്ടെ; നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അവര്‍ അറിവിന്‍റെ വെളിച്ചവും സ്നേഹവും പകര്‍ന്നു നല്‍കട്ടെ എന്നും ആശിയ്ക്കുന്നു!!!!
വളരെ നന്ദി. ഇത്രയും നന്നായി എന്റെ തെറ്റുകള്‍ കാട്ടിതന്നതില്‍ എനിക്ക് ഒത്തിരി സന്തോഷം ആയി... ഇനിയും എന്നെ പോല്സഹിപ്പിക്കണം.... ഇനി ഞാന്‍ ഉറപ്പായും നോക്കാം....
Deleteകൊള്ളാമെടാ മോനെ. നിന്‍റെ കയ്യിലിരുപ്പ് നന്നായി അറിയാവുന്ന കൊണ്ട് നീ ഓരോന്ന് ചെയ്യുന്ന വിധത്തില്‍ തന്നെ ഞാന്‍ ആലോചിച്ചു. ഇപ്പോള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കുന്നു...
ReplyDeleteഹ ഹ.... പപ്പന്‍ ജി താങ്ക്സ്....
Deleteസുന്ദരന്‍ എഴുത്ത്.
ReplyDeleteആ യുവജനോത്സവത്തിലെ സ്റെജ് രംഗങ്ങള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ സദസിന്റെ കയ്യടിയോടൊപ്പം എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദവും രോമാഞ്ചവും അനുഭവപ്പെട്ടു എന്നത് സത്യം!!!
ഞാനുള്‍പ്പടെ പലര്‍ക്കും ആ കാലയളവില്‍ ഗുരുക്കന്മാരെ നിന്ദിക്കുക കൂട്ടുകാരുടെ മുന്‍പില്‍ ഹീറോ ആകാനുള്ള എളുപ്പ വഴിയാണ്. ഒടുവില്‍ വരുത്തി വക്കുന്നതോ തീരാ ശാപവും!
ടീച്ചറെ പറ്റി ഉള്ളു തുറന്ന് എഴുതിയതൊക്കെയും ഹൃദ്യമായി. നല്ല സന്ദേശവും!!
എല്ലാംകൊണ്ടും മികച്ചുനില്‍ക്കുന്ന ഒരു ടിപ്പിക്കല്‍ വിഗ്നേഷ് സൃഷ്ടി.
പ്രിയപ്പെട്ട വിഗ്നേഷ്,
ReplyDeleteഅധ്യാപകരെ പലപ്പോഴും വിദ്യാര്‍ഥികള്‍ തെറ്റിദ്ധരിക്കുന്നു.
സകലകലാവല്ലഭന്‍ ആണെന്ന് അറിഞ്ഞിരുന്നില്ല,കേട്ടോ !:)
സ്കൂളില്‍ പഠിക്കുമ്പോള്‍, എന്നെക്കൊണ്ടും കന്യാസ്ത്രീകള്‍ ഒരു ജാഥ നയിപ്പിച്ചു;നാട്ടിലെ പയ്യന്മാരുടെ നോട്ടപ്പുള്ളിയായി. :)
അമ്മ,നാട്ടിലെ ബഹുമാനിക്കപ്പെടുന്ന അധ്യാപിക ആയതു കൊണ്ട്, രക്ഷപ്പെട്ടു.
ഈശ്വരന്‍ തന്ന കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ.
അമ്മ,ആള് കൊള്ളാമല്ലോ.
ഹൃദ്യമായ നവവല്‍സരാശംസകള്‍ !
സസ്നേഹം,
അനു
സകല കലാ വല്ലഭാ ...
ReplyDeleteഎഴുത്ത് ഇഷ്ട്ടമായി .. എല്ലാ അര്‍ത്ഥത്തിലും... :)
ആശംസകള്‍... വിഗ്നേഷ് ജീ
താങ്കളുടെ ബ്ലോഗ് പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍
ReplyDeleteവായിച്ചു തീരുവോളം ഞാനെന്റെ സ്കൂളിന്റെ മുറ്റത്ത് അസംബ്ലിയിൽ ആയിരുന്നു ..!!
ReplyDelete