Thursday, February 16, 2012

രണ്ടാമൂഴം

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തുടങ്ങിയ ബ്ലോഗിങ്ങ് വേണ്ട എന്ന് വെക്കാന്‍ ഉണ്ടായ വികാരം എന്താണ്എന്ന് ഇന്നും അറിയില്ല. ഇന്ന് എന്‍റെ സുഹൃത്തുകള്‍ ഈ ബ്ലോഗിങ്ങ് ലോകത്ത് തകര്‍ത്തു പോസ്റ്റ്‌ ചെയ്തു കളിക്കുമ്പോള്‍ എനിക്കും ആഗ്രഹം കളിക്കാനും കളികള്‍ക്ക് ഒപ്പം പഠിക്കാനും. ചിലപ്പോള്‍ ഇത് മേരി പെണ്ണ് പറഞ്ഞ അസൂയ കൊണ്ടാണോ? ആണെങ്കിലെന്താ? ആ അസൂയ ഒരു നല്ല കാര്യത്തിനല്ലെ...? 'കറ നല്ലതാണ് ' എന്ന് പറയുന്ന പരസ്യ വാചകം പോലെ 'അസൂയ നല്ലതാണ്‌'.

പക്ഷെ എഴുതാന്‍ ആയി വീണ്ടും കീ ബോര്‍ഡ്‌ വിരലില്‍ എടുത്തപ്പോള്‍ ആണ് ഓര്‍ത്തത്‌ എന്താ എഴുതുക? രാഷ്ട്രീയം, സംസ്കാരികം, സാമുദായികം, കല, സംസ്കാരം എന്ത് എഴുതണം? അറിയില്ല ഇത് ഇങ്ങനെ അടിച്ചു കൂട്ടുമ്പോഴും എനിക്ക് അറിയില്ല ഞാന്‍ എന്ത് എഴുതണം എന്ന്? എന്ത് എഴുതണം എന്ന് അറിയാതെ രണ്ടു പാരഗ്രാഫ്???? ഹോ അത് എനിക്ക് ഇഷ്ടം ആയി....

തുടങ്ങുകയാണ് എന്‍റെ യാത്ര ഈ ബ്ലോഗിങ്ങ് ലോകത്ത്.....
രണ്ടു തവണ പകുതിക്ക് വെച്ച് മുറിഞ്ഞു.... ഇത്തവണ മുറിയരുതെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.... പരസ്യങ്ങളും ബ്രാന്‍ഡ്‌ അംബാസഡര്‍മാരും ഇല്ലാതെ ഇന്ന് ഈ ലോകത് ഒന്നും ജയിക്കില്ല എന്ന് എനിക്കും ബോധ്യം ഉണ്ട്... അതുകൊണ്ട് ഈ മടങ്ങി വരവില്‍ ഞാനും തീരുമാനിച്ചിരിക്കുന്നു; ഒരു ബ്രാന്‍ഡ്‌ അംബാസിഡറിനെ നിയമിച്ചു നിങ്ങളില്‍ എന്‍റെ ഈ മടങ്ങി വരവ് എത്തിക്കാന്‍......;
എല്ലാവരുടെയും സഹകരണങ്ങളും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊണ്ട് എന്‍റെ രണ്ടാമൂഴം ഞാന്‍ ഇവിടെ അറിയിക്കുന്നു......

2 comments:

  1. രാഷ്ട്രീയം, സംസ്കാരികം, സാമുദായികം, കല, സംസ്കാരം എന്ത് എഴുതണം? അറിയില്ല

    http://njanorupavampravasi.blogspot.com/2011/12/blog-post.html

    ഇതൊന്ന് വായിച്ച് നോക്കുമല്ലോ/

    ReplyDelete
  2. എഴുതൂ. എല്ലാം... നല്ലതെന്ന് തോന്നുന്ന എന്തിനെയും പ്രോത്സാഹിപ്പിക്കൂ. തിന്മയെ പടിയടച്ചു പിണ്ഡം വക്കൂ.....

    ReplyDelete